Qur An
സ്ഥാപിക്കാനുള്ള വര്‍ഷങ്ങളായിരുന്നു. സൃഷ്ടിക്കാനും പരിപാലിക്കാനും
സംഹരിക്കാനും വ്യത്യസ്ത ദൈവങ്ങളുണ്ടെന്ന് വിശ്വസിക്കുന്നത്
വങ്കത്തമാണെന്നും എല്ലാറ്റിനുമായി സര്‍വശക്തനായ ഏകദൈവം മതിയെന്നും
സ്രഷ്ടാവായ ദൈവത്തെ മനുഷ്യന്‍ രൂപകല്‍പന ചെയ്യുന്നത് കടുത്ത അക്രമമാണെന്നും
സ്ഥാപിക്കാനായിരുന്നു അദ്ദേഹം ഈ വര്‍ഷങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നത്.
സ്വാഭാവികമായും ഇത് സംഘര്‍ഷത്തിന്റെ വര്‍ഷങ്ങളായി മാറി, ക്ഷമയുടെയും. കാരണം അദ്ദേഹം പീഡിപ്പിക്കപ്പെട്ടു. തുടര്‍ന്ന് മദീനക്കാര്‍ അദ്ദേഹത്തെ സ്വീകരിച്ചു. അവര്‍ അദ്ദേഹത്തിന്റെ സഹായികളായി. അദ്ദേഹം മദീനയിലേക്ക് പലായനം ചെയ്തു. അവിടെ അദ്ദേഹം ഒരു പുതിയ സമൂഹവും രാഷ്ട്രവും കെട്ടിപ്പടുത്തു. അദ്ദേഹം പല സമൂഹങ്ങളുമായി സന്ധിയുണ്ടാക്കി. ചിലരുമായി യുദ്ധത്തിലേര്‍പ്പെടേണ്ടതായും വന്നു. സംഭവബഹുലമായ ഈ കാലയളവില്‍ അദ്ദേഹവും സമൂഹവും സന്ദിഗ്ധങ്ങളായ പല സന്ദര്‍ഭങ്ങളിലൂടെയും കടന്നുപോയി. ഈ ഘട്ടങ്ങളില്‍ വിവിധ പശ്ചാത്തലങ്ങളിലാണ് ഖുര്‍ആനിലെ വചനങ്ങളെല്ലാം അവതീര്‍ണമായത്. അര്‍ഥഗാംഭീര്യമുള്ളതും സങ്കീര്‍ണങ്ങളായ ആശയങ്ങളടങ്ങിയതുമായ വചനങ്ങള്‍ അഭിസംബോധിതസമൂഹത്തിന് വളരെ ഗ്രാഹ്യമായി അനുഭവപ്പെട്ടുവെന്നത് ഖുര്‍ആന്റെ അത്ഭുതകരമായ സവിശേഷതയാണ്.
വായിക്കുന്നവന്നും കേള്‍ക്കുന്നവന്നും എന്നും പുതിയ ഒരാശയം ആ വചനങ്ങളില്‍നിന്ന് ലഭിക്കുന്നു. മനസ്സിനും ബുദ്ധിക്കും സംതൃപ്തി നല്‍കുന്ന ആശയങ്ങള്‍; വൈരുധ്യങ്ങളാവുന്നില്ല. മറ്റു വഴിയില്‍ മനുഷ്യന്‍ എന്തെല്ലാം വിജ്ഞാനങ്ങള്‍ ആര്‍ജിക്കുന്നുവോ, അതിനനുസൃതമായി ഈ ഖുര്‍ആനികാശയങ്ങള്‍ക്ക് തിളക്കംകൂടുന്നു. ജീവിതത്തിലെ വഴിത്തിരിവുകളില്‍ ഈ ഖൂര്‍ആന്‍ വഴികാണിക്കുന്നുവെന്നത് ഒരു വല്ലാത്ത, അനുപമമായ അനുഭൂതിയായി മുഹമ്മദ് നബിയും അനുയായികളും അനുഭവിച്ചുകൊണ്ടിരുന്നു. നൂറുകൂട്ടം സാമൂഹിക-സാമ്പത്തികപ്രശ്‌നങ്ങള്‍ ആ പുതിയ സമൂഹത്തില്‍ ഉയര്‍ന്നുവന്നിരുന്നു. പുതിയ സംവിധാനത്തില്‍ അവയ്‌ക്കെല്ലാം നൂതനങ്ങളായ പരിഹാരങ്ങളും ക്രമീകരണങ്ങളുമാണ് ഖുര്‍ആന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ വച്ചുകൊടുത്തിട്ടുള്ളത്.
ആ പ്രശ്‌നങ്ങളോരോന്നും ആധുനികകാലത്ത് ഓരോ ശാസ്ത്രങ്ങളായി വളര്‍ന്നിരിക്കുന്നു. കുടുംബങ്ങളുടെയും ഗോത്രങ്ങളുടെയും കാര്യങ്ങള്‍ ഇന്ന് സാമൂഹികശാസ്ത്രമായി മാറിയിരിക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ സമ്പദ്ശാസ്ത്രമായിരിക്കുന്നു. ഭരണപരമായ പ്രശ്‌നങ്ങള്‍ രാഷ്ട്രമീമാംസയും രാജ്യതന്ത്രവുമായിരിക്കുന്നു. ഭരണഘടനയും ജനാധിപത്യവും പാര്‍ലമെന്റും നീത്യന്യായവ്യവസ്ഥയും നിയമസംഹിതകളുമെല്ലാം നിലവില്‍ വന്നിരിക്കുന്നു.
