മുഹ്യ്യദ്ധീന്‍ മാല

അല്ലാ തിരുപേരും സ്തുതിയും സ്വലവാത്തും
അതിനാൽ തുടങ്ങുവാൻ അരുൾ ചെയ്ത ബേദാംബർ

ആലം ഉടയവൻ ഏകൽ അരുളാലെ 
ആയെ മുഹമ്മദവർകിള ആണോവർ

എല്ലാക്കിളയിലും വന് കിട ആണോവർ..
എല്ലാ ദിശയിലും കേളിമികച്ചോവർ

സുൽത്താനുല്‍ ഔവിലിയാ എന്നു പേരുള്ളോവർ
സയ്യിദാവര്‍തായും ബാവായുമായോവർ

ബാവ മുതുകിന്ന് ഖുത്തുബായി വന്നോവർ
വാനമതേഴിലും കേളി നിറഞ്ഞോവർ

ഇരുന്ന ഇരുപ്പിന്നേഴാകാശം കണ്ടൊവർ
ഏറും മലക്കുത്തില്‍ രാജാളി എന്നോവർ.

വലതെശരീഅത്തെന്നും കടലുള്ളോവർ
ഇടത്തു ഹഖീകെതെന്നും കടലുള്ളോവർ

ആകാശത്തിന്‍ മേലെ ഭൂമിക്ക് താഴെയും
അവരെ കൊടിനീളം അത്തീരയുള്ളോവർ

ഷെയിഖബ്ദുല്ഖാദിരി കൈലാനി എന്നൊവർ
ഷെയിഖന്‍ര്‍ക്കെല്ലാര്‍ക്കും ഖുത്തുബായി വന്നോവർ

അല്ലാഹു സ്നേഹിച്ച മുഹ്യ്യദ്ധീന്‍ എന്നോവർ
ആറ്റം ഇല്ലാതോളം മേല്‍മായുടയോവർ

മേല്‍മായില്‍ല്‍ സ്വല്പം പറയുന്നു ഞാനിപ്പോള്‍
മേല്‍മാപറയൂകില്‍ പലവണ്ണമുള്ളോവർ

പാലിലെ വെണ്ണപോല്‍ ബൈത്താക്കി ചെല്ലുന്നെന്‍
ബാകിയമുള്ളോവര്‍ ഇതിനെ പഠിച്ചോവര്‍

കണ്ടന്‍ അറിവാളന്‍ കാട്ടിത്തരുമ്പോലെ
ഖാളിമുഹമ്മെദ തെന്നു പേരോള്ളവർ

കോഴിക്കോട്ടത്തുറ തന്നില് പിറന്നോവർ
കൊറവായതൊക്കെയും നോക്കിയെടുത്തോവർ

അവർ ചൊന്ന ബയ്ത്തിനും ബഹ്ജാക്കിത്താബിന്നും
അങ്ങിനെ തക്മീല തന്നിന്നും കണ്ടൊവർ

കേപ്പാന്‍വിശേളം നമുക്കവർ പോരിഷ
കേപ്പിനെ ലോകരെ മുഹിയ്യദ്ദീനെന്നോവർ

മൂലമുടയവന്‍ ഏകല്‍അരുളാലെ 
മുഹിയ്യദ്ദീനെന്ന പേര് ദീന്താന്‍ വിളിച്ചോവർ

ആവണ്ണം അല്ലാ പടച്ചവന്‍ താന്‍ തന്നെ
യാ ഗൌസുല്‍ അഅളം എന്നള്ളാ വിളിച്ചൊവർ

എല്ലാ മശായിഖന്മാരുടെ തോളിന്മേല്
ഏകലരുളാലെ എന്‍റെകാലെന്നോവർ

അന്നേരം മലക്കുകള്‍ പൊയ്യെന്നു ചൊന്നൊവർ
അവരെ തലക്കും മേല്‍ ഖലക്ക് പൊതിഞ്ഞോവർ

അപ്പോളെ ഭൂമീലെ ഷെയ്ഖമ്മാരെല്ലാരും
അവര്‍ക്ക്തല താഴ്ത്തി ചായ്ചു കൊടുത്തോവര്

കാഫു മലയിന്നും ബഹ്റ് മുഹ്ത്തീന്നും
യഹ്ജൂജ് നാട്ടിനും തലനെ താഴ്ത്തിച്ചൊവര്‍

അതിയില്‍ ഒരു ഷെയ്ഖ് അത്അ ല്ലെന്ന് ചൊന്നാരെ
അവരെ ഒലിപ്പട്ടം നീക്കിച്ചു വച്ചോവര്‍

അതിനാല് ചതിയില്പെടുമെന്ന് കേട്ടാരേ
എളുപത് അമാനിനെ ഉസ്സ്താദ് കണ്ടോവര്‍

ഞാനല്ല സിര്‍റെന്നു സിര്‍റെന്നു ചൊന്നോവര്‍
ഞാന്‍ അല്ലാ തന്നുടെ അമര്‍ എന്ന്‍ ചോന്നോവര്‍ 

