Ibrahim Ibnu Adh ham
അവിടെ
എന്താണ് ഒരാൾ ഒറ്റക്കിരുന്ന് കരയുന്നത് .ഒരു റാന്തൽ വിളക്കും അയാളുടെ
അരികിലുണ്ട് .അയാൾ ഒറ്റക്കിരുന്ന് പൊട്ടികരയുകയാണല്ലോ! കണ്ണുനീർ വാർത്ത്
കൊണ്ട് ആ റാന്തൽ വിളക്കുമായി ആ മലയുടെ താഴേക്ക് പതുക്കെ പതുക്കെ നടന്നു
വരികയാണ് അയാൾ. ( ഇതാണ് നമ്മുടെ കഥാനായകൻ)
അങ്ങാടിയിൽ എത്തി. നട്ടപാതിര സമയം. നാലുപാടും നോക്കി,കടകൾ അടഞ്ഞുകിടക്കുന്നു,ഒരാൾ പോലും ഇല്ല.ഒരു കടപോലുംതുറന്നിട്ടില്ലാ അയൾ ചുറ്റുപാടും നോക്കി ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടാവുമോ? ഏയ് ഇല്ല രാജാവും പരിവാരങ്ങളും , ഈ നാട്ടുകാരും എല്ലാം സുഖനിദ്രയിൽ ആയിരിക്കും.ഈ നട്ടപാതിരാക്ക് ഞാനും എന്നെ നോക്കുന്ന റബ്ബുമല്ലാതെ മറ്റാരും ഇല്ലാ എന്നുറപ്പു വരുത്തി അയാൾ ആ ബുഹാറമലയുടെ താഴവാര പട്ടണത്തിലൂടെ മുന്നോട്ട് നീങ്ങി.കുറെ അങ്ങോട്ട് ചെന്നപ്പോൾ തൻെറ ഇടത് ഭാഗത്ത് കണ്ട ആ വിശാലമായ പറമ്പിലേക്ക് അയാൾ പ്രവേശിച്ചു.
ആ റാന്തൽ വിളക്കിൻെറ പ്രകാശത്തിൽ തൻെറ നഷട്പ്പെട്ട എന്തോ തിരയുന്നത് പോലെ മുമ്പോട്ട് മുമ്പോട്ട് നടന്നു .പെട്ടെന്ന് "അയാളുടെ മുന്നിൽ ഒരു ഖബർ കണ്ടു".. ആ ഖബർ നോക്കി അയാൾ പറഞ്ഞു .......
പട്ടാളക്കാരൻ ഓടി സിംഹാസനത്തിൻെറ അടുത്തെത്തി . രാജാവിൻെറ ചെവിയിൽ എന്തോ പറഞ്ഞു തീരും മുൻപേ ," യാ അള്ളാ.......
എന്ന് പറഞ്ഞ് നിലത്തു വീണു. സദസ്സിലുളളവർ ഓടികൂടി,രാജാവ് ബോധക്ഷയനായി കിടക്കുന്നു .....എന്താണ് സംഭവിച്ചത്.????
വെളളം കൊണ്ടു വന്ന് മുഖത്ത് തെളിച്ചപ്പോൾ രാജാവിന് ബോധം വീണു.കിടന്നിടത്തു നിന്നും അള്ളാഹുവിനെ വിളിച്ച് എഴുന്നേറ്റ് കൊണ്ട് രാജാവ് ദർബാർഹാളിൽ നിന്നും ഇറങ്ങി ഓടി .
അദ്ദേഹം ഓടി എത്തിയത് രാജകൊട്ടാരത്തിൻെറ മുൻപിലായിരുന്നു.അപ്പോൾ പട്ടാരക്കാരും ,തോഴിമാരും പൊട്ടി കരയുന്ന രംഗമാണ് രാജാവ് അവിടെ കണ്ടത് . രാജാവ് വീണ്ടും ഓടി .ആ ഓട്ടം ചെന്ന് അവസാനിച്ചതോ .... "സബീതയുടെ അറയ്ക്ക്" മുന്നിൽ . അറയ്ക്ക് ഉളളിലേക്ക് നോക്കിയ രാജാവ് പൊട്ടികരയാൻ തുടങ്ങി.....
തൻെറ പൊന്നുമോൾ ........
സബീതയെ വെളളത്തുണിയിൽ പൊതിഞ്ഞ് കിടത്തിയിരിക്കുന്നു.
എൻെറ മോൾക്ക് എന്താണ് സംഭവിച്ചിരിക്കുന്നത്..... കരഞ്ഞ് കൊണ്ടു വെളളാട്ടി പറഞ്ഞു.കുമാരി ഉറങ്ങുകയായിരുന്നു പ്രഭോ.. സർപ്പം കൊടുത്തി വിഷം കയറിയതാണ്, പരിശോധനയിൽ മരിച്ചെന്ന് ഉറപ്പ് വരുത്തി .രാജാവ് കൂടുതൽ അന്നേഷണത്തിന് വിതേയനക്കിയില്ല. ജനനവും മരണവും അള്ളാഹു വിൻെറ കളാഹ് ആണ്. അതിന് ശേഷം കഫപുടവ നടന്നു ആയിരങ്ങളെ സാക്ഷി നിർത്തി മയ്യിത്ത് നിസ്ക്കാരവും നടന്നു ...
മയ്യിത്തും വഹിച്ച് എല്ലാവരും പള്ളിക്കാട്ടിലേക്ക് യാത്രയായി .ആ കൂട്ടത്തിൽ അദ്ഹം തങ്ങളും ഉണ്ടായിരുന്നു..സബീതയുടെ മയ്യിത്ത് മറമാടി മീസാൻ കല്ലും വെച്ച് ദുആയും കയിഞ്ഞ് എല്ലാവരും പിരിഞ്ഞു പോരുവാൻ തുടങ്ങി ..
അപ്പോളതാ ഒരുതേങ്ങൽ കേട്ടു .എല്ലവരുടെയും ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു .അദ്ഹം തങ്ങൾ കരയുന്ന ശബ്ദമായിരുന്നു അത് എല്ലാവരും കൂടി അദ്ദേഹത്തെ ആശ്വസിപ്പിച്ചു കൊട്ടരത്തിലേക്ക് കൂടെക്കൂട്ടാൻ ശ്രമിച്ചു പക്ഷേ അദ്ദേഹം വഴങ്ങിയില്ല .എനിക്ക് ഇബാദത്ത് ചെയ്ത് ജീവിക്കാൻ എൻെറ വള്ളികുടിൽ മതി ഇതുകേട്ടതും വിഷമത്താലെഎല്ലാവരും പിരിഞ്ഞു പോയി. തങ്ങളൾ അവിടെ തന്നെയിരുന്നു ..
സമയം നട്ടപാതിര ആയപ്പോൾ സബീതയുടെ മുഖം കാണുവാൻ തോന്നി ..മയ്യത്ത്പുറത്തെടുത്ത് എൻെറസങ്കടങ്ങൾ പറഞ്ഞു നെറ്റിയിൽ ചുംബനം കൊടുത്ത് തിരികെ മറമാടൻ ഒരുങ്ങുന്ന സമയത്താണ് നിങ്ങൾ മൂന്ന് പേരും വന്നത്... അമീറിനെയും,വൈദ്യനെയും,ചിന്തകനെയും ചൂണ്ടി കാണിച്ച് അദ്ഹം തങ്ങൾ പറഞ്ഞു .ഈവിരഹ കഥകേട്ടു അവർനാലുപേരും കരഞ്ഞു ... ഇതെല്ലാം കേട്ടു കഴിഞ്ഞ ഉസ്താദ് സബീതയെ നോക്കിക്കൊണ്ട് പറഞ്ഞു ....
സബീത ..... ഇപ്പോൾ മനസ്സിലായില്ലെ; ഞങ്ങൾ കള്ളൻമാരോ, കൊള്ളക്കാരോ , അല്ലെന്ന്. 'ഇനി കുമാരിയ്ക്ക് തീരുമാനിക്കാം '....ഞങ്ങളെ രാജാവിൻെറ മുമ്പിൽ എത്തിക്കണോ ?അതോ, കുമാരിയെ നിക്കാഹ് കഴിച്ച ഭർത്താവും ;പണ്ഡിതനുമായ അദ്ഹം തങ്ങളുടെ കൂടെ സന്തോഷമായി ജീവക്കണമോ? .....എന്ന്.
എന്നാൽ, സബീത ...അദ്ഹം തങ്ങളുമൊന്നിച്ചു ജീവിക്കാനുള്ള തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു . അവർ
ആ വള്ളികുടിലിൽ ഒന്നിച്ചു ജീവിച്ചു തുടങ്ങി .....
പിറ്റെ ദിവസം പതിവ് പോലെ വിറക് ശേഖരിക്കാൻ ഇറങ്ങിയ തുകണ്ടസബീത ഒപ്പം യാത്രയായി .എന്നിട്ട് പറഞ്ഞു: തങ്ങളെ ഇനിമുതൽ അങ്ങയോടൊപ്പം വിറക് ശേഖരിക്കാൻ ഞാനും ഉണ്ടായിരിക്കും . അന്നവർ ഇരുപത് കെട്ട് വിറക് കൊണ്ട് വന്നു വീട്ടിൽ സൂക്ഷിച്ചു. ഒരോദിവസവും ഒരോകെട്ട് വിറക് വിൽക്കും അങ്ങനെ അവരുടെ ജീവിതം മുന്നോട്ട് നീങ്ങി........
അങ്ങാടിയിൽ എത്തി. നട്ടപാതിര സമയം. നാലുപാടും നോക്കി,കടകൾ അടഞ്ഞുകിടക്കുന്നു,ഒരാൾ പോലും ഇല്ല.ഒരു കടപോലുംതുറന്നിട്ടില്ലാ അയൾ ചുറ്റുപാടും നോക്കി ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടാവുമോ? ഏയ് ഇല്ല രാജാവും പരിവാരങ്ങളും , ഈ നാട്ടുകാരും എല്ലാം സുഖനിദ്രയിൽ ആയിരിക്കും.ഈ നട്ടപാതിരാക്ക് ഞാനും എന്നെ നോക്കുന്ന റബ്ബുമല്ലാതെ മറ്റാരും ഇല്ലാ എന്നുറപ്പു വരുത്തി അയാൾ ആ ബുഹാറമലയുടെ താഴവാര പട്ടണത്തിലൂടെ മുന്നോട്ട് നീങ്ങി.കുറെ അങ്ങോട്ട് ചെന്നപ്പോൾ തൻെറ ഇടത് ഭാഗത്ത് കണ്ട ആ വിശാലമായ പറമ്പിലേക്ക് അയാൾ പ്രവേശിച്ചു.
ആ റാന്തൽ വിളക്കിൻെറ പ്രകാശത്തിൽ തൻെറ നഷട്പ്പെട്ട എന്തോ തിരയുന്നത് പോലെ മുമ്പോട്ട് മുമ്പോട്ട് നടന്നു .പെട്ടെന്ന് "അയാളുടെ മുന്നിൽ ഒരു ഖബർ കണ്ടു".. ആ ഖബർ നോക്കി അയാൾ പറഞ്ഞു .......
ഖബർ നോക്കി കൊണ്ട് അയാൾ പറഞ്ഞു ഇതല്ല.. ഇതല്ലാ.. എൻെറ പ്രിയപ്പെട്ടവളുടെ
ഖബർ. എൻെറ പ്രിയപ്പെട്ടവളെ! നിന്നെ മറവ് ചെയ്തിട്ട് അധികം സമയം പോലും
ആയില്ലല്ലോ? .അപ്പോഴെക്കും ഞാൻ നിന്നെ മറന്നുപോയോ?
സുബ്ഹാനള്ളാ!.....