ഈ ശാസ്ത്രങ്ങളിലൊന്നുപോലും മനുഷ്യസമൂഹത്തിന്റെ ഭാവനാമണ്ഡലത്തിലെങ്കിലും രൂപംകൊണ്ടിട്ടില്ലാത്ത ഒരു കാലഘട്ടത്തിലായിരുന്നു മുഹമ്മദ് നബി ജീവിച്ചിരുന്നത്. ഏറെ അത്ഭുതകരമായിട്ടുള്ളത് ഈ വിജ്ഞാനശാഖകളുടെയെല്ലാം മൗലികമായ പ്രമാണങ്ങളെ ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നുവെന്നതാണ്. മാനവചരിത്രത്തിന്റെ പ്രയാണഗതി തന്നെ തിരിച്ചുവിടാന്‍ മുഹമ്മദ് നബിക്കായത് ഖുര്‍ആന്‍ അദ്ദേഹത്തെ ഏല്‍പിച്ച ഈ പ്രമാണങ്ങളുടെ മൗലികത കൊണ്ടായിരുന്നു. ഈ ഖുര്‍ആനുണ്ടായിരുന്നില്ലെങ്കില്‍ മാനവസമൂഹത്തില്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാനാകുമായിരുന്നില്ല. ചരിത്രത്തില്‍ അദ്ദേഹം ഒന്നുമല്ലാതാകുമായിരുന്നു!
പക്ഷേ, ഈ ഖുര്‍ആനിലൂടെ അദ്ദേഹം നാഗരികതയുടെ മുഖമുദ്ര മാറ്റിക്കളഞ്ഞു, സമൂഹങ്ങളുടെ വിമോചകനായകനായിത്തീര്‍ന്നു, പതിതരുടെ അടിമത്തച്ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു: ''അവരുടെ ജീവിതഭാരങ്ങള്‍ അദ്ദേഹം (മുഹമ്മദ് നബി) ഇറക്കിവയ്ക്കുകയും അവര്‍ ധരിച്ചിരുന്ന ചങ്ങലകള്‍ അദ്ദേഹം എടുത്തുമാറ്റുകയും ചെയ്യുന്നു........'' (അല്‍അഅ്‌റാഫ്: 157).
ഖുര്‍ആന്‍ അവതരിപ്പിച്ച സമ്പദ്‌വ്യവസ്ഥ ഇന്ന് ഏറ്റവും ഉന്നതവും ഉദാത്തവുമായി നിലകൊള്ളുന്നു. സാമ്പത്തികസമത്വം ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ സാമ്പത്തികവളര്‍ച്ച മുരടിച്ചുപോവുന്നതാണ് ആധുനികലോകം അഭിമുഖീകരിക്കുന്ന വലിയ ഒരു സങ്കീര്‍ണത. മറുവശത്ത് സാമ്പത്തികവളര്‍ച്ച ഉദ്ദേശിച്ചുള്ള ശ്രമങ്ങള്‍ക്ക് ഊന്നല്‍കൊടുക്കുമ്പോള്‍ സാമൂഹികനീതി തകര്‍ന്നുപോവുകയും ചെയ്യുന്നു. മുതലാളിത്തവും സോഷ്യലിസവും അകപ്പെട്ട ഈ പ്രതിസന്ധിയില്‍നിന്ന് ഒരു മോചനമാര്‍ഗം ഖുര്‍ആന്‍ വരച്ചുകാട്ടുന്നത് എത്ര അത്ഭുതകരം! ആധുനികസമ്പദ്ശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിഞ്ഞിരുന്നിട്ടില്ലാത്ത മുഹമ്മദ് നബിയുടെ കാലഘട്ടത്തിലെ ജനങ്ങള്‍ക്കു മുമ്പില്‍ ഖുര്‍ആന്‍ നിരത്തിവയ്ക്കുന്ന സാമ്പത്തികനിയമങ്ങള്‍ എത്ര ഉദാത്തം!
പലിശ മുതലാളിത്തത്തിന്റെ ഒരു ഉപകരണമാണല്ലോ: ''ജനങ്ങളുടെ സമ്പത്തില്‍ വളര്‍ച്ചയുണ്ടാവുന്നതിനുവേണ്ടി നിങ്ങള്‍ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന പലിശ അല്ലാഹുവിന്റെയടുത്ത് വളരുന്നില്ല. പ്രത്യുത, അല്ലാഹുവിന്റെ തൃപ്തി ലഭിക്കാനുദ്ദേശിച്ച് നിങ്ങള്‍ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന സകാത്ത്‌വ്യവസ്ഥ നടപ്പാക്കുന്നവരത്രെ സത്യത്തില്‍ ധനം ഇരട്ടിപ്പിച്ചുകൊണ്ടിരിക്കുന്നവര്‍'' (അര്‍റൂം: 39).