കല്‍പന എന്നോരു ശൈഫ്‌ ഞാനെന്നോവര്‍ 
കോപമുടൊയൊന്‍റെ നാറ് ഞാനെന്നോവര്‍

മറുകരയില്ലാകടല് ഞാനെന്നോവര്‍
മനുഷ്യന് അറിയാത്ത വസ്തു ഞാനെന്നോവര്‍

ജിന്നിനും  ഇന്‍സിനും  മറ്റു മലക്കിനും 
ഞാനിവയെല്ലാര്‍ക്കും മേലെശൈഖെന്നോവര്‍

എല്ലാ ഒലികളും മേലെ ഖുത്തുബാണോരും
എന്നുടെ വീട്ടിലെ പിള്ളേരാതെന്നോവര്‍

ബാശി ഞാനെണ്ണിയെ ഉള്ളവരും ഞാനും
വാനവും ഭൂമീലും ഏറും അതെന്നോവര്‍

എന്നെയൊരുത്തരെ കൂട്ടീപറയണ്ട
എന്നെ പടപ്പിന്ന്‍ അറിയരുതെന്നോവര്‍

എന്നുടെ ഏകല്ലുടയവന് തന്‍റെകല്‍
ആകെന്ന്‍ഞാന്‍ ചൊല്കില്‍ ആകും അതെന്നോവര്‍

ഏകല് കൂടാതെ ഞാന്‍ ചെയ്തില്ലാഒന്നുമെ
എന്നാണെ നിന്നെപറയെന്നും കേട്ടൊവര്‍

ചൊല്ലില്ല ഞാനൊന്നുംഎന്നോട് ചൊല്ലാതെ
ചൊല്ല് നിഎന്‍റെ  അമാനില്ലാതെന്നോവര്‍

ആരാനും ചോദിച്ചാല്‍ അവരോടു ചൊല്ലുവാന്‍
അനുവാദം വന്നാല്‍ പറവന്‍ ഞാനെന്നോവര്‍

എന്‍കയ്യാലൊന്നുമെ തിന്നെന്‍അത് എന്നാരെ
ഏകല് ഖിളറേകി വാരിക്കൊടൂത്തോവര്‍

ഭൂമിയുരുണ്ട പോല്‍ എന്‍ കയ്യിലെന്നോവര്‍
ഭൂമിയതൊക്കെയും ഒരു ചുമടെന്നോവര്‍

കഅബാനെ ചുറ്റുവാര്‍ ഖുത്തുബാനോരെല്ലാരും
കഅബം തവാഫെന്നും  താന്‍ ചെയ്യുമെന്നോവര്‍

എല്ലായിലുമേല്അര്‍ശിങ്കള് ചെന്നോവര്‍
എന്‍റെ കണ്ണേപ്പോഴും ലൗഹില്‍ അതെന്നോവര്‍

എല്ലാ ഒലികളും ഓരെ നബിവഴി
ഞാനെന്‍റെ സീബാവ കാല്‍ വഴിയെന്നോവര്‍

എന്‍റെ മുരീതുകള്‍ തൌബായിലെണ്ണിയേ
എന്നും മരിക്കെരുതെന്ന്  കൊതിച്ചോവര്‍

അതിനെ ഖകബൂലാക്കിയാണെന്നു ചൊല്ലിയാര്‍
അവരൂടെ ഉസ്താദ് ഹംമ്മദ ദേന്നോവര്‍

എന്‍റെ മുരീതുകള്‍ എന്‍ കൂടെ കൂടാതെ
എന്‍റെ കാലെന്നും പെരുരിക്കേന്‍ അതെന്നോവര്‍

കണ്‍ കൂടാവട്ടത്തില്‍ നിന്‍റെമുരീതുകള്‍
സ്വര്‍ഗ്ഗത്തിൽപ്പൊകുമെന്ന് അല്ലാ കൊടുത്തോവര്‍

നരകത്തില് നിന്‍റെ  മുരീദാരുമില്ലെന്ന്
നരകത്തെ കാക്കും മലക്കു പറഞ്ഞോവര്‍

എന്‍റെ കോടിന്‍റെ  കീഴ് എല്ലാ ഒലികളും
എന്‍റെ മുറിതിന് ഞാന് ഷാഫിഅ എന്നോവര്

ഹല്ലാജാ കൊല്ലുന്നാള്‍ അന്നു ഞാനുണ്ടെങ്കില്‍
അപ്പോള് അവര്‍ക്കൈ പിടീപ്പേന്‍ ഞാന്‍  എന്നോവര്‍

