📖📜📚 ബുഖാരി

ബുഖാരി. 1. 1. 1

ഉദ്ദേശ്യശുദ്ധി (നിയ്യത്ത്)

അല്‍ഖമ (റ) നിവേദനം ചെയ്യുന്നു: ഉമര്‍ബ്‌നുല്‍ ഖത്താബ്‌(റ) മിമ്പറിന്‍മേല്‍ വെച്ച്‌ പ്രസംഗിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. അദ്ദേഹം പറഞ്ഞു: തിരുമേനി ﷺ ഇപ്രകാരം അരുളുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌ ഉദ്ദേശ്യമനുസരിച്ച്‌ മാത്രമാകുന്നു. ഓരോ മനുഷ്യനും അവനുദ്ദേശിച്ചതെന്തോ അതാണ്‌ ലഭിക്കുക.

ബുഖാരി. 1. 1. 2

ദിവ്യസന്ദേശം ലഭിക്കുന്ന രീതി

ആയിശ (റ) നിവേദനം: ഹാരീസ്‌(റ) ഒരിക്കല്‍ നബി ﷺ യോട്‌ ചോദിക്കുകയുണ്ടായി. താങ്കള്‍ക്ക്‌ ദിവ്യസന്ദേശം ലഭിക്കുന്നത് എങ്ങനെയാണ്? തിരുമേനി ﷺ അരുളി: മണിനാദം മുഴങ്ങുന്നതുപോലെ ചിലപ്പോള്‍ എനിക്ക്‌ ദിവ്യസന്ദേശം ലഭിക്കും. ഇതാണ്‌ എനിക്ക്‌ താങ്ങാന്‍ ഏറ്റവും പ്രയാസമായിട്ടുള്ളത്‌.

ബുഖാരി. 1. 1. 3

വഹ്യ് പുനരാരംഭിക്കുന്നു

ജാബിര്‍ (റ) നിവേദനം: നബി ﷺ പറഞ്ഞു: ഞാന്‍ നടന്നുപോകുമ്പോള്‍ ഉപരിഭാഗത്തു നിന്ന്‌ ഒരു ശബ്ദം കേട്ടു. മേല്‍പ്പോട്ട്‌ നോക്കിയപ്പോള്‍ മലക്കിനെ കണ്ടു. എനിക്ക്‌ ഭയം തോന്നി വീട്ടിലേക്ക്‌ മടങ്ങി. "എനിക്ക്‌ പുതച്ചുതരിക" എന്ന്‌ അഭ്യര്‍ത്ഥിച്ചു.

ബുഖാരി. 1. 1. 5

റമളാനിലെ ഔദാര്യം

ഇബ്‌നുഅബ്ബാസ്‌ (റ) നിവേദനം: തിരുമേനി ﷺ മനുഷ്യരില്‍ ഏറ്റവും ധര്‍മ്മിഷ്ഠനായിരുന്നു. ജിബ്‌രീല്‍(അ) സന്ദര്‍ശിക്കാറുള്ള റമളാന്‍ മാസത്തിലാണ്‌ അവിടുന്ന്‌ ഏറ്റവുമധികം ഉദാരനാവുക. അന്നാളുകളില്‍ അവിടുന്ന് അടിച്ചു വീശുന്ന കാറ്റിനേക്കാള്‍ ദാനശീലനായിരിക്കും.

ബുഖാരി. 1. 2. 7

ഇസ്ലാമിൻ്റെ അഞ്ച് തൂണുകൾ

ഇബ്‌നുഉമര്‍ (റ) നിവേദനം: തിരുമേനി ﷺ അരുളി: ഇസ്ലാം അഞ്ച്‌ തൂണുകളില്‍ നിര്‍മ്മിതമാണ്‌. അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്‍റെ ദൂതനാണെന്നും സാക്‍ഷ്യം വഹിക്കുക, നമസ്കാരം അനുഷ്ഠിക്കുക, സകാത്ത്‌ കൊടുക്കുക, ഹജ്ജ്‌ ചെയ്യുക, റമദാനില്‍ വ്രതമനുഷ്ഠിക്കുക എന്നിവയാണവ.

ബുഖാരി. 1. 2. 8

ഈമാനും ലജ്ജയും

അബൂഹുറൈറ (റ) നിവേദനം: തിരുമേനി ﷺ അരുളി: സത്യവിശ്വാസത്തിന്‌ അറുപതില്‍പ്പരം ശാഖകളുണ്ട്‌. ലജ്ജ സത്യവിശ്വാസത്തിന്‍റെ ഒരു ശാഖയാണ്‌.

