ഇസ്‌ലാമിക ചരിത്രം: വിവിധ ഘട്ടങ്ങൾ
ആരംഭം മുതൽ ആധുനികാനന്തര കാലഘട്ടം വരെ നീളുന്ന ഇസ്‌ലാമിക സമൂഹത്തിന്റെ വസ്തുനിഷ്ഠമായ ചരിത്ര വിശകലനം.
അവതാരിക: ആധികാരികതയുടെ സ്രോതസ്സുകൾ
സമ്പന്നമായ ചരിത്രമുള്ള ഒരു ജനതയാണ് ഇസ്‌ലാമിക സമൂഹം. ഇതര സമൂഹങ്ങളുടെയും അവരുടെ ആചാര്യന്മാരുടെയും പൂർവകാല ചരിത്രം പലപ്പോഴും പുരാവൃത്തങ്ങളും കെട്ടുകഥകളും ഇതിഹാസങ്ങളും കൊണ്ട് നിറഞ്ഞതായി കാണാം. അതിശയോക്തി കലർന്ന അതിവർണനകളും അയുക്തികതയുമാണ് അവയുടെയെല്ലാം മുഖ്യ സവിശേഷത. എന്നാൽ ഇസ്‌ലാമിക സമൂഹം ആരംഭം മുതൽ ഇന്നോളം ചരിത്രത്തിന്റെ കൺവെട്ടത്താണുള്ളത്.
ഇസ്‌ലാമിക സമൂഹത്തിന്റെ ചരിത്രം ആരംഭിക്കുന്നത് തന്നെ ഖുർആൻ എന്നതിന്റെ ആധികാരികവും വസ്തുനിഷ്ഠവുമായ രേഖയോടൊപ്പമാണ്. അതുകൊണ്ടാണ് ഇസ്‌ലാമിക ചരിത്രത്തിന്റെ പ്രഥമ സ്രോതസ്സ് ഖുർആനായിത്തീരുന്നത്. മുഹമ്മദ്‌നബി(സ)യുടെ ജീവിതം സകല സൂക്ഷ്മാംശങ്ങളോടും കൂടി കൃത്യമായി രേഖപ്പെടുത്തിയ ഹദീഥുകളുടെ സാന്നിധ്യവും ഇസ്‌ലാമിക ചരിത്രത്തെ ഇതിഹാസമായി മാറുന്നതിൽനിന്ന് തടയുന്നു. ഖുർആനും ഹദീഥും പകർന്ന നൽകിയ ചരിത്രബോധം ഉൾക്കൊണ്ട് മുസ്‌ലിംകൾ എല്ലാ കാലത്തും തങ്ങളുടെ ചരിത്രം രേഖപ്പെടുത്താൻ കാണിച്ച ശുഷ്കാന്തിയും ഇസ്‌ലാമിക ചരിത്രത്തെ വസ്തുനിഷ്ഠമായ സത്യങ്ങളുടെ ഒരാധികാരിക രേഖയാക്കിത്തീർക്കുന്നതിൽ അനല്പമായ പങ്കു വഹിച്ചിട്ടുണ്ട്.
ഇസ്‌ലാമിന്റെ ആഗമനം മുതൽ ആധുനികാനന്തര കാലഘട്ടം വരെ എത്തിനിൽക്കുന്ന ഇസ്‌ലാമിക ചരിത്രത്തെ സൗകര്യത്തിന് വേണ്ടി പ്രധാനമായും മൂന്ന് ഘട്ടങ്ങളായി തിരിക്കാവുന്നതാണ്.
(i) ഒന്നാം ഘട്ടം: ഉത്ഥാനത്തിന്റെ യുഗം
മുഹമ്മദ്‌നബി(സ)ക്ക് പ്രവാചകത്വം ലഭിച്ചത് മുതൽ 18-ാം നൂറ്റാണ്ടിൽ മുസ്‌ലിം രാജ്യങ്ങളിൽ യൂറോപ്പ് സ്വാധീനം ചെലുത്താൻ തുടങ്ങുന്നത് വരെയുള്ള കാലമാണ് ഒന്നാം ഘട്ടം. ഇത് ഉത്ഥാനത്തിന്റെ യുഗമായി കണക്കാക്കപ്പെടുന്നു. ഇസ്‌ലാമിന്റെ ആവിർഭാവം മുതൽ ബഗ്ദാദിന്റെ പതനം (656/1258) വരെയുള്ള ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും ശോഭനമായ കാലഘട്ടമാണ് ഇതിൽ ആദ്യത്തേത്. മാനവരാശിക്ക് ഒരു പുതിയ ജീവിത സന്ദേശവും ജീവിതക്രമവും സംഭാവന ചെയ്ത പ്രവാചക ദൗത്യത്തിന്റെ 23 വർഷവും തുടർന്നുള്ള ഖിലാഫതുർറാശിദഃയുടെ 30 വർഷവും അസുലഭ മുഹൂർത്തങ്ങൾകൊണ്ട് ലോകചരിത്രത്തിൽതന്നെ വേറിട്ടുനിൽക്കുന്നു.