വ്യക്തികളുടെ സാമ്പത്തികസ്വാതന്ത്ര്യം പൂര്‍ണമായി നിഷേധിച്ചുകൊണ്ട് സാമൂഹികനീതി നടപ്പാക്കുകയെന്നത് പ്രകൃതിവിരുദ്ധവും അപ്രായോഗികവുമാണ്. മനുഷ്യാധ്വാനമാണ് സമ്പത്ത് വര്‍ധിപ്പിക്കുന്നതും വളര്‍ത്തുന്നതും. അതിനാല്‍ അതിന് പ്രോത്സാഹനം വേണം. അധ്വാനഫലം അധ്വാനിക്കുന്നവന് അംഗീകരിച്ചുകൊടുക്കുകയെന്നതാണ് ഏറ്റവും നല്ല പ്രോത്സാഹനം. എന്നാല്‍, ഒരു വിഹിതം അവനില്‍നിന്നെടുക്കുക. സമൂഹത്തില്‍ തളര്‍ന്നുപോകുന്നവരെ പൊതുജീവിതനിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ അത് വിനിയോഗിക്കുക. ഈ രീതിയില്‍ വിഭവങ്ങള്‍ കൂടുതല്‍ വികേന്ദ്രീകരിക്കപ്പെടുന്നു. സമൂഹത്തില്‍ ക്ഷേമവും സംതൃപ്തിയും സംജാതമാകുന്നു. അതോടൊപ്പം ഉല്‍പാദനം വര്‍ധിക്കുകയും വളര്‍ച്ചകൂടുകയും ചെയ്യുന്നു. ഈ പ്രക്രിയയെ വിഘ്‌നപ്പെടുത്തുന്ന ഏറ്റവും നാശകാരിയായ വില്ലനാണ് പലിശയെന്ന് ഖുര്‍ആന്‍ സമര്‍ഥിക്കുന്നു.
ലാഭം നിര്‍ണിതകണക്കില്‍ ഉറപ്പുവരുത്താന്‍ കഴിയാത്ത വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ പലിശയ്ക്ക് മൂലധനം സ്വീകരിക്കാന്‍ തയാറാവുകയില്ല. പണം ബാങ്കുകളിലും കുത്തകവ്യക്തികളിലും കുന്നുകൂടുകയല്ലാതെ ഉല്‍പാദനസംരംഭങ്ങളില്‍ മുതലിറക്കപ്പെടില്ല. ഇതുവഴി ഉല്‍പാദനം കുറയുന്നു, തൊഴിലില്ലായ്മ വര്‍ധിക്കുന്നു, വളര്‍ച്ചയ്ക്കു പകരം തളര്‍ച്ചയുണ്ടാകുന്നു. വമ്പിച്ച സംഖ്യ പലിശയായി നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിയാതെവരുന്നു. ബാങ്കിംഗ്‌വ്യവസായം തകരുകയും പൊതുസാമ്പത്തികമാന്ദ്യം ലോകത്തെയൊന്നാകെ ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിലെത്തിക്കുകയും ചെയ്യുന്നു. തകര്‍ന്ന ലോകം മെല്ലെ എഴുന്നേറ്റുവരും. കുറച്ചുകാലം കഴിയുമ്പോള്‍ വീണ്ടും തകര്‍ന്നുവീഴുന്നു. വീണ്ടും പല ശ്രമങ്ങളിലൂടെയും എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നു; പക്ഷേ, വീണ്ടും തളര്‍ന്നുവീഴുന്നു. മത്തുബാധിച്ച ഒരു ഭ്രാന്തന്‍ എഴുന്നേറ്റുനില്‍ക്കാന്‍ ശ്രമിക്കുന്നപോലെയെന്ന് ഖുര്‍ആന്‍ പറയുന്നു: ''പലിശ തിന്നുന്നവര്‍ ശൈത്വാന്‍ബാധയേറ്റ് മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതുപോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല'' (അല്‍ബഖറഃ: 275).
പലിശ നിരോധിക്കുകയും ദാനം നിര്‍ബന്ധമാക്കുകയും ചെയ്ത ഖുര്‍ആന്റെ സംവിധാനം ഏറെ ശാസ്ത്രീയവും ആധുനികവുമാണെന്ന് കാണാന്‍ പ്രയാസമില്ല. ഇത് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. സമ്പത്തിന്റെ വിതരണത്തിനും വികേന്ദ്രീകരണത്തിനുമായി ഖുര്‍ആന്‍ അവതരിപ്പിച്ച സംവിധാനത്തിന്റെ മഹത്വം മനസ്സിലാക്കാന്‍ ഒരു എളുപ്പവഴിയുണ്ട്. ഇതേ ലക്ഷ്യത്തിനായി കമ്യൂണിസം അവലംബിച്ച വഴി പരിശോധിക്കുക. സമ്പത്ത് മുഴുവന്‍ സമൂഹത്തിന്റെ പൊതുഉടമസ്ഥതയിലേക്ക് എന്ന പേരില്‍ സ്റ്റേറ്റ് ഉടമസ്ഥതയിലേക്ക് മാറ്റി. കൂടുതല്‍ കഠിനമായ സമ്പദ്‌കേന്ദ്രീകരണത്തിലേക്കും തുടര്‍ന്ന് നാശത്തിലേക്കുമാണതെത്തിച്ചത്.