ബുഖാരി. 1. 2. 9

യഥാര്‍ത്ഥ മുസ്ലിമും മുഹാജിറും

അബ്ദുല്ലാഹിബ്‌നു അമൃ(റ) നിവേദനം: തിരുമേനി ﷺ അരുളി: ആരുടെ നാവില്‍ നിന്നും കൈകളിൽ നിന്നും മുസ്ലിംകള്‍ സുരക്ഷിതരായിരിക്കുന്നുവോ അവനാണ്‌ യഥാര്‍ത്ഥ മുസ്ലിം. അല്ലാഹു വിരോധിച്ചത്‌ ആര്‌ വെടിയുന്നുവോ അവനാണ്‌ യഥാര്‍ത്ഥ മുഹാജിര്‍.

ബുഖാരി. 1. 2. 10

ഉല്‍കൃഷ്ടമായ ഇസ്ലാം

അബൂമൂസാ (റ) നിവേദനം: നബി ﷺ യോട്‌ ചോദിച്ചു: ഇസ്ലാമിലെ ഏത്‌ കര്‍മ്മമാണ്‌ കൂടുതല്‍ ഉല്‍കൃഷ്ടം? തിരുമേനി ﷺ അരുളി: ആരുടെ നാവില്‍ നിന്നും കയ്യില്‍ നിന്നും മുസ്ലിംകള്‍ സുരക്ഷിതരാകുന്നുവോ അവനാണ്‌ ഏറ്റവും ഉല്‍കൃഷ്ടന്‍.

ബുഖാരി. 1. 2. 11

അന്നദാനവും സലാമും

അബ്ദുല്ലാഹിബ്‌നു അമൃ(റ) നിവേദനം: ഇസ്ലാമിന്‍റെ നടപടികളില്‍ ഏതാണ്‌ ഉത്തമമെന്ന് ഒരാള്‍ ചോദിച്ചു. തിരുമേനി ﷺ അരുളി: അന്നദാനം ചെയ്യലും പരിചയമുള്ളവര്‍ക്കും പരിചയമില്ലാത്തവര്‍ക്കും സലാം പറയലും.

ബുഖാരി. 1. 2. 12

സഹോദരസ്നേഹം

അനസ്‌ (റ) നിവേദനം: തിരുമേനി ﷺ അരുളി: തനിക്കിഷ്ടപ്പെടുന്നത്‌ തന്‍റെ സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല.

ബുഖാരി. 1. 2. 13, 14

പ്രവാചകനോടുള്ള സ്നേഹം

അനസ്‌ (റ), അബൂഹുറൈറ (റ) നിവേദനം: തിരുമേനി ﷺ അരുളി: സ്വന്തം പിതാവിനേക്കാളും സന്താനങ്ങളേക്കാളും സര്‍വ്വജനങ്ങളേക്കാളും പ്രിയപ്പെട്ടവന്‍ ഞാനാകുന്നത്‌ വരെ നിങ്ങളിലാരും സത്യവിശ്വാസി ആവുകയില്ല.

ബുഖാരി. 1. 2. 15

ഈമാനിൻ്റെ മധുരം

അനസ്‌ (റ) നിവേദനം: തിരുമേനി ﷺ അരുളി: ഒരാളില്‍ മൂന്ന്‌ ഗുണങ്ങളുണ്ടെങ്കിൽ അയാള്‍ ഈമാനിൻ്റെ മാധുര്യം ആസ്വദിച്ചിരിക്കുന്നു: 1. അല്ലാഹുവിനോടും ദൂതനോടും ഏറ്റവും കൂടുതൽ പ്രിയം ഉണ്ടാവുക, 2. അല്ലാഹുവിനായി മാത്രം സ്നേഹിക്കുക, 3. കുഫ്‌റിലേക്ക് മടങ്ങുന്നതിനെ നരകത്തെയെന്ന പോലെ വെറുക്കുക.

ബുഖാരി. 1. 2. 16

അൻസാരികളോടുള്ള സ്നേഹം

അനസ്‌ (റ) നിവേദനം: തിരുമേനി ﷺ അരുളി: അന്‍സാരികളോടുള്ള സ്നേഹം സത്യവിശ്വാസത്തിന്‍റെ ലക്ഷണമാണ്‌. അവരോടുള്ള കോപം കാപട്യത്തിന്‍റെയും.