എന്നെ പിടിച്ചവര്‍ ഇടറുന്ന നേരത്ത്
എപ്പോഴും അവര്‍ ക്കൈ പിടിപ്പാന്‍ ഞാനെന്നോവര്‍

എന്നെ പിടിച്ചവര്‍ ഏതും പേടിക്കേണ്ട
എന്നെ പിടിച്ചോര്‍ക്ക് ഞാന് കാവലെന്നോവര്‍

അവരുടെ ദീനെയും ശേഷം ദുനിയാവെയും
ആഖിറം തന്നെയും പോകും അതെന്നോവര്‍

എല്ലാ മുരീതുകള്‍ താന്‍തന്‍റെ ഷെയിഖേപോല്‍
എന്‍റെ മുരീതുകള്‍ എന്നെ പോലെന്നോവര്‍

എന്‍റെ മുരീതുകള്‍ നല്ലവരല്ലങ്കില്‍
എപ്പോഴും നല്ലവന്‍ ഞാനെന്ന്‍ ചൊന്നോവര്‍

യാതല്ലൊരിക്കലും അല്ലട് തേടുകില്‍
എന്നെക്കൊണ്ടല്ലാട് തേടുവിനെന്നോവര്‍

വല്ല നിലത്തിനും എന്നെ വിളിപ്പോര്‍ക്ക്
വായ് കൂടാഉത്തീരം ചെയ്യും ഞാനെന്നോവര്‍

ഭൂമി തനത്തില് ഞാന്‍ ദീനെ നടത്തുവാന്‍
വേദാമ്പര്‍ തന്നുടെ ആളു ഞാനെന്നോവര്‍

ആരുണ്ടെതെന്‍റെ മഖാമിനെയെത്തീട്ട്‌
ആരാനും ഉണ്ടെങ്കില്‍ ചൊല്ലുവിനെന്നോവര്‍

എളുപത് വാതില് തുറന്നെതെനിക്കല്ലാ 
ആരുമറിയാത്ത ഇല്മാല്‍ അതെന്നോവര്‍

ഓരോരോ വാതിലിന് വീതിയതോരോന്ന്
ആകാശം ഭൂമിയും പോലെയതെന്നോവര്‍

അല്ലാഎനിക്കവന്‍  താന്‍ചെയ്ത പോരിഷ
ആര്‍ക്കും ഖിയാമെത്തോളം ചെയ്യാതെന്നോവര്‍

എല്ലാര്‍ക്കും എത്തിയ നിലപാടതെപ്പേരും
എന്‍റെ ബക്കിയത്തില് മിച്ചം അതെന്നോവര്‍

എല്ലാരും ഓതിയ ഇൽമുകളൊക്കെയും
എന്നുടെ ഇല്‍മാലാത് ഒട്ടൊന്ന് ചോന്നോവര്‍ 

എല്ലാ പൊളുതുംഉദിച്ചാല്‍ ഗുറുബാകും
എന്‍ പോളുത്  എപോളും  ഉണ്ടെന്ന്‍  ചോന്നോവര്‍