ഖുര്‍ആന്‍ അവതരിപ്പിച്ച മറ്റൊരു അടിസ്ഥാന സാമ്പത്തികാശയം ഉല്‍പാദന-ഉപഭോഗസന്തുലനമാണ്. ഇതിലൂടെ ഖുര്‍ആന്‍ പഠിപ്പിച്ചുതരുന്ന വെല്‍ഫെയര്‍ എക്കണോമിക്‌സ് (ക്ഷേമധനശാസ്ത്രം) ഈ കാലത്തെ സമ്പദ്ശാസ്ത്രവിദഗ്ധര്‍ക്കുപോലും വളരെ നവീനമാണ്. ഇതോടൊപ്പം സമ്പത്തികസദാചാരത്തിന്റെ ഒരു വലിയ പട്ടിക തന്നെ ഖുര്‍ആന്‍ മുഹമ്മദ് നബിക്ക് നല്‍കിയിട്ടുണ്ട്. പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് അറേബ്യന്‍സമൂഹത്തില്‍ ജീവിച്ച മുഹമ്മദ് നബിക്ക് ഇതെല്ലാം മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നോ? അചിന്ത്യം!?
അതീവ സങ്കീര്‍ണമായ ഒരു ബൃഹദ് വിഷയമാണല്ലോ അനന്തരാവകാശനിയമം. ഗണിതശാസ്ത്ര ഇക്വേഷനുകളില്ലാതെ കേവലം സാധാരണവാക്കുകളടങ്ങിയ ഖുര്‍ആനിലെ രണ്ടു വാചകങ്ങളില്‍ ഈ സങ്കീര്‍ണമായ വിഷയം മുഴുവനും ഒതുങ്ങിയിരിക്കുന്നു (അന്നിസാഅ്: 11,12 വാക്യങ്ങള്‍ പരിശോധിക്കുക). എന്തൊരാശ്ചാര്യം! രക്തബന്ധം എന്ന ഏക അടിസ്ഥാനത്തിലൂടെ പക്ഷപാതിത്വത്തിന്റെ എല്ലാ വാതിലുകളുമടക്കുന്ന ഖുര്‍ആന്റെ ഈ രീതി അപാരം തന്നെ! ലോകത്തിന്നുവരെ ആര്‍ക്കെങ്കിലും കുറ്റമറ്റ ഒരു അനന്തരാവകാശനിയമം അവതരിപ്പിക്കാനായിട്ടുണ്ടോ? കഴിയുമെങ്കില്‍തന്നെ എത്ര വലിയ ഗ്രന്ഥം വേണ്ടിവരും?!
ഖുര്‍ആന്‍ നല്‍കുന്ന നീതിന്യായസങ്കല്‍പവും നിയമങ്ങളും നിയമനിര്‍മാണത്തിന്റെ അടിസ്ഥാനതത്ത്വങ്ങളുമെല്ലാം തന്നെ ഇതേപോലെ ഉദാത്തവും ഉന്നതവുമാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും മനശ്ശാസ്ത്രസങ്കീര്‍ണതകളെയും സ്വഭാവപ്രകൃതങ്ങളെയും നിഗൂഢമായ വികാരവിചാരധാരകളെയും വളരെ ആശ്ചര്യകരമായി ഈ രംഗത്ത് പരിഗണിച്ചിട്ടുള്ളതായികാണാം. ഖുര്‍ആന്റെ സ്വാധീനമില്ലാത്ത സമൂഹങ്ങളിലെ നീതിന്യായ-നിയമങ്ങളുടെ കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകളിലെ ചരിത്രം ഭേദഗതികളുടെയും പരിഷ്‌കരണങ്ങളുടെയും നിരന്തരമായ ചരിത്രമായിത്തീര്‍ന്നതിന്റെ കാരണം ഇവിടെ വ്യക്തമാണല്ലോ. ഖുര്‍ആന്റെ നിയമങ്ങള്‍ക്ക് ഇന്നും ഭേദഗതികളാവശ്യമാവുന്നില്ല. ഇത്തരം ഒരാവശ്യം ഉന്നയിക്കുന്നവര്‍ക്കൊന്നുംതന്നെ അതിനേക്കാള്‍ മെച്ചപ്പെട്ട ബദല്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
നീതിന്യായനിര്‍വഹണത്തില്‍ ഭരണനിര്‍വഹണവിഭാഗത്തിന് (എക്‌സിക്യൂട്ടീവ്) അധികാരമുപയോഗിക്കാനുള്ള അവകാശം, നീതിനിര്‍വഹണവിഭാഗ(ജുഡീഷ്യറി)ത്തിന്റെ സുരക്ഷയും സ്വതന്ത്രമായ അവസ്ഥയും ഉറപ്പുവരുത്തുകയെന്നതു മാത്രമാക്കിയത് ഖുര്‍ആനാണ്. ഇന്നും ഈ നിലപാടിലേക്ക് പൂര്‍ണമായി എത്തിച്ചേരാന്‍ ആധുനികസമൂഹങ്ങള്‍ക്കായിട്ടില്ല. എക്‌സിക്യൂട്ടീവിന്റെ തലവന് കോടതിയുടെ അന്തിമവിധിക്കു മേല്‍ മാപ്പുകൊടുക്കാനും ഇളവു കൊടുക്കാനുമുള്ള അധികാരം ആധുനികഭരണകൂടങ്ങള്‍ ഇന്നും നിലനിര്‍ത്തുന്നു. ഇതിലൂടെ സ്വജനപക്ഷപാതവും താല്‍പര്യസംരക്ഷണവും നിലനില്‍ക്കുന്നു.