ബുഖാരി. 1. 2. 21

വിശ്വാസത്തിന്റെ കരുണ

അബൂസഇദില്‍ ഖുദ്‌രി(റ) നിവേദനം: തിരുമേനി ﷺ അരുളി: കടുകുമണിയോളമെങ്കിലും വിശ്വാസം ഹൃദയത്തിലുള്ളവരെ നരകത്തില്‍ നിന്നു കരകയറ്റുവീൻ എന്ന് അല്ലാഹു കല്‍പ്പിക്കും. അങ്ങനെ അവര്‍ നരകത്തില്‍ നിന്ന്‌ മുക്തരാകും. പിന്നീട് അവരെ ജീവിതനദിയില്‍ ഇടുകയും അവർ പുതിയ ശരീരത്തോടെ വളരുകയും ചെയ്യും.

ബുഖാരി. 1. 2. 22

സ്വപ്നവും മതനിഷ്ഠയും

അബൂസഈദില്‍ ഖുദ്‌രി(റ) നിവേദനം: തിരുമേനി ﷺ അരുളി: ഞാനൊരിക്കല്‍ നിദ്രയിലായിരിക്കുമ്പോള്‍ കുപ്പായം ധരിച്ച ചില മനുഷ്യരെ കണ്ടു. ഉമറുബ്‌നു ഖത്താബ് ധരിച്ച കുപ്പായം നിലത്ത്‌ ഇഴഞ്ഞു കിടന്നിരുന്നു. ഇതിന്റെ വ്യാഖ്യാനമായി തിരുമേനി ﷺ അരുളി: "അത് മതനിഷ്ഠയാണ്."

ബുഖാരി. 1. 2. 23

ലജ്ജ ഈമാനിന്റെ ഭാഗം

ഇബ്‌നുഉമര്‍ (റ) നിവേദനം: ഒരാൾ തന്റെ സഹോദരനെ ലജ്ജയുടെ കാര്യത്തിൽ ഗുണദോഷിക്കുന്നത് കണ്ടപ്പോൾ തിരുമേനി ﷺ അരുളി: "അവനെ വിട്ടേക്കുക, ലജ്ജ സത്യവിശ്വാസത്തിന്‍റെ ഒരു ശാഖയാണ്‌."

ബുഖാരി. 1. 2. 24

ഇസ്ലാമിക ബാധ്യതകൾ

ഇബ്‌നുഉമര്‍ (റ) നിവേദനം: തിരുമേനി ﷺ അരുളി: ജനങ്ങൾ അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്‍റെ ദൂതനാണെന്നും സാക്ഷ്യം വഹിച്ച് നമസ്കാരവും സക്കാത്തും നിർവ്വഹിക്കുന്നത് വരെ അവരോട് പോരാടാൻ കല്പിക്കപ്പെട്ടിരിക്കുന്നു. അതവർ നിർവ്വഹിച്ചാൽ അവരുടെ രക്തവും ധനവും സുരക്ഷിതമായി.

ബുഖാരി. 1. 2. 25

ശ്രേഷ്ഠമായ കർമ്മങ്ങൾ

അബൂഹുറൈറ (റ) നിവേദനം: ഏത് കര്‍മ്മമാണ് കൂടുതല്‍ ശ്രേഷ്ഠമെന്ന ചോദ്യത്തിന് തിരുമേനി ﷺ മറുപടി നൽകി: 1. അല്ലാഹുവിലും ദൂതനിലും വിശ്വസിക്കൽ, 2. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലെ ത്യാഗം, 3. സ്വീകാര്യമായ ഹജ്ജ്.

ബുഖാരി. 1. 2. 26

മുഅ്മിനും മുസ്ലിമും

സഅദ്ബ്‌നു അബീവഖാസ്‌ (റ) നിവേദനം: ഒരാളെ മുഅ്മിൻ എന്ന് വിളിച്ചപ്പോൾ തിരുമേനി ﷺ തിരുത്തി: "അല്ലെങ്കിൽ മുസ്ലിം എന്ന് പറയുക." ചിലർക്ക് ദാനം നൽകാതിരിക്കുന്നത് അവർ നരകത്തിൽ വീഴാതിരിക്കാൻ അല്ലാഹുവിനോടുള്ള ഭയം മൂലമാണെന്നും അവിടുന്ന് വിശദീകരിച്ചു.