എന്ന് പറഞ്ഞു കൊണ്ട് വീണ്ടും അയാൾ മുമ്പോട്ട് നടന്നു. കുറച്ച് അങ്ങോട്ട്
മുമ്പോട്ട് നടന്നപ്പോൾ, ഒരു വലിയ ഖബർ കണ്ടു. റാന്തൽ വിളക്ക് ആ ഖബറിന്ന്
അടുത്ത് വച്ച് കൈയ്യിൽ ഉണ്ടായിരുന്ന കൈകോട്ട് കൊണ്ട് ആ ഖബറിൻെറ
ഇരുവശത്തുള്ള മിസാൻ കല്ല് തട്ടിമാറ്റാൻ തുടങ്ങി.മണ്ണ് ആ ഖബറിൻെറ മുകളിൽ
നിന്നും മാറ്റി പുറത്തേക്ക് ഇട്ടു .മൂട് കല്ലുകണ്ടു , ഒരോ മൂട്കല്ലും
ഖബറിൻെറ മുകളിൽ നിന്നും പതുക്കെ പതുക്കെ എടുത്തു മാറ്റി. ഖബറിലേക്ക് നോക്കി
വെള്ള വസ്ത്രത്തിൽ പൊതിഞ്ഞ ഒരു മയ്യിത്ത്! ആ മയ്യിത്തിനെ പുറത്ത്
കൊണ്ടുവരാൻ നമ്മുടെ കഥാപുരുഷൻ പതുക്കെ കാലുകൾ അകത്തേക്ക് വെച്ചു.വലത്
കയ്യിൽ മയ്യിത്തിൻെറ തലഭാഗവും ഇടത് കയ്യിൽ കാൽ ഭാഗവും പിടിച്ചു മയ്യിത്തിനെ
പതുക്കെ വളരെ സാവധാനം പുറത്ത് എടുത്തു വെച്ചു. അയാൾ മയ്യിത്തിൻെറ തലഭഗത്ത്
ഇരുന്ന കഫൻ പുടവ അയിച്ചു നീക്കാൻ തുടങ്ങി. അയാളുടെ കണ്ണുകൾ ചുറ്റുപാടും
നോക്കി ആരും ഇല്ല എന്നുറപ്പുവരുത്തി. മയ്യിത്തിൻെറ തലയെടുത്ത് മടിയിൽ
വെച്ചു അയാൾ പൊട്ടി പൊട്ടി കരയാൻ തുടങ്ങി.
പ്രായം പതിനേഴ് തോന്നിക്കുന്ന ഒരു സുന്ദരിയായ പെൺകുട്ടി അവളുടെ മുഖത്ത്
നിന്നും കണ്ണെടുകാതെ അയാൾ അവളെ തന്നെ നോക്കിയിരുന്നു . കണ്ണുനീർതുള്ളികൾ
ധാരധാരയായി അയാളുടെ കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു...... ബീവി നീ
എൻെറ ദുഃഖം കാണുന്നില്ലെ? കാണാൻ കൊതിച്ചു കാത്തിരുന്ന എൻെറ ബീവി ഇതാ ഇവിടെ
....റബ്ബിനെ വിളിച്ചയാൾ ഉറക്കെ ഉറക്കെ കരയാൻ തുടങ്ങി.
പടച്ചവനെ ഇതെന്തു പരീക്ഷണമാണ്. മണിക്കൂറുകൾക്കു മുമ്പു തൻെറ മണവാട്ടി
ആയവൾ.... തൻെറ കയ്യിലേക്ക് നിക്കാഹ് ചെയ്തു ഏൽപ്പിച്ചു. നിക്കാഹ് കർമ്മം
കഴിഞ്ഞ് അഞ്ചുമിനിട്ടിനുള്ളിൽ ഈലോകത്തോട് യാത്ര പറഞ്ഞു. അള്ളാഹുവെ;,എല്ലാം
അവിടുത്തൈ ഖളാഹ് ആണ്.നാളെ ഞാനും മരിക്കേണ്ടവനാണ്. എന്നാലും പടച്ചവനെ, നേരിൽ
കാണുവാനോ സംസാരിക്കുവാനോ ഉള്ള ഭാഗ്യം ഞങ്ങൾക്ക് നൽകിയില്ല ഒരു
അപേക്ഷയുണ്ട് നാഥ; നാളെ പരലോകത്ത് ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ നീ
നൽകേണമേ റബ്ബേ..... ആമീൻ! എന്നും ദുആ ചെയ്ത്കൊണ്ട് മയ്യിത്തിൻെറ തലഭാഗം
തൻെറ ചുണ്ടോട് ചേർക്കാൻ കുനിഞ്ഞതും അടക്കിപ്പിടിച്ചുള്ള സംസാര ശബ്ദവും
ഒരുമിച്ചായിരുന്നു. അയാൾ പരിഭ്രാന്തനായി,തൻെറ കരച്ചിൽ കേട്ട് ആരെങ്കിലും
വരികയാണോ? അതോ രാജാവും പരിവാരങ്ങളും ഞാൻ വന്നത് അറിഞ്ഞുകാണുമോ? അയാൾ ആ
ശബ്ദം കേട്ടഭാഗത്തേക്കു തുറിച്ചു നോക്കി. അപ്പോഴതാ അവിടെ!!!!! ...
ആരായിരിക്കും അത് രാജാവും പരിവാരങ്ങളും ആവുമോ അതോ മറ്റു വല്ലവരും ആയിരിക്കുമോ?? .
പരിഭ്രാന്തനായ അയാൾ "ശബ്ദം" കേട്ടഭാഗത്തേക്ക് തുറിച്ചു നോക്കി. രാജാവും
പരിവാരങ്ങളും ആയിരിക്കുമോ ???. അതോ മറ്റാരെങ്കിലും ആയിരിക്കുമോ ??.
ഇരുട്ടിൽ അയാൾക്ക് ഒന്നും കാണാൻ കഴിയുന്നില്ലായിരുന്നു..
സുബ്ഹാനള്ളാ...... ആരുടെ ശബ്ദമായിരിക്കും ?.
മൻസൂർ രാജാവും പട്ടാളക്കാരും ആയിരിക്കും. പടച്ചവനെ അവർ എന്നെ കണ്ടുകാണുമോ?.
എന്നെ തിരഞ്ഞുവന്നതായിരിക്കാം! ?ഈ സമയം അവർ ഇവിടെ വെച്ച് എന്നെ
പിടികൂടിയാൽ എൻെറ ജീവൻ തന്നെ നഷ്ടപ്പെടും.. മയ്യിത്ത് അവിടെ കിടക്കട്ടെ
അവരെല്ലാം പോയ ശേഷം മറമാടാം . "പ്രിയപ്പെട്ടവളെ" എന്നോട് "ക്ഷമിക്കൂ".....
എന്നുപറഞ്ഞു കൊണ്ട് അടുത്തു കണ്ടപൊന്ത കാട്ടിൽ പോയി .."അയാൾ"
മറഞ്ഞുനിന്നു.അതു രാജാവും പട്ടാളകാരുമൊന്നും ആയിരുന്നില്ല.കച്ചവടവും കഴിഞ്ഞ് ആ ബുഹാറ പട്ടണത്തിലൂടെ തിരിച്ചു പോകുന്ന ഒരു ചെറിയ സംഘം ആയിരുന്നു അത്.അവരുടെ റാന്തലിൻെറ വെളിച്ചം അണഞ്ഞത് കൊണ്ട് വഴി തെററി വന്നതാണ്. ആരൊക്കെയാണവർ: ...പണ്ഡിതനായ ഒരു അമീർ, ഒരു വൈദ്യൻ, ഒരു ചിന്തകൻ അങ്ങനെ മൂന്നുപേർ. റാന്തലിൻെറ വെളിച്ചം അണഞ്ഞത് കൊണ്ട് ഒരടി പോലും മുന്നോട്ട് ചലിക്കാനാവാതെ നിൽക്കുകയാണവർ. എവിടെയെകിലും അല്പം വെളിച്ചം കാണുന്നുണ്ടോ എന്ന് പരസ്പരം ചോദിക്കുന്ന ശബ്ദമാണ് നമ്മുടെ കഥാപുരുഷൻ കേട്ടത്. ചിന്തകൻ ചുററുപാടും നോക്കി,അപ്പോഴാണ് അവർ ഒരു വെളിച്ചം കണ്ടത്!ഉടനെ അയാൾ ഉസ്താദിനോട് പറഞ്ഞു:അവിടെ ഒരു വെളിച്ചം കാണുന്നുണ്ടല്ലോ അതു വെല്ല കുടിലും ആയിരിക്കുമോ?. ഞാൻ പോയി നമ്മുടെ റാന്തലിലേക്ക് വെളിച്ചം പകർന്നിട്ട് വരാം....ഉസ്ദാതും അനുമതി നൽകി.ചിന്തകൻ ഇരുട്ടിലൂടെ തപ്പിയും തടഞ്ഞും ആ റാന്തൽ വെളിച്ചത്തിൻെറ അടുത്തെത്തി തൻെറ കയ്യിലിരിക്കുന്ന റാന്തലിലേക്ക് വെളിച്ചം പകർന്നു.പെട്ടെന്ന് ആ രണ്ട് റാന്തലിൻെറയും വെളിച്ചത്തിൽ അയാൾ ആ കാഴ്ച്ച കണ്ടു """ഞെട്ടിപോയി!"" അയാൾ ...

ഉസ്താദേ .... ഉസ്താദേ...
എന്ന് ഉറക്കെ വിളിക്കാൻ തുടങ്ങി.ഉസ്താദും വൈദ്യനും പേടിച്ചു,വെളിച്ചം പകരാൻ
പോയ ചിന്തകൻെറ ശബ്ദമല്ലേ അത്! അയാൾക്ക് എന്ത് പററി! എന്തു പററി
ചിന്തകാ??........രണ്ടുപേരും ഒററ സ്വരത്തിൽ ചോദിച്ചു.ഇങ്ങോട്ട് ഒന്നു
വരൂ.....ഇത് കുടിലൊന്നുമല്ല.ചിന്തകൻ വിളിച്ചു പറഞ്ഞു.പിന്നെ എന്താണ്?
ഒാടുന്നതിന്നിടയിൽ ഉസ്താദ് ചോദിച്ചു. ഇതൊരു ഖബറാണ്! അപ്പോഴേക്കും ഉസ്താദും
വൈദ്യരും ചിന്തകൻെറ അടുത്ത് എത്തിയിരുന്നു.അവരും ആ കാഴ്ച്ച കണ്ട്
ഞെട്ടി!"സുന്ദരിയായ ഒരു പെൺകുട്ടിയുടെ മയ്യിത്ത്"കാഴ്ച്ചയിൽ പതിനോഴ് വയസ്സു
തോന്നിക്കുന്ന പ്രായം ഇതാരാണ് ഇത് ഖബറിൽ നിന്നും പുറത്ത് എടുത്ത് വെച്ചത്
ഏതേലും പൂവാലൻമാരായിരിക്കും. അവരിവിടെതന്നെ കാണും എന്നു പറഞ്ഞ്
കൊണ്ടുചിന്തകൻ ചുറ്റുപാടൊന്ന് നോക്കി.. "സുബ്ഹാനള്ളാ"......ഇതെന്ത്
പരീക്ഷണമാണ് ഉസ്താദ് ററബ്ബിലേക്കു കൈകൾ ഉയർത്തി കേണു....ഈ സമയം വൈദ്യർ ആ
മയ്യിത്തിനെ തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുകയായിരുന്നു. ഇതെല്ലാം
കണ്ടുകൊണ്ട് നമ്മുടെ കഥാപുരുഷൻ എന്താണ് അവർ സംസാരിക്കുന്നത് അറിയാന്നുള്ള
ആകാം ക്ഷയിൽ ശ്വാസം പോലും വിടാതെ ആ പൊന്തകാട്ടിനുള്ളിൽ ഇരുന്നു.വൈദ്യൻ ആ
മയ്യിത്തിനെ നോക്കി നോക്കി!!!!! അതിൻെറ അരിക്കിലോക്ക് കുനിഞ്ഞു അയാളുടെ
"ഭാവവ്യത്യാസങ്ങൾ "പ്രകടമായിരുന്നു.കുനിഞ്ഞു കൊണ്ട് അയാൾ ഉസ്താദിനെ
വിളിച്ചു..
ഉസ്താദെ.....