കൊലപാതകിക്ക് മാപ്പുകൊടുക്കാനുള്ള അധികാരം ഖുര്‍ആന്‍ ഭരണത്തലവന് നല്‍കുന്നില്ല. വിധികര്‍ത്താവായ ന്യായാധിപനു പോലും ഈ അധികാരം ഖുര്‍ആന്‍ വകവച്ചുകൊടുത്തിട്ടില്ല. എന്നാല്‍, കൊല്ലപ്പെട്ടവന്റെ ഏറ്റവുമടുത്ത നിയമാനുസൃത അവകാശിക്ക് മാപ്പു നല്‍കാനുള്ള അധികാരം നല്‍കിയിരിക്കുന്നു: ''........ ഇനി കൊലയാളിക്ക് തന്റെ സഹോദരന്റെ പക്ഷത്തുനിന്ന് വല്ല മാപ്പും ലഭിക്കുകയാണെങ്കില്‍ അവന്‍ മര്യാദ പാലിക്കുകയും നല്ല നഷ്ടപരിഹാരം കൊടുക്കുകയും ചെയ്യേണ്ടതാണ്. നിങ്ങളുടെ രക്ഷിതാവിന്റെ ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു ഇത്....'' (അല്‍ബഖറഃ: 178), ''അന്യായമായി വല്ലവനും കൊല്ലപ്പെടുന്നപക്ഷം അവന്റെ അവകാശിക്ക് നാം അധികാരം വച്ചുകൊടുത്തിട്ടുണ്ട്. എന്നാല്‍, കൊലയില്‍ അതിരു കടക്കരുത്'' (അല്‍ഇസ്രാഅ്: 33). എന്നുമാത്രമല്ല, മാപ്പു നല്‍കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. മരണത്തിന്റെ വക്കില്‍നിന്ന് ജീവന്‍ തിരിച്ചുകിട്ടുന്ന കൊലപാതകി കൊല്ലപ്പെട്ടവന്റെ കുടുംബത്തിന്റെ ഏറ്റവുമടുത്ത മിത്രമായിത്തീരുന്നു. മറിച്ച്, ഭരണകൂടം മാപ്പു നല്‍കിയിരുന്നെങ്കില്‍ പകരത്തിനു പകരം കൊലകളുടെ ഒരു ശൃംഖലതന്നെ തുടരുകയാവും ഫലം.
മനശ്ശാസ്ത്രവും സാമൂഹികശാസ്ത്രവും ഏറ്റവും നന്നായി അറിയുന്നവന്റെ നിയമമാണ് ഖുര്‍ആനിലുള്ളത്. മുഹമ്മദ് നബിയുടെ നിയമങ്ങളല്ല അവയെന്ന് ഇവിടെ ശരിയായി മനസ്സിലാക്കാം. മുഹമ്മദ് നബിയെന്നല്ല, മനുഷ്യരില്‍ ആധുനികന്മാരാരും തന്നെ സദൃശമായ ഒരു നിയമം ഇന്നേവരെ അവതരിപ്പിച്ചിട്ടില്ലല്ലോ.
കടുത്ത ശിക്ഷാനിയമങ്ങള്‍ ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ട്. എന്നാല്‍, അതിനേക്കാള്‍ കടുത്തതാണ് തെളിവുനിയമങ്ങള്‍. സത്രീയുടെയും പുരുഷന്റെയും ലൈംഗികസമ്മര്‍ദങ്ങളെ വേണ്ടവിധം കണക്കിലെടുത്തുകൊണ്ടുതന്നെയാണ് ഖുര്‍ആന്‍ വ്യഭിചാരത്തെ മ്ലേഛമായ സാമൂഹികതിന്മയായി കാണുന്നത്. ഉത്തരവാദിത്വങ്ങള്‍ പരസ്പരം ഏറ്റെടുക്കുന്ന നിയമാനുസൃതബന്ധങ്ങളാണ് സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ ഉണ്ടാവേണ്ടതെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നു. ഇതിനായി ഉദാരമായ വിവാഹ-വിവാഹമോചനനിയമങ്ങളടങ്ങുന്ന ബൃഹത്തായ കുടുംബവ്യവസ്ഥ ഖുര്‍ആന്‍ നല്‍കുന്നുണ്ട്. മനുഷ്യചരിത്രത്തിലാദ്യമായി ഭാര്യക്ക് ഭര്‍ത്താവിനെ വിവാഹമോചനം ചെയ്യാനുള്ള അവകാശം അത് പ്രഖ്യാപിച്ചു. ഈ വ്യവസ്ഥകളെയെല്ലാം മാനിക്കുന്ന ഒരു സമൂഹത്തില്‍ സ്ത്രീപുരുഷന്മാര്‍ പരസ്പരം പാലിക്കേണ്ട കണിശമായ പെരുമാറ്റച്ചട്ടമുണ്ട്. നോട്ടത്തിലൂടെയും പ്രകടനത്തിലൂടെയും മറ്റുമുള്ള ലൈംഗികപ്രലോഭനം തടഞ്ഞിട്ടുണ്ട്. ഇതിനെയെല്ലാം അവഗണിച്ച് വ്യഭിചാരത്തിലെത്തുന്നവര്‍ സാമൂഹികഭദ്രതയും കുടുംബബന്ധങ്ങളും തകര്‍ക്കുന്നുവെന്നതുകൊണ്ടാണ് ഖുര്‍ആന്‍ അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ ഭരണകൂടത്തോടാവശ്യപ്പെടുന്നത്. എന്നാല്‍, സത്യം പറയുന്നവരെന്ന് തെളിയിക്കപ്പെട്ട നാലു ദൃക്‌സാക്ഷികള്‍, സാക്ഷാല്‍ അവിഹിത ലൈംഗികബന്ധപ്പെടല്‍ കണ്ടവരായി ഉണ്ടാകണമെന്നതാണ് തെളിവുനിയമം അനുശാസിക്കുന്നത്. വ്യക്തികളുടെ അഭിമാനത്തിന് ക്ഷതം വന്നുപോകാനുള്ള സാധ്യത ഇവിടെ ഖുര്‍ആന്‍ കണക്കിലെടുക്കുന്നുവെന്നതാണ് മുഹമ്മദ് നബിയെ മാത്രമല്ല, മുഴുവന്‍ മനുഷ്യരെയും ഈ ഗ്രന്ഥം ആശ്ചര്യപ്പെടുത്തിക്കളയുന്ന മറ്റൊരു കാര്യം. ഈ മ്ലേഛമായ പ്രവൃത്തി കാണാനിടയായ ഒരു വ്യക്തി നാലു സാക്ഷികളില്ലാത്ത സാഹചര്യത്തില്‍ വ്യഭിചാരാരോപണം ഉന്നയിക്കാന്‍ പാടില്ല. വ്യഭിചാരാരോപണം നടത്തുന്നവര്‍ക്കും കടുത്ത ശിക്ഷയാണ് ഖുര്‍ആന്‍ വിധിക്കുന്നത്. വ്യഭിചാരിക്ക് നൂറ് അടിയാണെങ്കില്‍ ആരോപിച്ചവന് എണ്‍പത് അടി!!