ബുഖാരി. 1. 2. 28

നന്ദികേടിന്റെ ഭവിഷ്യത്ത്

ഇബ്‌നുഅബ്ബാസ്‌ (റ) നിവേദനം: തിരുമേനി ﷺ അരുളി: നരകത്തിൽ അധികവും സ്ത്രീകളെ കണ്ടു. അവർ ഭർത്താക്കന്മാരുടെ ഔദാര്യങ്ങളോട് നന്ദികേട് കാണിക്കുന്നവരാണ്. ജീവിതകാലം മുഴുവൻ നന്മ ചെയ്തിട്ട് ഒരു കുറവ് കണ്ടാൽ അവർ എല്ലാം നിഷേധിക്കുന്നു.

ബുഖാരി. 1. 2. 29

ഭൃത്യന്മാരോടുള്ള പെരുമാറ്റം

മിഅ്‌റൂറ്‍(റ) നിവേദനം: അബൂദർറ്(റ) തന്റെ അടിമയ്ക്ക് താൻ ധരിച്ച അതേ വസ്ത്രം നൽകിയത് കണ്ട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: തിരുമേനി ﷺ അരുളിയിട്ടുണ്ട്: "നിങ്ങളുടെ ഭൃത്യന്മാര്‍ നിങ്ങളുടെ സഹോദരന്മാരാണ്." നിങ്ങൾ കഴിക്കുന്നത് അവർക്കും നൽകുക, അവരെ സഹായിക്കുക.

ബുഖാരി. 1. 2. 30

മുസ്ലിംകൾ തമ്മിലുള്ള യുദ്ധം

അഹ് നഫ്‌(റ) നിവേദനം: തിരുമേനി ﷺ അരുളി: രണ്ടു മുസ്ലീംകള്‍ വാളെടുത്തു പരസ്പരം യുദ്ധം ചെയ്താല്‍ വധിച്ചവനും വധിക്കപ്പെട്ടവനും നരകത്തിലായിരിക്കും. കാരണം കൊല്ലപ്പെട്ടവനും മറ്റേയാളെ കൊല്ലാൻ ആഗ്രഹിച്ചിരുന്നല്ലോ.

ബുഖാരി. 1. 2. 31

ഏറ്റവും വലിയ അക്രമം

അബ്ദുല്ലാഹിബ്‌മസ്‌ഊദ്‌(റ) നിവേദനം: വിശ്വാസത്തോട് അക്രമം കൂട്ടിച്ചേർക്കാത്തവർക്ക് സമാധാനമുണ്ടെന്ന ആയത്തിനെ കുറിച്ച് തിരുമേനി ﷺ വിശദീകരിച്ചു: ഇവിടെ അക്രമം എന്നാൽ ശിർക്ക് (അല്ലാഹുവിൽ പങ്കുചേർക്കൽ) എന്നാണ് ഉദ്ദേശിക്കുന്നത്.

ബുഖാരി. 1. 2. 32, 33

കപടവിശ്വാസിയുടെ ലക്ഷണങ്ങൾ

അബൂഹുറൈറ (റ), ഇബ്‌നുഅമൃ(റ) നിവേദനം: തിരുമേനി ﷺ അരുളി: കപടവിശ്വാസിക്ക് നാല് ലക്ഷണങ്ങളുണ്ട്: 1. സംസാരിച്ചാൽ കള്ളം പറയുക, 2. കരാർ ലംഘിക്കുക, 3. വിശ്വസിച്ചാൽ ചതിക്കുക, 4. പിണങ്ങിയാൽ അസഭ്യം പറയുക.

ബുഖാരി. 1. 2. 34, 36

റമളാനിലെ പ്രതിഫലം

അബൂഹുറൈറ (റ) നിവേദനം: തിരുമേനി ﷺ അരുളി: ആരെങ്കിലും ശരിയായ വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ലൈലത്തുല്‍ ഖദ്‌റിലും റമളാൻ രാത്രികളിലും നമസ്കരിക്കുകയാണെങ്കിൽ അവൻ്റെ മുൻകാല പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.