വൈദ്യൻ
ആ മയ്യിത്തിൻെറ അടുത്തിരുന്നു .എന്നിട്ട് ആ മയ്യിത്തിൻെറ കൈ നാഡി പിടിച്ചു
നോക്കി ,കൺ പോളകൾ ഒന്നു ഉയർത്തി നോക്കി, കൈവിരലുകൾ വലിച്ചും നോക്കി
.എന്നിട്ട് പണ്ഡിതനെ വിളിച്ചു കൊണ്ട് പറഞ്ഞു: എനിക്ക് ഒരു കാര്യം
പറയാനുണ്ട് ഉസ്താദേ...., ചിലപ്പോൾ എൻെറ സംശയം ആയിരിക്കാം. എന്തായാലും പറയൂ
വൈദ്യൻ .പറയാം ഈ പെൺ കുട്ടി മരിച്ചിട്ടില്ല!!! എന്ത്???? ചിന്തകനും
ഉസ്താദും സംശയ സ്വരത്തിൽ ചോദിച്ചു. ""അതെ! ഈ പെൺ കുട്ടി മരിച്ചട്ടില്ല ""
അയാൾ വീണ്ടും പറഞ്ഞു . അപ്പോൾ പിന്നെ എന്താണ് ഈ കാണുന്നത് .ഈ പെൺകുട്ടി
അബോധാവസ്ഥയിലാണ് മരിച്ചെന്ന് കരുതി മറമാടിയതാവാം. വൈദ്യൻ ഇരുവരോടുമായി
പറഞ്ഞു.ഉസ്താദെ അവിടുന്ന് സമ്മതിക്കുകയാണെങ്കിൽ അള്ളാഹു എനിക്ക് നൽകിയ
വൈദ്യമെന്ന മഹത്തായ അനുഗ്രഹം കൊണ്ട് അബോധവസ്ഥയിൽ കിടക്കുന്ന ഈ പെൺ കുട്ടിയെ
ബോധാവസ്ഥയിലേക്ക് കൊണ്ടവരാൻ സാധിക്കും . അള്ളാഹുവിൻെറ അനുഗ്രവും
അങ്ങയുടെ അനുവാദവും ഉണ്ടെങ്കിൽ ഞാൻ ഒന്നു ശ്രമിച്ചു നോക്കട്ടെ, അതിനുള്ള
മരുന്നും എൻെറ പക്കൽ ഉണ്ട്. യാത്രക്കുപുറപ്പെടുമ്പോൾ ഞാൻ എൻെറ ഭാണ്ഡത്തിൽ
സൂക്ഷിരുന്നു... അനുവാദം തന്നാലും.. ഇതു കേട്ടതും പണ്ഡിതൻ അനുവാദം
നൽകി.എന്നിട്ടു പറഞ്ഞു; അങ്ങനെയാണെങ്കിൽ, എത്രയും വേഗം മരുന്നു നൽകി ഈ
പെൺകുട്ടിയുടെ ജീവൻ രക്ഷപ്പെടുത്തൂ . എന്നാൽ ചിന്തകൻ എതിർത്തു. അയാൾ
പറഞ്ഞു: നമ്മൾ മറ്റൊരു രാജ്യക്കാരാണ്. എങ്ങാനും ബോധം വീണാൽ നമ്മൾ ഈ
പെൺകുട്ടി പറയ്യുന്നതും കേൾകേണ്ടിവരും. ഈ നാട്ടുകാരുടെ മുന്നിൽ തെറ്റുകാർ
ആയെന്നും വരാം. അതുകൊണ്ട് നമ്മുക്കു യാത്രതുടരുന്നതാണ് നല്ലതെന്ന് എനിക്കു
തോന്നുന്നു..എന്നാൽ ഉസ്താദ് എത്തിർത്തു.മരുന്നു നൽകാൻ അനുവാദവും കൊടുത്തു.
അപ്പോൾ വൈദ്യൻ തൻെറ ഭാണ്ഡം തുറന്നു പച്ച നിറത്തിലുള്ള കുറച്ച്
ഇലകൾ എടുത്ത് കൈയ്യിൽ വെച്ചു തന്നെ കുത്തിപിഴിഞ്ഞു നീരാക്കി പെൺകുട്ടിയുടെ
വായിൽ ഇറ്റിച്ചു.ബാക്കിവന്നത് കയ്യിലും, കാലിലും പുരട്ടി അത്ഭുതമെന്ന്
പറയട്ടെ! നിമഷങ്ങൾ പോലും കഴിഞ്ഞില്ല..... ആ പള്ളിക്കാടിനെ ഞെട്ടിച്ചു
കൊണ്ട് ആ അത്ഭുതം സംഭവിച്ചു.'' പെൺകുട്ടിക്ക് ബോധം വീണൂ ''.അവൾ കൺപോളകൾ
ഇളക്കി കൈകാലുകൾ ചലിപ്പിച്ചു. ഈ രംഗം കണ്ട് ഉസ്താദും ചിന്തകനും സ്തംഭിച്ചു
നിൽക്കുകയാണ് .
ഈ സമയം നായകൻ അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ. വിഷമിച്ചിരിക്കുകയാണ്...
അവൾ പെട്ടെന്ന് കണ്ണുതുറന്നു ചുറ്റും നോക്കിയപ്പോൾ അന്യപുരുഷൻമാരായ
മൂന്ന് പേർ .അവൾ ചാടി എണീറ്റ് കഫൻ പുടവ വസ്ത്രമായി ചുറ്റി കൊണ്ട് ഉച്ചത്തിൽ
പറഞ്ഞു: ""ധിക്കാരികളെ ആരാണ് നിങ്ങൾ"" എന്നെ എന്തിനു ഇങ്ങോട്ട് പിടിച്ചു
കൊണ്ടു വന്നു ???
നാട്ടിൽ പെൺ കുട്ടികളെ പിടിച്ചു കെണ്ടു വന്നു ഈ കാട്ടിൽ വച്ചു
നശിപ്പിക്കുന്ന കുറെ തെമ്മാടികളും കള്ളൻ മാരുമുണ്ടെന്ന് ഞാൻ കേട്ടിടുണ്ട്
.അതു നിങ്ങൾ ആണല്ലെ??....പെൺകുട്ടിയുടെ സംസാരം കേട്ട ചിന്തകൻ ഉസ്താദിനോടായി
പറഞ്ഞു: ഇപ്പോൾ എങ്ങെനെയുണ്ട്? ഇതുകൊണ്ടാണ് മുമ്പു ഞാൻ തിരിച്ചു പോകാം
എന്ന് പറഞ്ഞത്.. പെൺകുട്ടി ഒന്നും കേൾകാൻ മനസ്സുകാണിക്കുന്നില്ല. അവൾ
വാചാലയാകുകയാണ്. ഉസ്താദ് സംഭവിച്ച കാര്യങ്ങൾ പറയാമെന്ന് പറഞ്ഞിട്ടും അവൾ
വഴങ്ങുന്നില്ല .മൂന്നുപേരും ധർമ്മ സംങ്കടത്തിൽ ആയി .അവളുടെ ശബ്ദം ഉയർന്നു;
ധിക്കാരികളെ നിങ്ങൾക്കുള്ള ശിക്ഷ ഞാൻ വിധിക്കും .ഞാൻ ആരാണെ നിങ്ങൾക്ക്
അറിയുമോ?? അതുകേട്ടപ്പോൾ ചിന്തകൻ പേടിച്ച സ്വരത്തിൽ ആ പെൺക്കുട്ടിയോട്
ചോദിച്ചു: നീ ആരാണ്? ഞങ്ങളുടെ നിരപരാധിത്യം തെളിയിക്കാൻ ഒരു അവസരം
തന്നുകൂടെ.....അവൾ പറഞ്ഞു: ഞാൻ ആരാണെന്നോ??ഞാൻ ഈ രാജ്യം ഭരിക്കുന്ന മൺസൂർ
രാജാവിൻെറ ഒറ്റമകൾ ഇത് കേട്ടതും.അവർ മൂന്ന് പേരും ഞെട്ടി വിറച്ചു
കെണ്ട്പറഞ്ഞു.. "മോളെ", ഞങ്ങളുടെ നിരപരാധിത്യം തെളിക്കാൻ ഒരു അവസരം
ഞങ്ങൾക്ക് തരൂ..എൻെറ മുന്നിൽ അല്ല നിങ്ങളുടെ നിരപരാധിത്യം തെളിക്കേണ്ടത്, ഈ
രാജ്യത്തെ ഭരണ കൂടത്തിൻെറയും രാജാവിൻെറയും സന്നിധിയിലാണ് . എന്നാൽ ശരി
ഞങ്ങൾക്ക് രാജ്യത്തെ രാജാവിൻെറ കൊട്ടാരം കാണിച്ചു തരൂ.. ഞങ്ങളുടെ
നിരപരാധിത്യം അവിടെ തെളിച്ചോളാം ...
ഉം... എണീക്കു ,വിളക്കെടുക്ക്,രാജസന്നിധിയിൽ ഞാൻ നിങ്ങളെ
എത്തിക്കാം. എന്നും കൽപ്പിച്ചു കൊണ്ട് അവൾ മുമ്പിൽ നടന്നു.തൊട്ടു
പിറകിലായി ഉസ്താദും,ചിന്തകനും , വൈദ്യനും. അങ്ങനെ അവർ യാത്ര
തുടർന്നു.......
ഇതെല്ലാം നമ്മുടെ കഥാപുരുഷൻ ആ പൊന്തകാടിനുള്ളിൽ ഇരുന്ന്
കാണുന്നുണ്ടായിരുന്നു,എന്നാൽ അവിടെ നടന്ന സംസാരം അയാൾക്ക് കേൾക്കാൻ
സാധിച്ചിരുന്നില്ല.
പടച്ചവനേ!
എൻെറ ഭാര്യ..... അവൾക്ക് ജീവൻ തിരിച്ചു കിട്ടിയിരിക്കുന്നു.എന്താണ് അവിടെ
സംഭവിച്ചത് !!!!!അയാൾ അള്ളാവിനു നന്ദി പറഞ്ഞു .പക്ഷെ 'അവർ അവളെയും കൊണ്ടു
പോകുകയാണ്..... എങ്ങോട്ടാണ് അവർ പോകുന്നത്?? തട്ടികൊണ്ട്
പോകുകയാണോ???ഇല്ല--- ഇതു തടയണം.
ഈ
അവസരം പ്രയോജനപ്പെടുത്തണം. അവരെയെല്ലാം എൻെറ കദനകഥൾ പറഞ്ഞു എൻെറ ഭാര്യയെ
എനിക്ക് സ്വന്തമാക്കണം . അവർ നാലുപേരും അയാൾ ഇരുന്നിരുന്ന
പൊന്തകാടിൻെറ അടുത്ത് എത്തി.ഈ നിമിഷം അയാൾ പതുക്കെ എണീറ്റു അവരുടെ മുന്നിൽ
ചെന്ന് സ്വലാം പറഞ്ഞു. സ്വലാമങ്ങു കേട്ടതും ചിന്തകനും വൈദ്യനും പേടിച്ചു
വഴിമാറി. വല്ല ജിന്നും ആയിരിക്കുമോ! രണ്ടപേരും പരസ്പരം പിറുപിറുത്തു ..
എന്നാൽ ആ പെൺകുട്ടിയും ഉസ്താദും അവിടെ തന്നെ നിന്നു.ഉസ്താദ് ചോദിച്ചു;
നിങ്ങൾ ആരാണ്?ഈ നട്ടപാതിരാക്ക് എന്തിനീ കാട്ടിൽ വന്നു?എന്നിങ്ങനെ ഒരുപാട്
ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി..ഇതുകേട്ടതും കഥാപുരുഷൻ പൊട്ടികരയാൻ തുടങ്ങി .
കണ്ണീർവാർത്ത് കൊണ്ട് അയാൾ പറഞ്ഞു. എൻെറ എല്ലാ കഥകളും ഞാൻ നിങ്ങളോട്
പറയാം.ഈ കാട്ടിൽ എന്തിന് വന്നു എന്നതും, എല്ലാം ...ഞാൻ നിങ്ങളോട്
വിശദമായി പറയാം.പക്ഷേ നിങ്ങൾ യാത്രകാരാണല്ലോ? പക്ഷേ,"" പത്ത് മിനുട്ട്
അല്ലെങ്കിൽ അഞ്ച് മിനുട്ട് എനിക്ക് അനുവദിച്ചു തരുകയാണെങ്കിൽ എൻെറ കഥ ഞാൻ
വിവരിക്കാം"" ...അപ്പോൾ അവർ പറഞ്ഞു : "അഞ്ച് അല്ല അഞ്ച് ദിവസമായാലും
നിങ്ങളുടെ കഥ കേട്ടിട്ടേ ഞങ്ങൾ യാത്ര തുടരൂ ".
ഈ കഥയുടെ പേരാണ് .....
കണ്ണീരിൽ കുതിർന്ന ഖബറിടം ....(ഈ കഥയിലെ
കഥാപാത്രങ്ങളുടെ പേര് പറയാത്തത് ആസ്വാദകരെ ആകാംഷയിലാക്കാൻ വേണ്ടിയാണ്.)