എന്നാല്‍, ഏതു സാഹചര്യത്തിലും കൊലപാതകിയെ കൊല്ലണമെന്നും വ്യഭിചാരിയെ പ്രഹരിക്കണമെന്നും ഖുര്‍ആന്‍ ശഠിക്കുന്നില്ല. 'ശിക്ഷകള്‍ നടപ്പാക്കാതിരിക്കാന്‍ പഴുത് കാണുന്നിടത്തോളം അത് ഒഴിവാക്കുക' എന്ന് നബിവചനം. സമൂഹത്തിന്റെ ആരോഗ്യമാണ് മര്‍മപ്രശ്‌നം. സമൂഹത്തില്‍ പട്ടിണിയില്ലാതാക്കിയ ശേഷമാണ് കള്ളന്റെ കൈമുറിക്കേണ്ടത് എന്ന് ഖലീഫാ ഉമര്‍ വിധിച്ചത് ഖുര്‍ആന്റെ ഈ ആശയമുള്‍ക്കൊണ്ടാണ്. ശിക്ഷാനിയമങ്ങള്‍ക്ക് അടിസ്ഥാനമാവേണ്ട ഒരു തത്ത്വം ഖുര്‍ആന്‍ ഇവിടെ വ്യക്തമാക്കിത്തരുന്നുണ്ട്. ആധുനികഭരണകൂടങ്ങളെപ്പോലെ ശിക്ഷിക്കാന്‍ വേണ്ടി ശിക്ഷിക്കുക, അതല്ലെങ്കില്‍ ശല്യങ്ങളെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി ശിക്ഷിക്കുക -ഇത് രണ്ടും ഖുര്‍ആന്റെ നയമല്ല.
തെറ്റുകുറ്റങ്ങള്‍ക്കുള്ള യഥാര്‍ഥ ശിക്ഷ പരലോകത്താണ്. ഈ ലോകത്ത് സമൂഹത്തിന് ഗുണപാഠമാവുന്നതിനു വേണ്ടിയാണ് ശിക്ഷ. അതീവ രഹസ്യമായി കുറ്റവാളിയെ ഉന്മൂലനംചെയ്യേണ്ട കാര്യമില്ല. പരമാവധി വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ട്. എന്നാല്‍, സമൂഹത്തില്‍ കുഴപ്പമുണ്ടാകാതിരിക്കാന്‍ കൃത്യമായ നീതിനിര്‍വഹണം വേണ്ടതുമുണ്ട്.
ഖുര്‍ആനില്‍ അതീവ വൈദഗ്ധ്യത്തോടെ ഉള്‍ക്കൊള്ളിച്ചിട്ടുള്ള വൈവിധ്യമാര്‍ന്ന വിജ്ഞാനങ്ങളുടെ വൈപുല്യം വിസ്മയകരം തന്നെ. മനുഷ്യരുടെ ധിഷണാപരവും നാഗരികവുമായ വളര്‍ച്ചയ്ക്കനുസൃതമായി ഖുര്‍ആന്‍ കൂടുതല്‍ കൂടുതല്‍ പ്രോജ്വലമായിക്കൊണ്ടിരിക്കുന്നു.