ബുഖാരി. 1. 2. 35

അല്ലാഹുവിന്റെ മാർഗ്ഗത്തിലെ സമരം

അബൂഹുറൈറ (റ) നിവേദനം: തിരുമേനി ﷺ അരുളി: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഇറങ്ങിത്തിരിക്കുന്നവന് പ്രതിഫലമോ രക്തസാക്ഷ്യമോ അല്ലാഹു ഉറപ്പു നൽകിയിരിക്കുന്നു. "ഞാൻ വധിക്കപ്പെടുകയും വീണ്ടും ജീവിപ്പിക്കപ്പെടുകയും വീണ്ടും വധിക്കപ്പെടുകയും ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു."

ബുഖാരി. 1. 2. 37

റമളാന്‍ വ്രതവും പാപമോചനവും

അബൂഹുറൈറ (റ) നിവേദനം: തിരുമേനി ﷺ അരുളി: വിശ്വാസത്തോടും പ്രതിഫലം ആശിച്ചുകൊണ്ടും ആരെങ്കിലും റമളാന്‍ വ്രതം അനുഷ്ഠിച്ചാല്‍ അവന്‍റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്‌.

ബുഖാരി. 1. 2. 38

മതം ലളിതമാണ്‌

അബൂഹുറൈറ (റ) നിവേദനം: തിരുമേനി ﷺ അരുളി: നിശ്ചയം മതം ലളിതമാണ്‌. മതത്തില്‍ അമിതത്വം പാലിക്കാന്‍ ആര്‌ മുതിര്‍ന്നാലും അവന്‍ പരാജയപ്പെടും. അതുകൊണ്ട്‌ മധ്യമാര്‍ഗ്ഗം കൈക്കൊള്ളുക. പ്രഭാതത്തിലും സായാഹ്നത്തിലും അല്ലാഹുവിനോട് സഹായം തേടുക.

ബുഖാരി. 1. 2. 40

പ്രതിഫലത്തിന്റെ വർദ്ധനവ്

അബൂഹുറൈറ (റ) നിവേദനം: തിരുമേനി ﷺ അരുളി: ഒരാള്‍ നല്ല നിലക്ക്‌ ഇസ്ലാം പാലിച്ചാല്‍ മുമ്പ്‌ ചെയ്ത കുറ്റങ്ങള്‍ അല്ലാഹു മായ്ച്ചുകളയും. നന്‍മക്കുള്ള പ്രതിഫലം 10 ഇരട്ടി മുതല്‍ 700 ഇരട്ടി വരെയാണ്‌. തെറ്റുകള്‍ക്ക്‌ തത്തുല്യമായ ശിക്ഷ മാത്രമേയുള്ളൂ.

ബുഖാരി. 1. 2. 41

സ്ഥിരമായ ആരാധനകൾ

ആയിശ (റ) നിവേദനം: തിരുമേനി ﷺ അരുളി: നിങ്ങള്‍ക്ക്‌ നിത്യവും അനുഷ്ഠിക്കാന്‍ സാധിക്കുന്നത്ര ആരാധനകൾ ചെയ്യുക. ഒരാള്‍ നിത്യേന മുടങ്ങാതെ അനുഷ്ഠിക്കുന്ന കാര്യങ്ങളാണ്‌ അല്ലാഹുവിന്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌.

ബുഖാരി. 1. 2. 42

വിശ്വാസത്തിന്റെ തരിമ്പ്

അനസ്‌ (റ) നിവേദനം: തിരുമേനി ﷺ അരുളി: ഹൃദയത്തില്‍ ഒരണുതൂക്കം നന്‍മയെങ്കിലും ഉണ്ടായിരിക്കുകയും 'ലാ ഇലാഹ ഇല്ലല്ലാഹു' എന്ന്‌ പ്രഖ്യാപിക്കുകയും ചെയ്തവരെയെല്ലാം നരകത്തില്‍ നിന്ന്‌ മുക്തരാക്കും.

ബുഖാരി. 1. 2. 43

മതത്തിന്റെ പൂർത്തീകരണം

ഉമര്‍ (റ) നിവേദനം: "ഇന്നത്തെ ദിവസം നിങ്ങളുടെ മതത്തെ ഞാന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു" (5:3) എന്ന ആയത്തിനെ കുറിച്ച് അദ്ദേഹം പറഞ്ഞു: ആ വാക്യം അവതരിച്ചത് വെള്ളിയാഴ്ച ദിവസം അറഫാ മൈതാനിയിൽ വെച്ചാണ്.