കുപ്പിയകത്തുള്ള വസ്തുവീനെപ്പോലെ
കാണ്മാന്‍ ഞാന്‍  നിങ്ങളെ ഖല്‍ബാകം എന്നോവര്‍

എന്‍റെ വചനത്തെ പൊയ്യെന്നു ചൊല്ലുകില്‍
അപ്പോളെ കൊല്ലുന്ന നഞ്ച് ഞാനെന്നോവര്‍

അവരുടെ ദീനെയും ശേഷം ദുനിയാവെയും
ആഖിറം തന്നെയും പോകും അതെന്നോവര്‍ 

നല്‍നിനവെന്ന ഒരുത്തര്‍ നിനച്ചെങ്കില്
നായെന്നാദാബിനേ നയ്താക്കുമെന്നോവര്‍

ഏകല്ലുടയോവന്‍ ഏകല്‍ അരുളാലെ
ഇത്തീരം എത്തിരാവണ്ണം പറഞ്ഞോവര്‍

നാലു കിത്താബെയും മറ്റുള്ള സുഹ്ഫെയും
നായന്‍  അരുളാലെ ഓതിയുണര്‍ന്നോവര്‍

ബേദാമ്പര്‍ ഏകലാല്‍ ഖിറുക്കഉടുത്തോവര്‍
ബെളുത്തിട്ടു നോക്കുമ്പോള്‍ള് അതിന്‍ മേലെ കണ്ടൊവര്‍

വേദം വിളങ്കി പറവാന്‍ മടിച്ചാരേ
ബേദാമ്പര്‍ അവര്‍ വായില്‍  തുപ്പിക്കൊടൂത്തോവര്‍

നാവാല്‍ മൊഴിയുന്നെ  ഇല്‍മ് കുറിപ്പാനായ്
നാനൂറ് ഹുക്കാമയ് അവര്‍ ചുറ്റുമുള്ളോവര്‍

നായന്‍ അരുളാലെ ഇല്‍മ് പറയുമ്പോള്‍
നാവിനു നേരെ ഒളിവിറങ്ങുന്നോവര്‍

അവര്‍ക്കൈ പിടിച്ചെതി സ്വല്പം പേര്‍ അപ്പോഴേ
ആകാശം മറ്റും പലതെല്ലാം കണ്ടൊവര്‍

അവരൊന്നു നന്നായി ഒരു നോക്കു നോക്കുകില്‍
അതിനാല്‍ വലിയ നിലനെ കൊടുത്തോവര്‍

നാല്‍പതു വട്ടം ജനാബത്തുണ്ടായാരെ
നാല്‍പത് വട്ടം ഒരുരാവ് കുളിച്ചോവര്‍

നല‌വേറും ഇഷാ തൊഴുന്തോരുളുവാലെ
നാല്‍പതിറ്റാണ്ടോളം സുബഹി തൊഴുന്തോവര്‍

ഒരുകാലില്‍ നിന്നിട്ടോരു ഖത്തം തീര്‍ത്തോവര്‍
ഒരു ചൊല്‍ മുതലായി മൂവാണ്ട് കാത്തോവര്‍