ഉമവികൾ, അബ്ബാസികൾ, ഉഥ്മാനികൾ, മുഗളർ തുടങ്ങിയ പ്രമുഖ ഭരണകൂടങ്ങളുടെ കീഴിൽ വിജ്ഞാനത്തിലും സംസ്കാരത്തിലും ലോകത്തിന് മാതൃകയാകാൻ ഈ കാലഘട്ടത്തിന് സാധിച്ചു.
(ii) രണ്ടാം ഘട്ടം: അധഃപതനവും കൊളോണിയലിസവും
യ യൂറോപ്യൻ കോളനിവൽക്കരണത്തിലൂടെ കടന്നുപോയി ഒടുവിൽ 20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ സ്വതന്ത്ര മുസ്‌ലിം രാജ്യങ്ങൾ പിറവിയെടുക്കുന്നത് വരെയുള്ള അധഃപതന കാലമാണ് രണ്ടാം ഘട്ടം. 18-ാം നൂറ്റാണ്ടിൽ മുസ്‌ലിം ലോകത്ത് യൂറോപ്യൻ ശക്തികൾ സ്വാധീനം നേടാൻ തുടങ്ങിയതോടെയാണ് ഈ മാറ്റങ്ങൾ പ്രകടമായത്.
മധ്യകാലഘട്ടത്തിലുടനീളം അജ്ഞാനാന്ധകാരത്തിൽ കഴിഞ്ഞുകൂടിയിരുന്ന പാശ്ചാത്യർ ഈ കാലത്ത് ഉറക്കം വിട്ടുണരുകയും ധൈഷണിക-വൈജ്ഞാനിക മേഖലകളിൽ അഭൂതപൂർവമായ മുന്നേറ്റം നടത്തുകയും ചെയ്തത് ഇസ്‌ലാമിക ലോകത്തിന്റെ തകർഡച്ചക്ക് കൂടുതൽ ആക്കം കൂട്ടി. എങ്കിലും വിവിധ പരിഷ്കരണ പ്രസ്ഥാനങ്ങളും വിമോചന പോരാട്ടങ്ങളും ഈ കാലഘട്ടത്തിന് പുതിയ ദിശാബോധം നൽകി.
(iii) ആധുനിക ഘട്ടം: വർത്തമാനകാല ചരിത്രവും നവജാഗരണവും
20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സ്വതന്ത്ര മുസ്‌ലിം രാജ്യങ്ങൾ നിലവിൽ വന്നതിന് ശേഷമുള്ള വർത്തമാനകാല ചരിത്രമാണ് മൂന്നാമത്തെയും ഒടുവിലത്തെയും ഘട്ടം. മുസ്‌ലിം ഭൂപ്രദേശങ്ങൾ അശാസ്ത്രീയമായ രീതിയിൽ വെട്ടിമുറിച്ചും കൊച്ചുകൊച്ചു കഷ്ണങ്ങളാക്കിയുമാണ് പാശ്ചാത്യ സാമ്രാജ്യത്വം അവർക്ക് സ്വാതന്ത്ര്യം നൽകിയത്. ഇസ്‌ലാമിന്റെ രാഷ്ട്രീയ ശക്തി ഇനിയൊരിക്കലും കരുത്താർജിക്കരുതെന്ന ഉദ്ദേശ്യത്തോടെയായിരുന്നു അത്.
നവകൊളോണിയലിസം ആസൂത്രിതമായി പ്രചരിപ്പിക്കുന്ന പാശ്ചാത്യൻ സംസ്കാരവും ഇസ്‌ലാമും തമ്മിലുള്ള സംഘട്ടനമാണ് സമകാലിക ഇസ്‌ലാമിക ചരിത്രമെന്ന് കാണാം. എങ്കിലും ധൈഷണികമായ കരുത്ത് പകർടിച്ചുകൊണ്ട് ഇസ്‌ലാമിക പ്രസ്ഥാനങ്ങൾ രംഗത്ത് സജീവമായി നിൽക്കുന്നത് ശുഭോദർക്കമായ ഒരു ഭാവിയെക്കുറിച്ച പ്രതീക്ഷ നൽകുന്നു.
ഉപസംഹാരം
ഇസ്‌ലാമിക ചരിത്രം കേവലം രാജവംശങ്ങളുടെ ഉദയാസ്തമയങ്ങളുടെ കഥയല്ല; മറിച്ച് മനുഷ്യരാശിക്ക് സമാധാനവും ധാർമ്മികതയും പകർന്നുനൽകിയ ഒരു വലിയ ആദർശത്തിന്റെ സാക്ഷ്യപ്പെടുത്തലാണ്. ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ അതിജീവിച്ച് ശക്തമായ ഒരു നവജാഗരണത്തിലേക്ക് ഇസ്‌ലാമിക സമൂഹം ചുവടുവെച്ചുകൊണ്ടിരിക്കുന്നു.
അവലംബം: ഇസ്‌ലാമിക വിജ്ഞാന കോശം

0 Comments