ബുഖാരി. 1. 2. 44

വിജയിയുടെ ലക്ഷണം

ത്വല്‍ഹ (റ) നിവേദനം: നിർബന്ധ കർമ്മങ്ങൾ മാത്രം പാലിക്കുകയും അതിൽ കുറവോ കൂടുതലോ വരുത്തില്ലെന്ന് പറയുകയും ചെയ്ത ഗ്രാമീണനെ കുറിച്ച് നബി ﷺ പറഞ്ഞു: "അയാള്‍ പറഞ്ഞത്‌ സത്യമാണെങ്കില്‍ അയാള്‍ വിജയിച്ചുകഴിഞ്ഞു."

ബുഖാരി. 1. 2. 45

മയ്യിത്തിനെ അനുഗമിക്കൽ

അബൂഹുറൈറ (റ) നിവേദനം: തിരുമേനി ﷺ അരുളി: വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ഒരു മുസ്ലിമിന്‍റെ മയ്യിത്തിനെ അനുഗമിക്കുകയും ഖബറടക്കം വരെ കൂടെയുണ്ടാവുകയും ചെയ്താൽ വലിയ പ്രതിഫലവുമായി അയാൾ മടങ്ങിവരും.

ബുഖാരി. 1. 2. 46

ലൈലത്തുല്‍ ഖദ്ര്‍

ഉബാദത്ത്ബ്‌നുസ്സാമിത്ത് (റ) നിവേദനം: രണ്ടുപേര്‍ തമ്മിലുള്ള ശണ്ഠ കാരണം ലൈലത്തുല്‍ ഖദ്‌റിനെക്കുറിച്ചുള്ള ജ്ഞാനം ഉയര്‍ത്തപ്പെട്ടു. അതിനെ 25, 27, 29 രാവുകളില്‍ നിങ്ങള്‍ അന്വേഷിക്കുവീന്‍.

ബുഖാരി. 1. 2. 49

ഹൃദയത്തിന്റെ നന്മ

നുഅ്മാന്‍ (റ) നിവേദനം: തിരുമേനി ﷺ അരുളി: ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്‌. അതു നന്നായാല്‍ മനുഷ്യശരീരം മുഴുവന്‍ നന്നായി. അതു ദുഷിച്ചാല്‍ ശരീരം മുഴുവനും ദുഷിച്ചു. അറിയുക! അതത്രെ ഹൃദയം.

ബുഖാരി. 1. 2. 52, 53

കുടുംബത്തിനായുള്ള ചിലവ്

ഇബ്‌നുമസ്‌ഊദ്‌ (റ), സഅദ് (റ) നിവേദനം: തിരുമേനി ﷺ അരുളി: അല്ലാഹുവിന്‍റെ പ്രീതി ഉദ്ദേശിച്ചുകൊണ്ട് നീ നിൻ്റെ കുടുംബത്തിനായി ചിലവഴിക്കുന്നത് ദാനധർമ്മമായി കണക്കാക്കും. നിൻ്റെ ഭാര്യയുടെ വായിൽ വെച്ചുകൊടുക്കുന്ന ഭക്ഷണം പോലും അതിൽ പെടും.

ബുഖാരി. 1. 2. 54

മുസ്ലിമിനോടുള്ള ഗുണകാംക്ഷ

ജരീര്‍ (റ) നിവേദനം: നമസ്കാരം മുറപ്രകാരം നിര്‍വ്വഹിക്കുവാനും സകാത്തു കൊടുക്കുവാനും എല്ലാ മുസ്ലിംകള്‍ക്കും ഗുണം കാംക്ഷിക്കുവാനും വേണ്ടി നബി ﷺ യോട്‌ ഞാന്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്‌.

ബുഖാരി. 1. 2. 55

മുസ്ലിംകൾക്ക് ഗുണം കാംക്ഷിക്കൽ

ജരീര്‍ബ്‌നു അബ്ദുല്ല (റ) നിവേദനം: മുഗീറത്തുബ്‌നു ശുഅ്ബ(റ) മരിച്ച ദിവസം അദ്ദേഹം പറഞ്ഞു: ഞാൻ നബി ﷺ യോട്‌ പ്രതിജ്ഞ ചെയ്തപ്പോൾ "എല്ലാ മുസ്ലിംകള്‍ക്കും ഗുണം കാംക്ഷിക്കണം" എന്ന ഉപാധി കൂടി അവിടുന്ന് വെച്ചിരുന്നു. ഈ പള്ളിയുടെ നാഥനാണ്‌ സത്യം, ഞാന്‍ നിങ്ങള്‍ക്ക്‌ ഗുണം കാംക്ഷിക്കുന്നവനാണ്‌.