എന്നാരെ ഖിളര്‍തം അവര്‍ക്കിട്ട്  ചെന്നിട്ട് 
ഏകല്‍ അരുളാലെ അവര്‍കൂടെ നിന്നോവര്‍

ഇരുപത്തായ്യാണ്ടോളം ചുറ്റി നടന്നോവര്‍
ഇരി എന്നെ ഏകൽകേട്ടൊരെ ഇരുന്നോവര്‍

നാല്പതിറ്റാണ്ടോളം വഅള് പറഞ്ഞോവര്‍
നന്നായി തൊണ്ണൂര്‍ കാലം ഇരുന്നോവര്‍

താരിഖ് നാന്നൂറ്റെഴുപതു ചെന്നെ നാള്‍
കൈലാനി എന്നെ നടത്തന്നില്‍ പിറന്നോവര്‍ 

ഊണും ഉറക്കും അതൊന്നുമേ കൂടാതെ 
ഓരാണ്ട് കാലം പൊറുത്ത് നടന്നോവര്‍

ഇബിലീസവരെ ചതിപ്പാനായി ചെന്നോരേ
ഇബിലിസെ ചായ്ച്ചു കിടത്തിയയച്ചോവര്‍

അമ്പിയാക്കന്മാരും ഔവിലായാക്കന്മാരും
അവരുടെ റൂഹും അവിടെ വരുന്നോവര്‍

അങ്ങിനെ തന്നെ മലായിക്കത്തന്മാരും
അവരുടെ മജ് ലിസില്‍ ഹാളിറാകുന്നോവര്‍

ആവണ്ണം നമ്മുടെ ഖോജാ റസൂലുല്ലാ
അവരുടെ റൂഹുമവിടെ വരുന്നൊവര്‍

അവരുടെ മജ് ലിസില്‍ തുകിയിലിറങ്ങുന്നോവര്‍
അവരുടെവഅളാല്‍ പലരും ചായുന്നൊവര്‍

ഏറിയകൂറും ഖിളറാ കാണുന്നോവര്‍
അവരുടെ അറിവും നിലയും നിറച്ചോവര്‍

ഏറുംഅവര്‍ക്കിട്ടെ ഇന്‍ സീലും ജിന്നുകള്‍
ഈമാനും തൗബായും വാങ്ങുവാന്‍ ചെന്നോവര്‍

ആകാശത്തുമേലെ അവര്‍  ചെന്ന സ്ഥാനത്തും
ആരും ഒരുശൈക്കും ചെന്നില്ലായൊന്നോവര്‍

കണ്‍ കൊണ്ട് കാണാന്‍ അരുതാതെ ലോകരെ
കണ്‍മാന്‍ അവര്‍ചുറ്റും എപ്പൊഴും ഉള്ളൊവര്‍

കാഫ് മലയിന്നും അപ്പുറം ഉള്ളോവര്‍
കണ്‍മാന്‍അവര്‍ മേന്മ കണ്‍മാനായി വന്നോവര്‍

പലപല സഫായി അവരേതലക്കും മേല്‍
പാങ്ങോടെ അവിടെ ചെന്നവരെ അയച്ചോവര്‍

ആകാശം ഭൂമിയും ഒന്നുമേ തട്ടാതെ
അവിടത്തെ ഖുബ്ബാമെലവര്‍ പോയി ഇരുന്നോവര്‍

തേനീച്ച വെച്ച പോല്‍ ഉറുമ്പു ചാലിട്ടേ പോല്‍
തിശ അവരെപ്പോഴും ആവണ്ണം ഉള്ളോവര്‍

മുദലായ റമളാനില്‍ മുപ്പത്നാളിലും
മുല കുടിക്കും കാലം മുലതൊടാതോവര്‍

പള്ളിയില്‍ ഒതുംന്നാള്‍ മലക്കുകള്‍ ചോല്ലുവാര്‍ 
പിള്ളാരെ താനംകൊടുപ്പീന്‍ അദന്നോവര്‍

ഇതിനു പടച്ചെന്നു തൂങ്ങുമ്പോള് കെട്ടോവര്‍
എവിടെ ക്ക് എങ്എന്നാനും  പോകുമ്പോള് കെട്ടോവര്‍