അയാൾ പറയാൻ തുടങ്ങി........കൂട്ടരെ ഞാൻ ഒരു ഫക്കിർ ആണ്
.അയാളുടെ കഥ ഉസ്താദും ,ചിന്തകനും,വൈദ്യനും,പെൺകുട്ടിയും ഒന്നിച്ചിരുന്ന്
കേൾക്കാൻ തുടങ്ങി ....
അയാൾ കഥ തുടർന്നു. കണ്ണുനീർ ധാര ധാരയായി ഒഴുകാൻ തുടങ്ങി .എനിക്കു
ഉമ്മയില്ല,വാപ്പയില്ല,കൂട്ടുകുടുംബമില്ല, എല്ലാം ഞാൻ ഉപേക്ഷിച്ചു ...കല്ലും
,മലകളും താണ്ടി അള്ളാവിന് സാഹിറായി ജീവിക്കുകയായിരുന്നു..ഇന്ന് ഈ കാണുന്ന
ബുഹാറ മലമുകളിൽ ആണ്.എന്നും ഒരു കെട്ട് വിറകുമായി വന്ന് ഞാൻ ഈ ബുഹാറ
പട്ടണത്തിൽ കൊണ്ട് വന്നു വിൽക്കും അത് വിറ്റ് കിട്ടുന്ന കാശിൽ പകുതി ഞാൻ
സ്വദക്ക ചെയ്യും പകുതി ഉപജീവനത്തിനായും നീക്കി വെക്കും .അങ്ങനെ ഒരോദിവസവും
ഒരോ കെട്ട് വിറക് വിൽപന നടത്തും.ആ മലമുകളിൽ കാണുന്ന ഈത്ത പന ഒാല മേഞ്ഞ
വള്ളികുടിൽ ആണ് എൻെറ താമസം.
പക്ഷെ,,,......... ഒരു ദിവസം......കഥാപുരുഷൻ പറയുകയാണ്
.......ഒരു വലിയ കെട്ടു വിറകുമായി വിൽപ്പനക്ക് ബുഹാറയിൽ എത്തിയപ്പോൾ
മുമ്പത്തെ ദിവസങ്ങളിൽ ഒന്നും ഇല്ലാതിരുന്ന ഒരു മാറ്റം ....
റോഡിൻെറ ഇരുവശങ്ങളും അലങ്കരിച്ചിരിക്കുന്നു. മാലകൾ,ലൈറ്റുകൾ
,കിനാരകളും കൊണ്ടു അതിമനോഹരമായി അലങ്കരിച്ചിരിക്കുന്നു...എന്തോ
ആഘേഷത്തിനുള്ള തയ്യാറെടുപ്പ് പോലെ .ആരേടാ ഞാൻ ഒന്നു കാര്യം തിരിക്കുക
.എനിക്ക് കൂട്ട്കാർ പോലും ഇല്ലല്ലോ?ആഘോഷം എന്തായാലും നടക്കട്ടെ! 'എനിക്ക് ഈ
വിറക് വിൽക്കണം 'എന്ന് ചിന്തിച്ച് കൊണ്ട് -അയാൾ വർണ തോരണങ്ങൾക്ക്
ഇടയിലൂടെ നുഴഞ്ഞ് കടന്നു രണ്ടോ മൂന്നോ അടി മുന്നോട്ട് വെച്ചതും!.....
ഒരു പട്ടാളക്കാരൻ ഒാടി അടുത്തു അയാളുടെ വിറക് കെട്ട് വാങ്ങി
നിലത്തിട്ടതും ഒരു മിച്ചായിരുന്നു.."ധിക്കാരി" 'നീ ഈ രാജ്യത്തെ രാജനിയമം
ലങ്കിക്കുമല്ലെ?..., "നിന്നെ ഞാൻ" എന്നു പറഞ്ഞ് കൊണ്ട് അരയിൽ നിന്നും
കത്തി വലിച്ചൂരി നെഞ്ചിനു നേരെ ഒാങ്ങി; ഇതെല്ലാം കണ്ടു നിന്ന ആ നാട്ടുകാരൻ
പട്ടാളക്കാരനെ തടഞ്ഞു കെണ്ടുപറഞ്ഞു: അയാൾ ഒരു പാവമാണ് ഈ നാട്ടുകാരൻ അല്ല, ഈ
പട്ടണത്തിൽ വിറക് വെട്ടി ജീവിക്കുന്നതാണ്, അയാളെ വെറുതെ വിടണെ
"എത്രപാവമായാലും ഒരു രാജ്യത്തെ നിയമം ലങ്കിക്കുന്നത് കുറ്റകരമാണ്.ഇയാളെ ഞാൻ
ഇന്ന് കൊല്ലും '' എന്ന്പറഞ്ഞു കൊണ്ടു പട്ടാളക്കാരൻ വീണ്ടും കത്തി
ഉയർത്തി.
നാട്ടുകാരൻ അപേക്ഷ സ്വരത്തിൽ പട്ടാളക്കാരനോട് പറഞ്ഞു: ഒരു ഫക്കീർ ആണ്.
ഇത്തവണത്തേക്ക് മാപ്പു കെടുക്കൂ ...രാജ്യനിയമങ്ങൾ ഞാൻ പറഞ്ഞു കെടുത്തോളാം .
പട്ടാളക്കാരൻ പോയപ്പോൾ, നാട്ടുകാരൻ നമ്മുടെ നായകനോട് ചോദിച്ചു; സുഹൃത്തെ
എന്ത് പണിയാണ് താങ്കൾ കാണിച്ചത്??? ......ഇന്നത്തെ ദിവസത്തിൻെറ പ്രത്യേകത
നിങ്ങൾക്ക് അറിയില്ലെ?....സുഹൃത്തെ ഇവിടെ അലങ്കരിച്ചിരിക്കുന്നു
എന്നല്ലാതെ, ഇന്നത്തെ പ്രത്യേകതയോ ഇവിടുത്തെ രാജനിയമമോ എനിക്ക് അറിയില്ല
."അപ്പോൾ നിങ്ങൾ ശരിക്കും ബുഹാറകാരനല്ലേ....??.
നാട്ടുകാരൻ ചോദിച്ചു.ഇപ്പോൾ ഞാൻ ബുഹാറക്കാരനാണ് .കുറച്ച് വർഷമായി ഈ
നാട്ടിൽ താമസിച്ച് വരുന്നു. . എങ്കിലും, നാട്ടിലെ നിയമം എനിക്ക്
അറിയുമായിരുന്നില്ല. നാട്ടിലുള്ള ജനങ്ങളുമായി ഒരു ബന്ധവും
എനിക്കില്ലായിരുന്നു.. ..എന്ന് കഥാപുരുഷൻ മറുപടി നൽകി.വീണ്ടും,....ഈ
നാട്ടിലെ രാജാവിനെ അറിയുമോ??? അറിയാം. കഥാപുരുഷൻ ചോദിച്ചു മൺസൂർ രാജാവ്
അല്ലെ? നാട്ടുകാരൻ പറഞ്ഞു: അതെ; അദ്ദേഹത്തിനു ഒരു മകളുണ്ട് .പേര്
""സബീത"" (നമ്മുടെ നായിക)...... രാജകുമാരി വർഷത്തിൽ
ഒരിക്കൽ ഈ ബുഹാറ തെരിവിലൂടെ വാദ്യഘോഷങ്ങളുടെ അകംപടിയോടെ നീരാട്ടിനു പോകും. ആ
ദിവസം ഇന്ന് ആണ്. ഇന്നു കുമാരിയും പരിവാരങ്ങളും കൊട്ടാരത്തിൽ എത്തിയതിനു
ശേഷമെ- തെരുവിൽ ഒരു ഉറുമ്പിനു പോലും യാത്ര ചൊയ്യാനുള്ള അനുവാദം ഉള്ളൂ
.കുറച്ചു മുമ്പ് രാജപരിവാരങ്ങളുടെ അകംപടിയോടെ കുമാരി നീരാട്ടിനു
പോയിട്ടുണ്ട്. കുറച്ച് സമയത്തിനകം തിരിച്ചു വരും. അതുകൊണ്ട് അവർ പോയതിന്
ശേഷം ഇയാൾ പോയി കച്ചവടം നടത്തികോളു എന്നു പറഞ്ഞു കൊണ്ട് പോകാൻ
ഒരുങ്ങിയപ്പോൾ, നമ്മുടെ കഥാപുരുഷൻ പറഞ്ഞു: സുഹൃത്തെ ഇതൊന്നും എനിക്ക്
അറിയില്ലായിരുന്നു.... പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദിയുണ്ട്. പിന്നെ
രാജ്യത്തെ സ്നേഹിക്കുന്നത് ധർമ്മ മാണെന്ന് വിശ്വസിക്കുന്ന ഒരു മതത്തിലെ
അംഗമാണ് ഞാൻ. അതിനാൽ സബീത രാജകുമാരിയും പരിവാരങ്ങളും പോയതിന് ശേഷമെ ഞാൻ
പോകൂ..... നാട്ടുകാരൻ സലാം ചൊല്ലി യാത്രപറഞ്ഞു....
നായകൻ അവിടെ ഒരിടത്ത് ഇരുന്നു. "എല്ലാവരും കുമാരിയെ കണ്ടിട്ടുണ്ട്,
എനിക്കും ഒന്നു കാണണം"എന്ന മോഹം അയാളുടെ മനസ്സിൽ ഉദിച്ചു .അങ്ങനെ
ഇരിക്കുമ്പോൾ, വിദൂരതയിൽ നിന്നും ചെണ്ടയുടെയും, ദഫിൻെറയും, ഇശലിൻെറ ഈരടികൾ
വാനിൽ ഉയർന്നു കേൾക്കാൻ തുടങ്ങി . അവർ പാടുകയാണ്,
""മുല്ലപൂ മണം വീശും മൊഞ്ചത്തി സബീതാബി..."
അഴകൊത്ത് ലങ്കിടുന്ന സുന്ദരി രാജകുമാരി ഇതാ വരുന്നെ ഇതാ വരുന്നെ....""
അയാൾക്ക്
കാണാനുള്ള ആഗ്രഹം വർദ്ധിച്ചു .പരിവാരങ്ങളും വാദ്യമേളങ്ങളും അടുത്ത് എത്തി
.പട്ടാളക്കാരും മന്ത്രിമാരും കടന്ന് പോയി ........ പല്ലക്ക്
അടുത്തെത്തി,,,, തോഴിമാരുടെ ഇടയിലൂടെ അയാൾ സബീതയെ ഒന്ന് കണ്ടു.
പെട്ടന്ന്,, അയാൾ "അള്ളാഹുവെ......എന്നു വിളിച്ചു പോയി ....
അയാളെ,
"അത്ഭുതപ്പെടുത്തിയത് അവളുടെ വേശവിതാനമായിരുന്നു" ......രാജകുമാരികൾ
അണിഞ്ഞ് ഒരുങ്ങുന്ന ഒരു ആഢംബരവും അയാൾ "സബീത"യിൽ കണ്ടില്ല....."മുഖം പോലും
കാണാൻ കഴിയാത്ത രൂപത്തിൽ ഉള്ള വേശവിധാനങ്ങൾ........ കയ്യിൽ തസ്ബീഹ് മാല,
,ചുണ്ടിൽ തസ്ബീഹ് ധ്വനികൾ"..അള്ളാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്നവൾ തന്നെ.
എനിക്ക് സബീതയെ പോലെ സ്വലിഹായ ഒരു ഭാര്യയെ തന്നെ കല്യാണം കഴിക്കാൻ
കിട്ടിയിരുന്നെങ്കിൽ.....അല്ലെങ്കിൽ ഈ സബീതരാജ കുമാരിയെ തന്നെ അള്ളാഹു എൻെറ
ബീവിയാക്കാൻ കനിവ് നൽകിയിരുന്നെങ്കിൽ... അങ്ങനെ പല ചിന്തകളും അയാളുടെ
മനസ്സിലൂടെ മിന്നിമാഞ്ഞു .ചിന്തയിൽ നിന്ന് ഉണർന്നപ്പോൾ സബീതയും
പരിവാരങ്ങളും പോയിക്കഴിഞ്ഞിരുന്നു...
എന്നിട്ടയാൾ തൻെറ വിറകുകെട്ടുമായി ചന്തയിലേക്കു പോയി .വിൽപനയും
കഴിഞ്ഞ് തിരിച്ച് വരുമ്പോഴും അയാളുടെ മനസ്സിൽ സബീത മാത്രമായിരുന്നു...