ഇന്ന് വിജ്ഞാനം വളരെയധികം ശാഖകളും ഉപശാഖകളുമായി വികസിച്ചിരിക്കുകയാണല്ലോ. ഏതെങ്കിലുമൊരു ശാഖയില്‍ പരിജ്ഞാനം നേടിയ ഒരാള്‍ ഖുര്‍ആനെ സമീപിക്കുമ്പോള്‍ അയാളുടെ മേഖലയില്‍ ധാരാളം കണ്ടെത്തലുകള്‍ അയാള്‍ക്ക് ഖുര്‍ആനില്‍നിന്ന് ലഭിക്കുന്നു. ഏറ്റവും പ്രഗത്ഭനായ ഒരു മനശ്ശാസ്ത്രജ്ഞനെപ്പോലും അത്ഭുതപ്പെടുത്തുന്ന മനശ്ശാസ്ത്ര ആശയങ്ങള്‍ അയാള്‍ക്ക് ഖുര്‍ആനില്‍നിന്ന് ഇന്നും ലഭിക്കുന്നു. സ്ത്രീ-പുരുഷലൈംഗികമനശ്ശാസ്ത്രത്തിലുള്ള വ്യത്യാസങ്ങള്‍പോലും അതിസൂക്ഷ്മമായി പരിഗണിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കുമ്പോള്‍ ഒരു മനശ്ശാസ്ത്രജ്ഞന്‍ എങ്ങനെ ആശ്ചര്യപ്പെടാതിരിക്കും! ഭൗതികപദാര്‍ഥശാസ്ത്രമാകട്ടെ, സാമൂഹികശാസ്ത്രമാകട്ടെ എല്ലാ വിജ്ഞാനശാഖകള്‍ക്കും ഖുര്‍ആന്‍ തനതായ എന്തെങ്കിലും നല്‍കാതിരുന്നിട്ടില്ല.
ആത്മീയമേഖലയെയും ഭൗതികമേഖലയെയും ഭംഗിയായി സമന്വയിപ്പിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍. ഭൗതികതയെ അവഗണിക്കുന്ന ആത്മീയതയെയോ ആത്മജ്ഞാനത്തെയോ ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല. മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും മഹത്വത്തെയും നിരാകരിക്കുന്ന യാതൊരു ആത്മീയാധ്യാപനവും ഖുര്‍ആന്‍ നല്‍കുന്നില്ല. മനുഷ്യനും, അവന്റെ സ്രഷ്ടാവും രക്ഷിതാവുമായ ദൈവവും തമ്മില്‍ നേരിട്ട് മധ്യസ്ഥരോ സഹായികളോ ഇല്ലാതെ സ്ഥാപിക്കപ്പെടുന്ന സുശക്തവും അനുഭൂതിസാന്ദ്രവുമായ ഒരു ബന്ധത്തിന്റെ അനുപമമായ ആധ്യാത്മജ്ഞാനം ഖുര്‍ആനില്‍ മറ്റെല്ലാ വിജ്ഞാനശാഖകളോടൊപ്പം നിറഞ്ഞുനില്‍ക്കുന്നു.
ഈ ആത്മീയതയെയും ഭൗതികതയെയും ഒരുപോലെ ഖുര്‍ആന്‍ മരണശേഷം അനശ്വരമാകുന്ന ജീവിതവുമായി ബന്ധിപ്പിച്ചിരിക്കുന്നു. മരണശേഷം ജീവിതമില്ലായെന്ന് വാദിക്കുന്നവരെ ഖുര്‍ആന്‍ ഭൗതികമായിത്തന്നെ വെല്ലുവിളിക്കുന്നു. ഒരിക്കല്‍ മനുഷ്യന്‍ ഈ ഭൂമുഖത്ത് ഉണ്ടായി എന്നത് യാഥാര്‍ഥ്യമെങ്കില്‍ ആ പ്രക്രിയയുടെ ആവര്‍ത്തനസാധ്യതയെ നിങ്ങള്‍ എങ്ങനെ തള്ളിക്കളയുന്നുവെന്ന് അത് ചോദിക്കുന്നു. ചത്തുവരണ്ട ഭൂമിയില്‍ ഉണങ്ങിപ്പൊടിഞ്ഞുപോയ വിത്തുകള്‍ വീണ്ടും മുളച്ചുപൊങ്ങുന്നത് നിങ്ങള്‍ക്ക് കാണാനാകുന്നില്ലേ? അതേപോലെ നിങ്ങള്‍ മരിച്ചു പൊടിഞ്ഞലിഞ്ഞ് മണ്ണില്‍ ചേര്‍ന്ന ശേഷം വീണ്ടും മണ്ണിലുള്ളതോ വെള്ളത്തിലുള്ളതോ വായുവിലുള്ളതോ ആയ നിങ്ങളുടെ അംശങ്ങളില്‍നിന്ന് നിങ്ങള്‍ വീണ്ടും രൂപം കൊടുക്കപ്പെടാമെന്ന് എന്തുകൊണ്ട് അംഗീകരിച്ചുകൂടാ?
ആധുനികജീവശാസ്ത്രത്തിന് അനുകൂലമായി മാത്രം പ്രതികരിക്കല്‍ നിര്‍ബന്ധമായ ഇത്തരം സമര്‍ഥനങ്ങള്‍ പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുഹമ്മദ് നബിക്ക് ലഭിച്ച ഖുര്‍ആനിലടങ്ങിയിരിക്കുന്നുവെന്നതാണ് അതിനെ ഒരത്ഭുതഗ്രന്ഥമാക്കുന്നത്.
മനുഷ്യന്‍ വീണ്ടും മരണശേഷമുണ്ടാകുന്നതിന് ആദ്യമുണ്ടായത് എങ്ങനെയെന്ന് പഠിച്ചുനോക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നു: ''സൃഷ്ടിപ്പ് അല്ലാഹു എങ്ങനെ ആരംഭിക്കുകയും പിന്നീട് ആ പ്രക്രിയ എങ്ങനെ ആവര്‍ത്തിക്കുന്നുവെന്നും അവര്‍ പഠിച്ചുനോക്കുന്നില്ലേ?'' (അല്‍അന്‍കബൂത്ത്: 19), ''നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിച്ച് പഠനം നടത്തിനോക്കൂ; അപ്പോഴറിയാം അല്ലാഹു സൃഷ്ടിപ്പ് ആരംഭിച്ച പ്രക്രിയ എങ്ങനെയെന്ന്'' (അല്‍അന്‍കബൂത്ത്: 20).