ഏറും അറഫാ നാള് പശുവെ പായിച്ചാരെ
ഇതിനെ പടച്ചെന്ന് പശുവ് പറഞ്ഞോവര്‍

ഏതും ഇല്ലാത്തേ നാള്‍ നിന്നെഒന്നാക്കിയെന്‍
ഇപ്പോള് നീ എന്നെ നിനയെന്നും കേട്ടൊവര്‍

ഇരവും പകലുംഎഴുപത് വട്ടം നീ
എന്നുടെ കാവലില്‍ എന്നെക്കല്‍ കേട്ടോവര്‍

പലരെയിടയിന്നും നിന്നെ തിരഞെ ഞാന്‍
പാങ്ങോടെ ഈചൊല്ലും ഇങ്ങനെ കേട്ടൊവര്‍

എനിക്കു തനിക്കായി നിന്നെ പടച്ചേന്‍ ഞാന്‍
ഇങ്ങനെ തന്നെയും ശബ്ദത്തെകേട്ടോവര്‍

കളവുപറയാല്ല എന്നുമ്മ ചോന്നാരെ
കള്ളന്‍റെ കയ്യീല് പൊന്നു കൊടുത്തോവര്‍

അവരെ തടിയെല്ലാം പല താ നത്തായാരെ
അങ്ങിനെ എത്തീര സങ്കീടം തീര്‍ത്തോവര്‍

കശമേറും രാവില് നടന്നങ്ങു പോകുമ്പോള്‍
കൈവിരല് ചൂട്ടാക്കി കാട്ടി നടന്നോവര്‍

കണ്ണില് കാണാത്തതും ഖല്‍ബാകത്തുള്ളേതും
കണ്‍ കൊണ്ട് കണ്ടെപ്പോല് കണ്ട് പറഞ്ഞോവര്‍

ഉറങ്ങുന്ന നേരത്തും ഖബറകം തന്നിന്നും
ഉടയേവനേകല്‍ ഉണരെ പറഞ്ഞോവര്‍

ഖബറകത്തിന്ന്‍ സലാമിനെ കേട്ടോവര്‍
ഖബറകത്തുള്ളവരോട് മോളിന്തോവര്‍

ഖബറകത്ത് ഉസ്താതെ കുറവാക്കി കണ്ടാരെ
ഖബറിങ്ങല്‍ നിന്നത് നീക്കിച്ച് വെച്ചോവര്‍

ഖാഫില ക്കരാരെ കള്ളര് പിടിച്ചാരെ
കാണാ നിലത്തിന്ന്‍ ഖബ്ക്കാബല്‍ കൊന്നോവര്‍ 

മുട്ടിപ്പാനായ് മുദീര്‍ന്നെ ശൈഖംമാരെ 
മറിപിച്ചു പിന്നെ തിരിച്ച് കൊടുത്തോവര്‍

കൂടയില്‍കെട്ടി അവരെ മുന്‍പില്‍ വെച്ചാരേ
കൂട അഴിക്കും മുന്‍ അതിനെ പറഞ്ഞോവര്‍

കുറവുള്ള പൈതലേ നന്നാക്കെയും ചെയ്തു
കുറവില്ലാ പൈതലേ കുരവാക്കി വിട്ടോവര്‍

ചത്തെ ചകത്തിന്ന്‍ ജീവന്‍ഇടിചോവര്‍ 
ചാകും കിലാശത്തെ നന്നാക്കി വിട്ടോവര്‍ 

കോഴിടെ മുള്ളോട് കൂക്കെന്ന്‍ ചോന്നാരെ
കുശാദെ കൂക്കി പറപ്പിച്ച് വിട്ടോവര്‍

എന്നൊട് തെടൂവിന്‍ വേണ്ടുന്നതെപ്പേരും
എന്നാരെ തേടിയേതെല്ലാം കൊടുത്തോവര്‍

മേലെ നടന്നോരെ താത്തിച്ച് വെച്ചോവര്‍