അവളിൽ അയാൾ ആകൃഷ്ടനായി കഴിഞ്ഞിരുന്നു. സബീതയെ മണവാട്ടിയായി കിട്ടുവാൻ
അള്ളാവിനോട് ദുആ ചെയ്തു .ചുണ്ടിൽ തസ്ബീഹ് മാത്രം ഉരുവിടുന്നവളെ അയാൾ
പ്രണയിക്കാൻ തുടങ്ങി....ദിവസങ്ങളും ആഴ്ചകളും കടന്നുപോയി. അയാളുടെ ചിന്തകളിൽ
എപ്പോഴും സബീത രാജകുമാരി മാത്രമായിരുന്നു ...
ആ ഇടക്കാണ് ബുഹാറയിൽ ഒരു സംസാര വിഷയം പടർന്നത് രണ്ടും മൂന്നുംആളുകൾ
കൂടുന്നിടത്തും അതു മാത്രമായിരുന്നു സംസാര വിഷയം. അതെന്താണന്നല്ലേ?
"നമ്മുടെ നായകനെ കുറിച്ചായിരുന്നു ".കാരണം അയാളിപ്പോൾ വല്ലാതെ മെലിഞ്ഞു
പോയിരിക്കുന്നു. സുന്ദര കോമളതുല്യമായിരുന്ന ആ മുഖം വാടി
തളർന്നിരിക്കുന്നു.ആരോഗ്യം നഷ്ടപ്പെട്ടിരിക്കുന്നു.
വല്ല
രോഗവും വന്നതാണോ, എന്നാണ് എല്ലാവരുടെയും സംശയം. സ്വന്തമായ
വീടില്ലാത്തതിൻെറ മനോവിഷമം ഉണ്ടായിരിക്കും .എന്ത് തന്നെ ആയാലും അയാളോട്
തന്നെ ചോദിച് അറിയണം. അതിന് ഒരാളെയും നിയോഗിച്ചു .പതിവ്പോലെ അയാൾ അന്നും
വിറക് വിൽപനക്കായി പട്ടണത്തിലേക്കു പോകുകയായിരുന്നു. വഴിയിൽ കഥാപുരുഷൻെറ
വിഷമങ്ങൾ ചോദിച്ചറിയാൻ നിയോഗിക്കപ്പെട്ട ചെറപ്പക്കാരൻ നിൽപ്പുണ്ടായിരുന്നു.
കഥാപുരുഷനെ കണ്ടതും ചെറുപ്പക്കാരൻ സലാം ചൊല്ലി. അയാൾ സലാം മടക്കി
കൊണ്ട് ചിന്തിച്ചു, ഇയാൾ ഈ നാട്ടുകാരൻ അല്ലെന്നു തോന്നുന്നു.ഈ നാട്ടുകാർ
ആരും എന്നോട് സംസാരിക്കാൻ വരാറില്ലായിരുന്നു.ഞാൻ അങ്ങോട്ടും
മിണ്ടാറില്ലായിരുന്നു. നായകൻ തൻെറ ഉള്ളിൽ തോന്നിയ സംശയം ചെറുപ്പക്കാരനോട്
ചോദിച്ചു. അല്ലയോ സുഹൃത്തെ, 'നിങ്ങൾ ഈ നാട്ടുകാരനല്ലെ'. ചെറുപ്പക്കാരൻ :
ചോദിക്കാൻ കാരണം ? എന്നോട് ആരും സംസാരിക്കാൻ വരാറില്ലായിരുന്നു
.അതുകൊണ്ടു ചോദിച്ചതാണ്, കഥാപുരുഷൻ ചെറപ്പക്കാരനു മറുപടി കെടുത്തു .
വിറകു വിൽപന കഴിഞ്ഞു താങ്കൾ വരുന്നതുവരെ ഞാൻ കാത്ത് നിൽക്കും. നിങ്ങളോട്
എനിക്കു കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്. .എന്നാൽ ശരി ഞാൻ വേഗം വിറകു
വിപനയും കഴിഞ്ഞു തിരിചെത്താം ...എന്നും പറഞ്ഞ് കഥാനായകൻ
അങ്ങാടിയില്ലേക്കായി പോയി.
വിൽപ്പനയും കഴിഞ്ഞു അന്നു കഴിക്കാനുള്ള ഭക്ഷണവുമായി അയാൾ പെട്ടന്നു
തിരിച്ചെത്തി അപ്പോഴും ആ ചെറുപ്പക്കാരൻ അവിടെ തന്നെ നിൽ
പ്പുണ്ടായിരുന്നു..ചെറപ്പക്കാരൻ ചോദിക്കാൻ തുടങ്ങി കുറച്ച് ദിവസമായി
താങ്കളെ ഞങ്ങൾ ശ്രദ്ധിക്കുന്നു മുമ്പത്തെ ചുറുചുറക്കു
നഷ്ടപ്പട്ടിരിക്കുന്നു ശരീരം മെലിഞ്ഞിരിക്കുന്നു മുഖകാന്തി
നഷട്പ്പെട്ടിരിക്കുന്നു വല്ലരോഗവും താങ്കളെ പിടികൂടിയോ? അല്ലങ്കിൽ വല്ല
മനോവിഷമം ഉണ്ടോ? കഥാപുരുഷൻ ഒരു ചെറുപുഞ്ചിരിയാൽ പറയാൻ തുടങ്ങീ....
താങ്കളുടെ വിഷമം എന്ത് തന്നെ ആണെങ്കിലും എന്നോട് പറയാം, ചെറുപ്പക്കാരൻെറ
വാക്കുകൾ വിശ്വാസം അർപ്പിച്ച് കഥാപുരുഷൻ പറയാൻ തുടങ്ങി.എനിക്ക് രോഗമില്ല
സുഹൃത്തെ- അഥവാ ഉണ്ടെങ്കിൽ തന്നെ "ഞാൻ വിശ്വസിക്കുന്ന റബ്ബ്" എനിക്ക് ശിഫ
നൽകിടും...'ആമീൻ' .എന്നാൽ, എനിക്കു മനോവിഷമം ഉണ്ട്.അതെന്താണെന്നു താങ്കൾ
പറയൂ. കഥാപുരുഷൻ : പറയാം ,നിങ്ങൾ വിവാഹിതനാണോ? അതെ, രണ്ട് കുട്ടികളും
എനിക്കുണ്ട് ചെറുപ്പക്കാരൻ മറുപടി നൽകി .ഇതുകേട്ടതും, കഥാപുരുഷൻ പറഞ്ഞു;
ഞാൻ വിവാഹിതനല്ല. അതാണോ നിങ്ങളുടെ വിഷമം എങ്കിൽ ഞാൻ പരിഹരിക്കാം നാട്ടുകാരൻ
പറഞ്ഞു. ഈ ബുഹാറയിൽ ഒരുപാട് സുന്ദരികളായ പെൺകുട്ടികൾ കുട്ടികൾ ഉണ്ട് അവരിൽ
ആരെ വേണമെങ്കിലും താങ്കൾ നിക്കാഹ് ചെയ്തു കൊള്ളൂ... അവരുടെ ഉപ്പമാരോട് ഞാൻ
പറയാം. ഇതുകേട്ടപ്പോൾ അയാൾ പറഞ്ഞു അതു വേണ്ട എനിക്ക് ഒരുപെൺ കുട്ടിയെ
ഇഷ്ടമായി. അവളെ നിക്കാഹ് കഴിക്കാൻ ആഗ്രഹിക്കുന്നു.
ആരാണത്? ചെറുപ്പക്കാരൻ ആകാംക്ഷയിൽ ചോദിച്ചു. ഞാൻ പറയാം .....നമ്മുടെ
"മൺസൂർ രാജാവിൻെറ മകൾ" സബീത..... ."അള്ളാഹുവെ" മൺസൂർ രാജാവിൻെറ മകളെയാണോ
താങ്കൾ ഉദ്ദേശിച്ചത്!!! കഥാപുരുഷൻ പറഞ്ഞു "അതെ". ..ചെറുപ്പക്കാരനിൽ ഒരു
ഞെട്ടൽ ഉണ്ടായി .എന്നിട്ട് അയാൾ ചോദിച്ചു;സുഹൃത്തെ എന്താണ് നിങ്ങൾ
പറയുന്നത് ഈ രാജൃത്തെ രാജാവിൻെറ മകളെ വിവാഹം കഴിക്കണമെന്നോ? അതിനുള്ള യോഗൃത
താങ്കൾക്ക് ഉണ്ടോ? ഒരു നല്ല വസ്ത്രമോ, പാർപ്പിടമോ ഇല്ല! വിറകുവെട്ടിയായ
നിങ്ങൾ ആഗ്രഹിച്ചതോ ഈ രാജൃത്തെ കുമാരിയെ വിവാഹം കഴിക്കാനും . കഷ്ടം
എന്നോട് പറഞ്ഞു ഞാൻ ക്ഷമിച്ചു. ഇതുപോലെ മാറ്റാരോടും പറയരുത് എന്നും പറഞ്ഞു
ചെറുപ്പക്കാരൻ പോയി.
പാവം നമ്മുടെ നായകൻ വിഷമത്തോടെ അള്ളാഹുവിനെ വിളിച്ചുകൊണ്ടു പറഞ്ഞു:
"യാ റബ്ബെ തടസ്സങ്ങളും പ്രധിസന്തികളും ഒരുപാട് ഉണ്ടാകും എന്നാലും സബീതയെ
തന്നെ എൻെറ ബീവിയായി നൽകിടണെ "....എന്നും ദുആ ചെയ്തു കൊണ്ട് അയാൾ
വള്ളികുടിലിലേക്ക് നടന്നു.
ആ ചെറുപ്പക്കാരൻ നേരെ പോയത് അങ്ങാടിയിലേക്കായിരുന്നു .തന്നെ ഈ
കാര്യം അറിഞ്ഞുവരാൻ ഏൽപ്പിച്ചവരെ കണ്ടു അവിടെ നടന്ന സംഭവങ്ങൾ അയാൾ
വിവരിച്ചുകൊടുത്തു. രാജാവിൻെറ മകളുടെ കാര്യം പറഞ്ഞപ്പോൾ അവരും ഞെട്ടിപോയി.
സംസാരങ്ങൾ കഴിഞ്ഞപ്പോൾ ഒരോരുത്തരും അവരവരുടെ വീട്ടിലേക്ക് പോയി .
പിറ്റെ ദിവസം പതിവ് പോലെ അയാൾ വിറകുശേഖരിച്ചു അങ്ങാടിയിലേക്കു
പോകുകയായിരുന്നു . പോകുന്നവഴിയിൽ മൂന്ന് ചെറുപ്പക്കാർ അയാളുടെ പിന്നാലെ
കൂടി.നിൻെറ മോഹം കെള്ളാമല്ലോ? രാജകുമാരിയെ വിവാഹം കഴിക്കാൻ പറ്റിയാൾ തന്നെ,
അങ്ങനെ ഒരുപാട് കുത്തു വാക്കുകൾ. പാവം നമ്മുടെ നായകൻ വിഷമത്തിലായി..
എന്തിനാണ് റബ്ബെ ഇവർ ഇങ്ങനെയെല്ലാം കളിയാക്കുന്നത് .
ഇതെല്ലാം മറ്റൊരു ചെറുപ്പക്കാരൻ കണ്ട് നിൽപ്പുണ്ടായിരുന്നു. അയാൾ
കഥാപുരുഷൻെറ അടുത്ത് വന്നു പറഞ്ഞു: താങ്കൾ വിശമിക്കേണ്ട ഈ ചെറുപ്പക്കാരുടെ
വാക്കുകൾ കേട്ടു തളരരുത് ..നിങ്ങളുടെ വിഷമത്തിനു പരിഹാരം കണ്ടെത്താനുള്ള
വഴി ഞാൻ പറഞ്ഞു തരാം. അതെങ്ങനെ നായകൻ ചോദിച്ചു :പറയാം , ചെറുപ്പക്കാരൻ
പറഞ്ഞു തുടങ്ങി. മൺസൂർ രാജാവ് ജനങ്ങളുടെ ആവശ്യങ്ങൾ അറിയാനും, പരിഹരിച്ചു
കൊടുക്കാനും, നാട്ടിൽ ദർബാർ വെക്കാറുണ്ട്. അതിൽ നിങ്ങൾ വിഷമം
ബോധിപ്പിച്ചോളൂ......
നാളെ കഴിഞ്ഞു മറ്റന്നാൾ ഇവിടെ ദർബാർ നടക്കുന്നുണ്ട് .രാജാവിനോട്
സങ്കടങ്ങൾ പറയൂ അദ്ദേഹം നല്ലവനാണ് . അതും പറഞ്ഞു അയാൾ സലാം ചൊല്ലി യാത്ര
പറഞ്ഞു..