''സ്വന്തം സൃഷ്ടിപ്പിന്റെ കഥ മറന്നുപോയ മനുഷ്യന്‍ നമുക്ക് ഒരു ഉദാഹരണം പ്രയോഗിച്ചുതന്നുകൊണ്ട് ന്യായവാദം നടത്തുന്നു: ഇതാ, ഈ ദ്രവിച്ചു പൊടിഞ്ഞ അസ്ഥികൂടം. ഇതാരാണ് വീണ്ടും ജീവിപ്പിക്കാന്‍ പോകുന്നത്? പറയുക: ആദ്യത്തെ പ്രാവശ്യം അവനെ സൃഷ്ടിച്ച് വളര്‍ത്തി വലുതാക്കിയവന്‍ തന്നെ ആ എല്ലുകളെ ജീവിപ്പിക്കുന്നുവെന്ന്'' (യാസീന്‍: 78,79). ഇല്ലായ്മയില്‍നിന്ന് ഒരിക്കല്‍ മനുഷ്യന്‍ ഉണ്ടായെങ്കില്‍ പിന്നീട് അതേ പദാര്‍ഥങ്ങളില്‍നിന്നോ അതേ കോശങ്ങള്‍ പെരുകിയോ മനുഷ്യന്‍ വീണ്ടും വളര്‍ന്നുണ്ടാവില്ലായെന്ന് സ്ഥാപിക്കാന്‍ എന്ത് ന്യായം? ഒരിക്കല്‍ ഉണ്ടായ പ്രക്രിയ വീണ്ടും ആവര്‍ത്തിക്കാനുള്ള സാധ്യതയുടെ ന്യായം ആദ്യം ഉണ്ടായി എന്നതുതന്നെയാണല്ലോ എന്നാണ് ഖുര്‍ആന്‍ ഇവിടെ സമര്‍ഥിക്കുന്നത്. ഇതിന്റെ അര്‍ഥം ആദ്യം മനുഷ്യന്‍ രൂപംകൊണ്ട ഏകജൈവഘടകം (നഫ്‌സുന്‍ വാഹിദഃ) അമീബയെപ്പോലെയോ മറ്റു ചില സസ്യബീജം പോലെയോ അനുകൂല കല്‍പന (ഇീാാമിറ) വരുന്നതുവരെ നശിക്കാതെ കിടക്കാന്‍ സംവിധാനമുണ്ടെന്നാവാം.
ക്ലോണിംഗ് പഠിച്ച ആധുനികമനുഷ്യന് മാത്രം മനസ്സിലാവുന്ന ഇത്തരം കാര്യങ്ങള്‍ എങ്ങനെയാണ് മുഹമ്മദ് നബി ആ കാലത്ത് ജീവിച്ച സമൂഹങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തത് എന്ന് ഇന്ന് ചിന്തിക്കാന്‍തന്നെ പ്രയാസം തോന്നുന്ന കാര്യമാണ്.
ഖുര്‍ആനെക്കുറിച്ച് ഇത്രയും മനസ്സിലാക്കിയാല്‍തന്നെ മതി; അതൊരു അത്ഭുതമാണെന്ന കാര്യത്തില്‍ സന്ദേഹത്തിനിടമില്ല. അത്ഭുതമല്ല, ധിഷണാശാലികള്‍ക്ക് അതൊരു മഹാത്ഭുതമാണ്. അനന്തമായ വിജ്ഞാനങ്ങളുടെ ഒരു മഹാസാഗരം. പരിശോധിക്കുന്ന ആരെയും അതിശയിപ്പിക്കും വിധം അനേകം വിജ്ഞാനങ്ങളെ വളരെ സ്വാഭാവികതയോടെ സമന്വയിപ്പിച്ച്, സംഗ്രഹിച്ച്, മനുഷ്യജീവിതവുമായി ബന്ധിപ്പിച്ച് സമര്‍പ്പിക്കപ്പെട്ട ഈ ഖുര്‍ആന്‍ മനുഷ്യരുടെ അഖിലസാധ്യതകള്‍ക്കും യോഗ്യതകള്‍ക്കും അതീതമായ അത്യത്ഭുതഗ്രന്ഥം തന്നെ. അത് ആദ്യം മുഹമ്മദ് നബിയെ വിസ്മയിപ്പിച്ചു. പിന്നെ അദ്ദേഹത്തിന്റെ അനുചരന്മാരെ വിസ്മയിപ്പിച്ചു. തുടര്‍ന്ന് ലോകത്തെ തോല്‍പിച്ചു. അവസാനം മനുഷ്യസഞ്ചയത്തെ ഒന്നടങ്കം വിസ്മയിപ്പിച്ചു.
ഈ ഖുര്‍ആന്‍ അജയ്യനും പ്രതാപശാലിയുമായ ദൈവത്തില്‍നിന്ന് അവതീര്‍ണമായതുതന്നെ; നിസ്സംശയം.

Comments
Post a Comment