മേലാല്‍ വരുന്നേ വിശേളം പറഞ്ഞോവര്‍

നിലനെ കൊടുപ്പാനും നിലനെ കളവാനും
നയോന്‍ അവര്‍ക്കാനുവാദം കൊടുത്തോവര്‍

വേണ്ടിട്ട് വല്ലോരു വസ്തുവും നോക്കുകില്‍
വേണ്ടിയെ വണ്ണം അതിനെ ആക്കുന്നോവര്‍

അപ്പള് കുലം പൂക്കെ പുതിയെ ഇസ്ലാമിനെ
അബ്ദാലംമ്മാരാക്കി കല്‍പിച്ച് വെച്ചോവര്‍

പറക്കും വലിയെ പടിക്കല്‍ തളച്ചോവര്‍
പറന്നിട്ട് ചെന്നോരെ തൌബ ചെയ്യിച്ചോവര്‍

അറിവും നിലേയും അതേതും ഇല്ലതോര്‍ക്ക്
അറിവും നിലേയും  നിറയെ കൊടുത്തോവര്‍

നിലയും അറിവും അതൊക്കെയും ഉള്ളോരെ
നിലയും അറിവും പറിച്ച് കളഞോവര്‍

നിലഏറെ കാട്ടിനടന്നൊരു ശൈഖിനെ
നിലത്തിന്‍റെ താഴെ നടത്തിച്ച് വെച്ചോവര്‍

ഉണര്‍ചേയില്‍ ഉണ്ടാവാന്‍ പോകുന്ന ദോഷത്തെ
ഉറക്കില്‍ കിനാവാക്കി കാട്ടി കളഞ്ഞോവര്‍

പാമ്പിന്‍റെ കോലത്തില്‍ ജിന്നുകള്‍ ചെന്നാരെ
ഭയമെതും കൂടാതെ പച്ചെറിഞ്ഞിട്ടോവര്‍

ജിന്നോരു പൈതലേ കൊണ്ട്പോയി വിട്ടാരേ
ജിന്നെ വിളിപിച്ച് അദിനെ കൊടുത്തോവര്‍

പലരും പലവണ്ണം തിന്നാന്‍ കൊതിച്ചാരേ
പങ്ങോടെ അങ്ങിനെ തന്നെ തിരിച്ചോവര്‍

പെയ്യും മാഴയോടും ഒഴുകുന്ന ഹാറോടും
പോരും അദന്നാരെ പൊരിച്ച് വെച്ചോവര്‍

കനിഇല്ലാകാലം കനിയേ കൊടുത്തോവര്‍
കരിഞ്ഞേ മരത്തുമ്മല്‍ കയാ നിറച്ചോവര്‍

അവരെ ഒരുത്തന്‍ പോയി മഷ്ക്കാര കണ്ടാരെ
അപ്പോളെ നാടെല്ലാം തീയായ് നിറച്ചോവര്‍

അവരെ കുറവാക്കി കണ്ടവര്‍ക്കെല്ലാര്‍ക്കും
അപോളെ ഓരോ ബലാലെ കൊടുത്തോവര്‍

അവരെ വെറുപ്പിച്ച വസ്തൂവിനപോളെ
അവരെ ഒരുനോക്കാള്‍ അതിനെ അമര്‍തോവര്‍

അവരെ ദുഅയും ബറക്കത്തും കൊണ്ടോവര്‍
അഖിറവും ദുനിയാവും നിറഞോവര്‍

അവരെ മൊഴിയില്‍ പുതുമ പലതുണ്ട്
ഇത്തിരെ തന്നേന്നും ഓര്‍ത്തിട്ട് കൊള്ളതോര്‍

തലഎല്ലാ കോത്താന്‍ ഞാന്‍ തൊത്തുള്ള പൊന്‍ പോലെ
തടിയെല്ലം പൊന്‍ പോലെ പിരിതെന്ന്‍ അറിവീരെ