ദർബാറിൻെറ ദിവസം വന്നെത്തി. കുളിച്ചു ഉള്ളതിൽ നല്ല വസ്ത്രം ധരിച്ചു
അയാൾ ബുഹാറ മല ഇറങ്ങി പട്ടണത്തിൽ എത്തി.അയാളെ അത്ഭുതപ്പെടുത്തി!
ജനസമുദ്രം,,, എല്ലാവരും രാജാവിനെ കാത്തു നിൽപ്പാണ്. തങ്ങളുടെ വിഷമങ്ങൾ
ബോധിപ്പിക്കാനും, സഹായഭ്യർത്തനക്കും വേണ്ടി എല്ലാവരും രാജാവിനെ
പ്രദീക്ഷിച്ചു നിൽക്കുകയാണ്.പുരുഷൻമാർക്കും സ്ത്രികൾക്കും പ്രത്യേകം വരികൾ
ഉണ്ട്.
അയാൾ വരികളിൽ നിൽക്കാതെ ഇടയിലൂടെ നടന്നു . ദർബാർ നടക്കുന്ന ഹാളിൽ കയറി
അന്നു പരിഹസിച്ച ചെറുപ്പകാരും അവിടെ ഉണ്ടായിരുന്നു . ഇയാളെ കണ്ടതും
കളിയാക്കാൻ തുടങ്ങി. കഥാനായകൻ ഇതൊന്നും ശ്രദ്ധിക്കാതെ
നിലത്തിരിക്കുന്നവരുടെ നാലമത്തെ വരിയിൽ ഇരിപ്പുറപ്പിച്ചു..
""രാജാവ് വന്നു ..
പ്രസംഗം തുടങ്ങി.... ""
പ്രസംഗാനന്തരം രാജാവ് ഒരോരുത്തരെയായി വിളിച്ചു.അവർ വന്നു
വിശമങ്ങളും പരാധികളും ബോധിപ്പിച്ചു തുടങ്ങി. രാജാവ് പരിഹാരങ്ങളും
സഹായങ്ങളും നൽകികൊണ്ടിരുന്നു. നമ്മുടെ കഥാനായകൻെറ ഊഴം വന്നെത്തി....
അയാൾ പോകാൻ മടിച്ചു മടിച്ചു കൊണ്ട് പിന്നിലേക്കു നീങ്ങുന്നത് രാജാവിൻെറ
ശ്രദ്ധയിൽ പെട്ടു.രാജാവ് നോക്കുമ്പോൾ അയാൾ മുഖം തിരിക്കും, രാജാവ് കാണാതെ
അയാൾ രാജാവിനെ നോക്കും, ഇതെല്ലാം രാജാവ് കാണുണ്ടായിരുന്നു . രാജാവ് ഒരു
പട്ടാളക്കാരനെ വിളിച്ചു... അയാളുടെ ആവശ്യം അറിഞ്ഞുവരാൻ ഉത്തരവിട്ടു.
പട്ടാളക്കാരൻ നായകൻെറ അടുത്തു വന്നു കാര്യങ്ങൾ തിരക്കി.
അയാൾ പേടിച്ചു പേടിച്ചു ഇരുന്നിടത്ത് നിന്നു എഴുന്നേറ്റു നിന്നു.
പട്ടാളക്കാരൻ പറഞ്ഞു:രാജാവ് നിങ്ങളുടെ ആവശ്യം എന്താണന്ന് അറിഞ്ഞു വരാൻ
എന്നെ ചുമതല പ്പെടുത്തി , എന്താണ് നിങ്ങളുടെ ആവശ്യം?? അയാൾ പറഞ്ഞു: ഞാൻ
ഒരു പെൺ കുട്ടിയെ കണ്ടു. അള്ളാഹുവിലുള്ള അവളുടെ ഭയം കണ്ട് അവളെ നിക്കാഹ്
ചെയ്യാൻ എൻെറ മനം വല്ലാതെ മോഹിച്ചു.. അവളെ വിവാഹം കഴിച്ചു തരണം എന്ന്
രാജാവിനോട് അപേക്ഷിക്കാനാണ് ഞാൻ ഇവിടെ വന്നത് ..പട്ടാളക്കാരൻ ചോദിച്ചു:
ആരാണാ പെൺകുട്ടി ? അയാൾ പറഞ്ഞു:
രാജാവിൻെറ മകൾ സബീത രാജാകുമാരി...... എന്നു പറഞ്ഞു കഴിയും മുമ്പേ
പട്ടാളക്കാരനു കാര്യം മനസ്സിലായി. അയാൾ തൻെറ ഉറയിലെ വാൾ വലിച്ചു ഊരി.
കഥാനായകൻെറ ശിരസ്സിനു നേരെ ""ആഞ്ഞു ""വീശുന്നത് രാജാവ് കണ്ടു .രാജാവ്
പട്ടാളക്കാരനെ വിളിച്ചില്ലായിരുന്നുവെങ്കിൽ നമ്മുടെ കഥാപുരുഷൻ ശിരസ്സും
ശരീരവും വേറെറ്റു വീഴുമായിരുന്നു. ..
ഏയ് , ആരവിടെ തനിക്കു ആരാണ് ശിക്ഷിക്കാനുള്ള അധികാരം നൽകിയത്???
പ്രഭോ,ഇയാൾ ധിക്കാരിയാണ് .ഇയാൾ പറഞ്ഞ ധിക്കാരം അങ്ങു കേട്ടിരുന്നെങ്കിൽ,
ഈ തീരുമാനം തന്നെ കൈകൊള്ളുമായിരുന്നു. കോപത്തോടെ രാജാവ്
പട്ടാളക്കാരനോട്..... "കടക്ക് പുറത്ത് ".
എന്നിട്ട് കഥാപുരുഷനെ അടുത്തേക്കു വിളിച്ചു. പേടിച്ചു വിറച്ചുകൊണ്ടയാൾ
ഒരോ അടിയും മുന്നോട്ട് വെച്ചു കൊണ്ട് രാജാവിൻെറ അടുത്തു എത്തി .രാജാവ്
അയാളുടെ ആവശ്യം ചോദിച്ചു: അയാളപ്പോഴും പേടിച്ചു വിറച്ചു സംസാരിക്കാൻ
കഴിയാതെ നിൽക്കുകയാണ് .രാജാവ് ചോദിച്ചു: എന്തിനാണ് നിങ്ങൾ ഭയക്കുന്നത്?
എന്നെയാണ് ഭയക്കുന്നതെങ്കിൽ, നിങ്ങൾവിഢിയാണ്. "നിങ്ങൾ ഭയക്കേണ്ടത്
സർവ്വശക്തനായ റബ്ബിനെയാണ് ".ഈ വാക്കുകൾ കേട്ടതും, കഥാപുരുഷൻ ആത്മധൈര്യം
വീണ്ടെടുത്ത് കൊണ്ടു ചിന്തിച്ച്.. രാജാവും സബീതയെ പോലെ അള്ളാഹുവിനെ
ഭയപ്പെട്ടു ജീവിക്കുന്ന വ്യക്തി തന്നെയാണ് ."തൻെറ ആഗ്രഹം പറയാൻപറ്റിയ
സമയമാണ് "
എന്നു ചിന്തിച്ച്കൊണ്ടയാൾ രാജാവിനോട് പറഞ്ഞു: പ്രഭോ ,അങ്ങയുടെ മകൾ
സബീത നീരാട്ടിനു പോകുന്ന യാത്രാ മദ്യെ എനിക്ക് കാണുവാൻ സാധിച്ചു .
കുമാരിക്കു അള്ളാഹുവിലുള്ള ഭയവും ഭക്തിയും കണ്ടു അവരെ എൻെറ
ബീവിയായിക്കിട്ടുവാൻ ഞാൻ ആഗ്രഹിക്കുന്നു. അള്ളാഹുവിനോട് ദുആയും ചെയ്തു
.പ്രഭു അങ്ങയുടെ പ്രിയപുത്രിയെ എനിക്കു നിക്കാഹ് ചെയ്തു തരുമോ?
ഇത് കേട്ടതും രാജാവ് അത്ഭുതത്താൽ ഫക്കീറിനെ തന്നെ സൂക്ഷിച്ചു നോക്കി
നിന്ന് പോയി.സദസ്സ് നിശബ്ദമായി, എല്ലാവരിലും ഞെട്ടൽ വന്ന് പോയി,
രാജാവ് കഥാപുരുഷനോട് പറഞ്ഞു ഫക്കീറെ, ഇവിടെ ഒരുപാട് ആളുകൾ വന്നു അവരുടെ
ആവശ്യങ്ങൾ പറഞ്ഞു. ഞാനത് നിറവേറ്റികൊടുക്കുകയും ചെയ്തു .എന്നാൽ നിങ്ങുടെ
ആഗ്രഹം ഞാനുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് പെട്ടന്നു തിരുമാനം
അറിയിക്കാൻ കഴിയ്യില്ല.നാളെ കഴിഞ്ഞു മറ്റനാൾ ഇവിടെ താങ്കൾ വരൂ.. അപ്പോൾ
തീരുമാനം അറിയിക്കാം. ശരി പ്രഭോ, എന്നാൽ എന്നെ പോകാൻ അനുവാദിച്ചാലും
....രാജാവ് അനുവാദം നൽകി.
രാജാവിൻെറ തീരുമാനം കേട്ടതിനു ശേഷം എല്ലാവരും പിരിഞ്ഞു പോയി .അന്നു
കളിയാക്കിയ ചെറുപ്പക്കാരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. കഥാപരുഷൻ നേരെ
പോയത് തൻെറ വള്ളികുടിലിലേക്കായിരുന്നു .പിറ്റെ ദിവസം അയാൾ വിറകുവിൽപ്പനക്ക്
പോയില്ല. ഇബാദത്തിൽ മുഴുകിയിരുന്നു.
രാജാവ് തീരുമാനം അറിയുന്ന ദിവസം വന്നെത്തി .... ദർബാറിലേക്ക്
അയാൾ യാത്രയായി. പട്ടണത്തിൽ അന്നത്തെ പോലെ ആൾകൂട്ടം ഇല്ലായിരുന്നു.
ദർബാറിൻെറ മതിൽ കെട്ടിനു അടുത്ത് എത്തിയപ്പോഴാണ് അയാളിൽ
അത്ഭുതപ്പൊടുത്തുന്ന കാഴ്ച്ചകൾ ആണ് കണ്ടത്.
'രാജ്യത്തെ പണ്ഡിതൻ മാരും ഉമറാക്കളും,ഉലമാക്കളും രാജകുമാരൻ മാരും
സദസ്സിൽ തിങ്ങി നിറഞ്ഞിരിക്കുന്നു.' കഥാപുരുഷൻ ആ സദസ്സിൽ ഇരിക്കാതെ, അന്നു
താനിരിന്നിടത്ത്പോയി നിന്നു .
രാജാവ് വന്നു സദസ്സിൽ ഇരിക്കുവരോട് പറഞ്ഞു: ഞാൻ ഈ സദസ്സ് പെട്ടന്നു
വിളിച്ചുകൂട്ടാൻ ഒരു കാരണമുണ്ട് .നാട്ടിൽ നടന്ന ദർബാറിൽ ഈ നാട്ടിലെ ജനങ്ങൾ
അവരവരുടെ ആവശ്യങ്ങൾ അറിച്ചു. ഞാൻ നിറവേറ്റി കെടുക്കുകയും ചെയ്തു. എന്നാൽ
കഥാപുരുഷനെ ചൂണ്ടികൊണ്ടു പറഞ്ഞു: ആ നിൽക്കുന്ന ചെറുപ്പക്കാരൻ എൻെറ മകൾ
സബീതയെ നിക്കാഹ് ചെയ്യാൻ ആഗ്രഹം അറിയിച്ച് വന്നതാണ് . അതിൻെറ തീരുമാനം
ഇന്ന് അറിക്കാമെന്നാണ് ഞാൻ അറിയിച്ചിരുന്നത് . ശറഹ് പ്രകാരം അയാൾ സബീതക്ക്
യോഗ്യനാണെങ്കിൽ ഞാൻ നിക്കാഹ് ചെയ്തു കെടുക്കും. യോഗ്യനല്ലെങ്കിൽ തിരിച്ചു
പോകാൻ ഉത്തരവിടും.ഇതെല്ലാം അറിയിക്കുവാനാണ് നിങ്ങളെ എല്ലാം വിളിച്ചു
കൂട്ടിയത് .പണ്ഡിതരെയും ഉലമാക്കളെയും സാക്ഷി നിർത്തി രാജാവ് പറഞ്ഞു ..
എന്നിട്ട് ഒരുപണ്ഡിതനെ കാണിച്ചുകൊണ്ട് രാജാവ് തുടർന്നു ഈ തീരുമാനം
എടുക്കുന്നതിൻെറ അമീറായി നിങ്ങളെ നിയമിച്ചിരിക്കുന്നു .ഞാൻ ഇപ്പോൾ വരും
അപ്പോഴെക്കും അയാളുടെ എല്ലാവിവരങ്ങളും നിങ്ങൾ ശേഖരിച്ചിരിക്കണം എന്നും
ഉത്തരവിട്ട രാജാവ് പോയി
പണ്ഡിതൻ മാരിൽ പലർക്കും സംശമായി. ഇയാൾ ആരാണ് ? ബുഹാറമലയിൽ വള്ളികുടിൽ
വെച്ചുതാമസിക്കുന്ന ഒരാളല്ലെ ! ഇയാൾക്ക് സബീതരാജാകുമാരിയെ നിക്കാഹ്
ചെയ്യാൻ എന്തുയോഗ്യതയാണുള്ളത്? അയാളെ പറഞ്ഞുവിട്ടേക്കു...
അമീർ പറഞ്ഞു: പറ്റില്ല, "രാജ കല്പനയാണ് "നമ്മുക്ക് അയാളോട് എല്ലാം
ചോദിച്ചറിയാം; എന്നു പറഞ്ഞു കൊണ്ട് കഥാപുരുഷനെ സദസ്സിലേക്ക് വിളിച്ചു ..
സദസ്സിൽ എത്തിയ കഥാനായകനോട് അമീർ ചോദിച്ചു: നിങ്ങളാണേ രാജകുമാരിയെ നിക്കാഹ്
ചെയ്യണമെന്നു ആവശ്യപ്പെട്ടത്??
അയാൾ പറഞ്ഞു: അതെ.
എന്നാൽ, രാജാവിൻെറ ചോദ്യങ്ങൾക്ക് നീ ഉത്തരം നൽകണം.
നീ ആരാണ്?
വാപ്പയും ഉമ്മ യുംആരാണ്?
തറവാട് ഏതാണ്?
പാണ്ഡിത്യം എന്തുണ്ട്?
ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ...... ഇത്കേട്ടതും അയാൾ പൊട്ടികരഞ്ഞുകൊണ്ടു പറയാൻ തുടങ്ങി .....
എനിക്ക് വാപ്പയോ, ഉമ്മയോ, ബന്ധുമിത്രാതികളോ ഇല്ല.
ഞാൻ മിസ്ക്കീനായി, ബുഹാറമലയിൽഈത്തപന ഒാലകൊണ്ട് മേഞ്ഞവള്ളികുടിലൽ കെട്ടി
താമസിക്കുന്നു.അന്നാന്ന് വിറക് ശേഖരിച്ചു അതു വിൽപന നടത്തി അതിൽ നിന്നു
കിട്ടുന്ന കാശ് പകുതി സക്കാത്ത് കൊടുക്കും പകുതി എൻെറ ഉഭജീവനത്തിനായ്
മാറ്റി വെക്കും.
ആ വള്ളികുടിലിൽ ഞാൻ അള്ളാഹുവിൽ ഇബാദത്ത് ചെയ്തു ജീവിച്ചു പോരുന്നു.
ഇതാണ് എൻെറ ഒരു ദിവസം.
പക്ഷേ, ....."എൻെറ വാപ്പ അള്ളാഹുവിൻെറ ആലിമീങ്ങളിൽ പെട്ട ഒരു വലിയ പണ്ഡിതനായിരുന്നു".
അള്ളാഹുവിൻെറ പരീക്ഷണാർത്തം കാടും മലകളും താണ്ഡി പുറപ്പെട്ടു .ഞാനും പിതാവിൻെറ പാത പിൻപറ്റി ജീവിക്കുന്നു.
എൻെറ മാതാവും വലിയ പണ്ഡിതയായിരുന്നു, ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഞാൻ
അവരുടെ ഒാർമ്മയിൽ ജീവിതം തള്ളി നീക്കുന്നു .അയാൾ തൻെറ വിഷമങ്ങൾ സദസ്സിൽ
തുറന്നു പറഞ്ഞു .
ഇതെല്ലാം കേട്ടു നിന്ന അമീർ പറഞ്ഞു: താങ്കൾ ഇപ്പോഴും പേരു പറഞ്ഞില്ലല്ലോ.?
എൻെറ പേര്, എൻെറ പേര്.....
""""അദ്ഹം"""
സദസ്സ് ഒന്നാകെ വിറച്ചു...
കാടും, മലകളും, ചുറ്റി നടക്കുന്ന അദ്ഹം തങ്ങളോ?...അതെ, സുബ്ബ്ഹാനള്ളാ ..
.""""അദ്ഹം തങ്ങൾ""" .
പണ്ഡിതരും, ഉലമാക്കളും,ഉമറാക്കളും, സദസ്സിൽ ഉള്ളവരും, എഴുന്നേറ്റു നിന്നു ..
""""അദ്ഹം തങ്ങൾ."""..!!!!!!!!
അദ്ഹം തങ്ങളോ?....
അളളാഹുവിൻെറ പരീക്ഷണാർത്തം കാടും മലകളും താണ്ടി ജീവിക്കുന്ന അദ്ഹം തങ്ങളാണോ? അതേ. പണ്ഡിതരും ഉലമാക്കളും ഇരിപ്പിടത്തിൽ നിന്ന് എഴുന്നേററു. എന്നിട്ട് പറഞ്ഞു: "ഞങ്ങൾ ഇത് വരെ കളിയാക്കിയത് അദ്ഹം തങ്ങളെയായിരുന്നോ?" 'സുബ്ഹാനളളാ'....എന്ന് പറഞ്ഞ് കൊണ്ട് അവർ അദ്ഹം തങ്ങളുടെ അടുത്ത് ചെന്ന് കാൽക്കൽ വീണ് കരയുവാൻ തുടങ്ങി. ഈ രംഗം കണ്ട് കൊണ്ടാണ് രാജാവ് സദസ്സിലേക്ക് കയറി വന്നത്. ""ഏയ്""" "എല്ലാവരും കൂടി ആ ഫക്കീറിനെ എന്താണ് ചെയ്യുന്നത്"?

അമീർ: പ്രഭോ, ഇദ്ദേഹത്തെ കുറിച്ച് അറിയുവാൻ എന്നെ ആയിരുന്നില്ല നിയമിക്കേണ്ടത് .
രാജാവ്: അതെന്താണ് അമീർ?
പ്രഭോ, അങ്ങയുടെ മകൾ സബീതയെ നിക്കാഹ് ചെയ്ത് കൊടുക്കുവാൻ
ഇതിലും യോഗ്യനായ ഒരു വരനെ വേറെ കിട്ടുകയില്ല. രാജാവ്: കാരണം; പണ്ഡിതനും ആലിമുമായ ലോകം ചുററിനടക്കുന്ന അദ്ഹം തങ്ങളാണിത്, എന്ന് അമീർ രാജാവിന് ഉത്തരം നൽകി.
അദ്ഹം തങ്ങളോ??? രാജാവ് ഇരിപ്പിടത്തിൽ നിന്ന് ചാടി യെഴുന്നേററ് തങ്ങളുടെ അടുത്ത് ചെന്ന് കൈ പിടിച്ച് കൊണ്ട് പറഞ്ഞു: 'അദ്ഹം തങ്ങളെ'...... അങ്ങാണെന്ന് അറിയില്ലായിരുന്നു.... ഒരു ഉപ്പയുടെ കടമ എന്ന നിലയിലായിരുന്നു തങ്ങളെ കുറിച്ച് അറിയുവാൻ വേണ്ടി അമീറിനെ ചുമതലപെടുത്തിയത്. ഞാൻ അതിൽ വിജയിക്കുകയും ചെയ്തു.എന്നിൽ നിന്നും തെററ് വന്ന് പോയിട്ടുണ്ടെങ്കിൽ, എന്നോട് ക്ഷമിച്ച് പൊരുത്തപെട്ടുതരണം തങ്ങളെ ..... എന്നിട്ട് തങ്ങളുടെ കൈപിടിച്ച് കൊണ്ട് രാജാവ് തുടർന്നു...... എൻെറ മകൾ സബീതയെ നിക്കാഹ് ചെയ്ത് തരുവാൻ എനിക്ക് സമ്മതമാണ്.അങ്ങയെ ക്കാളും അനുയോജ്യനായ ഒരു വരനെ വേറെ ലഭിക്കുകയില്ല.. അള്ളാഹുവിനെ മുൻനിർത്തി പണ്ഡിതരെയും സദസ്സിനെയും സാക്ഷിയാക്കി തൻെറ മകൾ സബീതയെ അദ്ഹം തങ്ങൾക്ക് നിക്കാഹ് ചെയത് കെടുത്തു.
സദസ്സിൽ തക്ക്ബീർ ധ്വനികളാലും ഖുർആൻ പാരായണത്താലും മുഖരിതമായി...എന്നിട്ട് സദസ്സിൽ ഉള്ളവരോടായി രാജാവ് പറഞ്ഞു: നിക്കാഹ് കഴിഞ്ഞതെയുള്ളു കല്യയാണത്തിൻെറ ദിവസം തീരുമാനിക്കാനുണ്ട് അതും ഞാൻ ഈ പണ്ഡിത സദസ്സിനെ ഏൽപ്പിക്കുന്നു .ഈ സമത്ത് നമ്മുടെ അദ്ഹം തങ്ങൾ അല്പം മാറി ഒരു ഇരിപ്പിടത്തിൽ ഇരിക്കുകയാണ് .സദസ്സ് കല്ലിയാണ ദിവസം തീരുമാനിക്കുകയായിരുന്നു .ഇതെല്ലാം വീക്ഷിച്ച് രാജാവ് സിംഹാസനത്തിൽ ഇരുന്നു.

പെട്ടന്നു ദർബാറിൻെറ പുറത്തു അതിവേഗത്തിൽ
പാഞ്ഞുവന്നരുന്ന കുതിര കുളംമ്പടി ശബ്ദം .......... "ഒരു പട്ടാളക്കാരൻ"
.അയാൾ കുതിരപ്പുറത്ത് പാഞ്ഞ് വരികയാണ്. എന്നിട്ട് അയാൾ കുതിരപുറത്തുനിന്ന്
ഇറങ്ങിദർബാറിൻെറ , ഉള്ളിലേക്ക് കടന്നു രാജസിംഹാസനത്തിനെ ലക്ഷ്യമാക്കി
ഒാടി.....
എന്ന് പറഞ്ഞ് നിലത്തു വീണു. സദസ്സിലുളളവർ ഓടികൂടി,രാജാവ് ബോധക്ഷയനായി കിടക്കുന്നു .....എന്താണ് സംഭവിച്ചത്.????
വെളളം കൊണ്ടു വന്ന് മുഖത്ത് തെളിച്ചപ്പോൾ രാജാവിന് ബോധം വീണു.കിടന്നിടത്തു നിന്നും അള്ളാഹുവിനെ വിളിച്ച് എഴുന്നേറ്റ് കൊണ്ട് രാജാവ് ദർബാർഹാളിൽ നിന്നും ഇറങ്ങി ഓടി .
അദ്ദേഹം ഓടി എത്തിയത് രാജകൊട്ടാരത്തിൻെറ മുൻപിലായിരുന്നു.അപ്പോൾ പട്ടാരക്കാരും ,തോഴിമാരും പൊട്ടി കരയുന്ന രംഗമാണ് രാജാവ് അവിടെ കണ്ടത് . രാജാവ് വീണ്ടും ഓടി .ആ ഓട്ടം ചെന്ന് അവസാനിച്ചതോ .... "സബീതയുടെ അറയ്ക്ക്" മുന്നിൽ . അറയ്ക്ക് ഉളളിലേക്ക് നോക്കിയ രാജാവ് പൊട്ടികരയാൻ തുടങ്ങി.....
തൻെറ പൊന്നുമോൾ ........
സബീതയെ വെളളത്തുണിയിൽ പൊതിഞ്ഞ് കിടത്തിയിരിക്കുന്നു.