ഇതിയില്‍ വലിയേ വിശേളം പലതുണ്ട്
അറിവില്ലാ ലോകരെ പൊയ്യെന്നു ചൊല്ലാതെ

അതികംഅറിവാന്‍ കൊതിയുള്ളാ ലോകാരെ
അറിവാക്കന്മാരോടു ചോദിച്ചു കേള്‍വീരേ

അവരുടെ പോരീശ കേപ്പാന്‍ കൊതിചോരെ
അവരെ പുകള്‍ന്നൊരു പോരീശ കേപ്പീരെ

ആമീറന്മാരുടെ എണ്ണവും വണ്ണവും
അറിഞ്ഞാലറിയാമെ സുല്ത്താന്മാര്‍ പോരീഷ

ആവണ്ണം നോക്കൂവിന്‍ ശൈഖന്മാര്‍ പോരിഷ
അപ്പോളറിയാമെ മുഹ്യ്യദ്ധീന്‍ പോരീഷ

കൊല്ലം ഏഴുന്നൂറ്റീ ഏണ്‍പത്തി രണ്ടില് ഞാന്‍
കോത്തെന്‍  മലേനെ നൂറ്റമ്പത്തഞ്ചുമ്മല്‍

മുത്തും മാണിക്യവും ഒന്നായി കോത്തേപോല്‍
മുഹ്യ്യദ്ധീന്‍ മാലേനെ കോത്തേന്‍ ഞാന്‍ ലോകരെ

മോഴിയോന്നും പിളയാതെ കളയാതെ ചെന്നോര്‍ക്ക്\
മണിമാടം സ്വര്‍ഗ്ഗത്തില്‍ നായന്‍ കൊടുക്കുമേ

ദുഷ്കം കൂടതെ ഇദീനേയെ എഴുതുകില്‍
ദോഷം  ഉണ്ടാമേന്ന്‍ നന്നായി അറിവീരെ

അല്ലാടെ റഹ്മത്ത് ഇങ്ങിനെ ചൊന്നോര്‍ക്കും
ഇതിനെ പാടുന്നോര്‍ക്കും മേലെകേലക്കുന്നോര്‍ക്കും

ഇത്തിരെ പോരിഷ ഉള്ളൊരു ശൈഖിനെ
ഇട്ടേച്ച് എവിടേക്ക് പോകുന്നു പോഷരെ

എല്ലാരെ കോഴിയും കൂകിയടങ്ങുമേ
മുഹ്യ്യദ്ധീന്‍ കോഴി ഖീയാമത്തോളം കൂകൂം

ആഖിറം തന്നെ കൊതിയുള്ള ലോകരെ
അവരെ മുരിതായി കൊള്ളുവിന് അപ്പോളെ

ഞാങ്ങളെല്ലാരും അവരെ മുരീദാവാന്‍
ഞങ്ങലക്ക് ഉതവിതാ ഞങ്ങളെ നായോനെ

എല്ലാമാശയിഖമ്മാരെ  ദുആനെനീ
ഏകണം ഞങ്ങള്‍ക്ക് അവരേ ദുആകൂടെ

അവര്ക്കോരു ഫാത്തിഹ എപ്പോഴും ഓതുകില്
അവരെ ദുആ യും ബര്‍ക്കത്തും എത്തൂമേ

ഖോജാ ഷഫാഅത്തില്‍ മുഹ്യ്യദ്ധീന്‍ തന്‍കൂടെ
കൂട്ട് സുബര്‍കത്തില്‍ ആലമ്മുടയോനെ

നീ ഞങ്ങള്‍ക്കെല്ലാര്‍ക്കും സ്വര്ഗ്ഗ തലതിന്ന്‍
നിന്നുടെ തൃക്കാഴ്ച കാട്ട് പെരിയോനെ

പിഷയേഏറെ ചെയ്തു നടന്നോരടിയന്‍റെ
പിഴയും പൊറുത്ത് നീ റഹ്മത്തില് കൂട്ടല്ലാ

നല്ല സലാവാത്തും നല്ല സലാമേയും
നിന്‍റെ മുഹമ്മദിന്‍ ഏകണം നീയല്ലാ

   Rauf Bovikanam                             

റൌഫ് ബോവിക്കാനം

 8281308603

8891879138

raufbovikanam@gmail.com

Rauf Bovikanam

Post a Comment

0 Comments