എൻെറ മോൾക്ക് എന്താണ് സംഭവിച്ചിരിക്കുന്നത്..... കരഞ്ഞ് കൊണ്ടു വെളളാട്ടി പറഞ്ഞു.കുമാരി ഉറങ്ങുകയായിരുന്നു പ്രഭോ.. സർപ്പം കൊടുത്തി വിഷം കയറിയതാണ്, പരിശോധനയിൽ മരിച്ചെന്ന് ഉറപ്പ് വരുത്തി .രാജാവ് കൂടുതൽ അന്നേഷണത്തിന് വിതേയനക്കിയില്ല. ജനനവും മരണവും അള്ളാഹു വിൻെറ കളാഹ് ആണ്. അതിന് ശേഷം കഫപുടവ നടന്നു ആയിരങ്ങളെ സാക്ഷി നിർത്തി മയ്യിത്ത് നിസ്ക്കാരവും നടന്നു ...
മയ്യിത്തും വഹിച്ച് എല്ലാവരും പള്ളിക്കാട്ടിലേക്ക് യാത്രയായി .ആ കൂട്ടത്തിൽ അദ്ഹം തങ്ങളും ഉണ്ടായിരുന്നു..സബീതയുടെ മയ്യിത്ത് മറമാടി മീസാൻ കല്ലും വെച്ച് ദുആയും കയിഞ്ഞ് എല്ലാവരും പിരിഞ്ഞു പോരുവാൻ തുടങ്ങി ..
അപ്പോളതാ ഒരുതേങ്ങൽ കേട്ടു .എല്ലവരുടെയും ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു .അദ്ഹം തങ്ങൾ കരയുന്ന ശബ്ദമായിരുന്നു അത് എല്ലാവരും കൂടി അദ്ദേഹത്തെ ആശ്വസിപ്പിച്ചു കൊട്ടരത്തിലേക്ക് കൂടെക്കൂട്ടാൻ ശ്രമിച്ചു പക്ഷേ അദ്ദേഹം വഴങ്ങിയില്ല .എനിക്ക് ഇബാദത്ത് ചെയ്ത് ജീവിക്കാൻ എൻെറ വള്ളികുടിൽ മതി ഇതുകേട്ടതും വിഷമത്താലെഎല്ലാവരും പിരിഞ്ഞു പോയി. തങ്ങളൾ അവിടെ തന്നെയിരുന്നു ..
സമയം നട്ടപാതിര ആയപ്പോൾ സബീതയുടെ മുഖം കാണുവാൻ തോന്നി ..മയ്യത്ത്പുറത്തെടുത്ത് എൻെറസങ്കടങ്ങൾ പറഞ്ഞു നെറ്റിയിൽ ചുംബനം കൊടുത്ത് തിരികെ മറമാടൻ ഒരുങ്ങുന്ന സമയത്താണ് നിങ്ങൾ മൂന്ന് പേരും വന്നത്... അമീറിനെയും,വൈദ്യനെയും,ചിന്തകനെയും ചൂണ്ടി കാണിച്ച് അദ്ഹം തങ്ങൾ പറഞ്ഞു .ഈവിരഹ കഥകേട്ടു അവർനാലുപേരും കരഞ്ഞു ... ഇതെല്ലാം കേട്ടു കഴിഞ്ഞ ഉസ്താദ് സബീതയെ നോക്കിക്കൊണ്ട് പറഞ്ഞു ....
സബീത ..... ഇപ്പോൾ മനസ്സിലായില്ലെ; ഞങ്ങൾ കള്ളൻമാരോ, കൊള്ളക്കാരോ , അല്ലെന്ന്. 'ഇനി കുമാരിയ്ക്ക് തീരുമാനിക്കാം '....ഞങ്ങളെ രാജാവിൻെറ മുമ്പിൽ എത്തിക്കണോ ?അതോ, കുമാരിയെ നിക്കാഹ് കഴിച്ച ഭർത്താവും ;പണ്ഡിതനുമായ അദ്ഹം തങ്ങളുടെ കൂടെ സന്തോഷമായി ജീവക്കണമോ? .....എന്ന്.
അള്ളാഹുവിൻെറ ശറഹ് പ്രകാരം എൻെറ ഭർത്താവായ തങ്ങളുടെ കൂടെ ആ വള്ളികുടിലിൽ
ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നു. തങ്ങളോട് ഒന്നിച്ചുള്ള ആ
ജീവിതം ആനന്ദം നിറഞ്ഞതായിരിക്കും, എന്ന് എനിക്കുറപ്പുണ്ട് സബീത
പറഞ്ഞു.......സബീതയുടെ തീരുമാനത്തിൽ ഉസ്താദിനും, വൈദ്യനും ,ചിന്തകനും
ഒരുപോലെ സന്തോഷം തോന്നി.
അവർ മൂന്നു പേരും അദ്ഹമിനും സബീതക്കും മംഗളാശംസകൾ നേർന്നു തങ്ങളുടെ നാട്ടിലേക്ക് യാത്രതിരിച്ചു..
അവർ മൂന്നു പേരും അദ്ഹമിനും സബീതക്കും മംഗളാശംസകൾ നേർന്നു തങ്ങളുടെ നാട്ടിലേക്ക് യാത്രതിരിച്ചു..
അദ്ഹം തങ്ങൾ സബീതയുടെ കയ്യിൽ പിടിച്ചു ;റാന്തൽ വിളക്കും എടുത്ത് കൊണ്ട്
വള്ളികുടിലിലേക്ക് നടന്നു.... കുടിലിൻെറ മുന്നിൽ എത്തിയപ്പോൾ തങ്ങൾ
സബീതയോട് പറഞ്ഞു; ഇതാണ് എൻെറ വള്ളി കുടിൽ രാജകെട്ടാരത്തിൽ കിട്ടിയിരുന്ന
സുഖലോലുഭമായ ജീവിതം ആയിരിക്കുകയില്ല ഇവിടെ ഉണ്ടാകുക.....അതിനാൽ "സബീത....
നിനക്ക് കെട്ടാരത്തിലേക്ക് തിരിച്ചു പോകണമെന്നു തോന്നുന്നുണ്ടെങ്കിൽ
തിരിച്ചു പോയിക്കോളു"..
എന്നാൽ, സബീത ...അദ്ഹം തങ്ങളുമൊന്നിച്ചു ജീവിക്കാനുള്ള തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു . അവർ
ആ വള്ളികുടിലിൽ ഒന്നിച്ചു ജീവിച്ചു തുടങ്ങി .....
പിറ്റെ ദിവസം പതിവ് പോലെ വിറക് ശേഖരിക്കാൻ ഇറങ്ങിയ തുകണ്ടസബീത ഒപ്പം യാത്രയായി .എന്നിട്ട് പറഞ്ഞു: തങ്ങളെ ഇനിമുതൽ അങ്ങയോടൊപ്പം വിറക് ശേഖരിക്കാൻ ഞാനും ഉണ്ടായിരിക്കും . അന്നവർ ഇരുപത് കെട്ട് വിറക് കൊണ്ട് വന്നു വീട്ടിൽ സൂക്ഷിച്ചു. ഒരോദിവസവും ഒരോകെട്ട് വിറക് വിൽക്കും അങ്ങനെ അവരുടെ ജീവിതം മുന്നോട്ട് നീങ്ങി........
ഒരു ദിവസം വിറക് വിൽപനയും കഴിഞ്ഞുവരുന്ന തങ്ങൾ കണ്ടത് ;സബീത കരയുന്നതാണ്
.....അദ്ദേഹം അവളോട് ചോദിച്ചു :സബീത നിനക്ക് ഈ കുടിലിലെ ജീവിതം മടുത്തു
വെങ്കിൽ കൊട്ടാരത്തിലേക്ക് തിരികെ പോയിക്കോളു.
കണ്ണുനീരു തുടച്ചു കൊണ്ടു സബീത പറഞ്ഞു: ഇവിടുത്തെ ജീവിതം മടുത്തിട്ടല്ലാ തങ്ങളെ.... നമ്മൾ ജീവിതം തുടങ്ങിയിട്ടു മൂന്ന് വർഷം കഴിഞ്ഞിരിക്കുന്നു. സ്നേഹിക്കുവാനും, ലാളിക്കുവാനും ,ഒരുകുഞ്ഞിനെ അള്ളാഹു നമ്മുക്ക് ഇതുവരെ നൽകിയില്ലല്ലോ... എന്ന സങ്കടം കൊണ്ട് കരഞ്ഞുപോയതാണ് .
ഇതുകേട്ട അദ്ഹം തങ്ങൾ സബീതയോട് പറഞ്ഞു :സബീത രാജാധിരാജനായ അള്ളാഹുവിന് ഒരു നിമിഷം മതി എല്ലാവിഷമങ്ങളും പരിഹരിക്കാൻ ,നിൻെറ കണ്ണുനീരിനു ഉത്തരം നൽകാൻ....... വിഷമിക്കാതിരിക്കു സബീത ..

അള്ളാഹുവെ... ഞങ്ങളുടെ പ്രർത്ഥന സ്വീകരിച്ചു ഞങ്ങൾക്കൊരു സന്താനത്തെ നൽകണെ നാഥ!!!! "തങ്ങൾ ദുആ ചെയ്തു
അവരുടെ പ്രർത്ഥ റബ്ബു ഖബൂൽ ചെയ്തു .സബീത ഗർഭണിയായി ..
ഒരോ ദിവസവും അവരുടെ പ്രർത്ഥന ഒന്നുമാത്രമായിരുന്നു
നാഥ ഞങ്ങൾക്ക് പിറക്കുന്ന കുഞ്ഞ് ലോകം മുഴുവനും അറിയപ്പെടുന്ന ഒരു ആലിം അയിരിക്കണെ !!......
എല്ലാവർക്കും ഉപകാരപ്പെടുന്ന,സ്നേഹിക്കുന്ന ,സ്വാലിഹായ സന്താനമായിരിക്കണമേ.....
ലോകം എന്നെന്നും ഒാർമ്മിക്കുന്ന ഒരു പണ്ഡിതൻ ആയിരിക്കണമേ !!!
മാസങ്ങൾ കടന്നുപോയി........ പത്താംമാസം ............ പ്രസവസുശ്രൂഷക്ക് തങ്ങൾ ആരെയും നിർത്തിയില്ല.
സബീത ഒരുആൺകുഞ്ഞിനെ പ്രസവിച്ചു. അദ്ഹം തങ്ങൾ ആ കുഞ്ഞിനെ നോക്കി ഒാമനത്തം തിളങ്ങുന്ന ഒരുപൊന്നുമോൻ ;"തങ്ങൾ കുഞ്ഞിനെ എടുത്ത"് വലത്ത് ചെവിൽ ബാങ്കും ഇടത് ചെവിയിൽ ഇഖാമത്തും"
കൊടുത്ത് കൊണ്ട് തങ്ങൾ പറഞ്ഞു: പതിനായിരം കിലോമീറ്റർ ദീനിനുവേണ്ടി താണ്ടി ദഅ് വത്ത് നടത്തിയ ഇബ്രാഹിം നബി അലൈഹിസലാമിൻെറ പേരുതതന്നെ നമ്മുടെ കുഞ്ഞിനിടാം എന്ന് പറഞ്ഞു;

കുഞ്ഞിന് തങ്ങൾ പേരു വിളിച്ചു.
"""ഇബ്രാഹിം അദ്ഹം .....
പിൽകാലത്ത് ലോക പ്രശസ്തനായ പണ്ഡിതനും ആലിമും ചരിത്രതാളുകളിൽ ഇടം പിടിച്ച മഹാനുമായി മാറിയ ""ഇബ്രാഹിം അദ്ഹം"" തങ്ങളായിരുന്നു അത്
.സബീതയും ,അദ്ഹം തങ്ങളും, ഇബ്രാഹിം അദ്ഹവും അടങ്ങിയ ആ കൊച്ചു കുടുംബം സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി....
.............. അൽഹംദുലില്ല
കണ്ണീരിൽ കുതിർന്ന ഖബറിടം" എന്ന ഈ കഥ ഞാൻ ഇവിടെ അവസാനിപ്പിക്കുന്നു.
""കഥാപ്രസംഗം കേട്ടു ഞാൻ എഴുതിയ ഈ കഥ സ്നേഹത്തോടെ സ്വീകരിച്ച സഹോദരങ്ങളെ
...... തെറ്റുകുറ്റങ്ങൾ വന്നുപോയിട്ടുണ്ടെങ്കിൽ പൊരുത്തപ്പെടുക.""
Copy Past Rauf Bovikanam
Comments
Post a Comment