മുസ്ലിം

സ്വർഗ്ഗപ്രവേശനത്തിന്റെ താക്കോൽ

ഉസ്മാന്‍ (റ) നിവേദനം: അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പറഞ്ഞു: അല്ലാഹു അല്ലാതെ മറ്റു ദൈവമില്ല എന്ന അറിവോടു കൂടി മരിക്കുന്ന ഏതൊരുവനും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നു.

ബുഖാരി. 1. 3. 56

അന്ത്യദിനത്തിൻ്റെ അടയാളം

അബൂഹുറൈറ (റ) നിവേദനം: അന്ത്യസമയത്തെക്കുറിച്ച് ചോദിച്ച ഗ്രാമീണനോട് നബി ﷺ അരുളി: "അമാനത്ത് (വിശ്വസ്തത) ദുരുപയോഗപ്പെടുത്തുന്നത് കണ്ടാല്‍ നീ അന്ത്യദിനത്തെ പ്രതീക്ഷിച്ചുകൊള്ളുക." അനര്‍ഹര്‍ക്ക്‌ അധികാരം നല്‍കുമ്പോഴാണ് അത് സംഭവിക്കുക എന്നും അവിടുന്ന് വിശദീകരിച്ചു.

ബുഖാരി. 1. 3. 57

വുളുവും നരകശിക്ഷയും

അബ്ദുല്ലാഹിബ്‌നു അംറ് (റ) നിവേദനം: വുളു ചെയ്യുമ്പോൾ അവയവങ്ങൾ ശരിയായി കഴുകാത്തവർക്ക് മുന്നറിയിപ്പായി നബി ﷺ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: "മടമ്പുകാലുകള്‍ക്ക്‌ വമ്പിച്ച നരകശിക്ഷ." രണ്ടോ മൂന്നോ പ്രാവശ്യം അവിടുന്ന് ഇത് ആവർത്തിച്ചു.

ബുഖാരി. 1. 3. 58

മുസ്ലിമും ഈത്തപ്പനയും

ഇബ്‌നുഉമര്‍ (റ) നിവേദനം: നബി ﷺ ചോദിച്ചു: വൃക്ഷങ്ങളുടെ കൂട്ടത്തിൽ ഇല പൊഴിക്കാത്ത, മുസ്ലിമിനെപ്പോലെയുള്ള ഒരു വൃക്ഷമുണ്ട്, അത് ഏതാണ്? ആർക്കും ഉത്തരമറിയാതിരുന്നപ്പോൾ നബി ﷺ തന്നെ പറഞ്ഞു: "അത് ഈത്തപ്പനയാണ്."

ബുഖാരി. 1. 3. 66

സദസ്സിലെ മൂന്ന് ആളുകൾ

അബുവാഖിദ്‌ (റ) നിവേദനം: നബി ﷺ യുടെ സദസ്സിൽ വന്ന മൂന്ന് പേരെക്കുറിച്ച് അവിടുന്ന് അരുളി: ഒരാൾ അല്ലാഹുവിലേക്ക് അഭയം തേടി, അല്ലാഹു അയാൾക്ക് അഭയം നൽകി. രണ്ടാമത്തെയാൾ ലജ്ജിച്ചു മാറിനിന്നു, അല്ലാഹു അയാളോടും ലജ്ജ കാണിച്ചു. മൂന്നാമൻ പിന്തിരിഞ്ഞുപോയി, അല്ലാഹു അവനിൽ നിന്നും പിന്തിരിഞ്ഞു.

ബുഖാരി. 1. 3. 69

മതം എളുപ്പമാക്കുക

അനസ്‌ (റ) നിവേദനം: തിരുമേനി ﷺ അരുളി: "നിങ്ങള്‍ മതനടപടികളില്‍ എളുപ്പമാക്കിക്കൊടുക്കുക, ഞെരുക്കരുത്." ആളുകളെ സന്തുഷ്ടരാക്കുക, അവരെ വെറുപ്പിക്കരുത്.

ബുഖാരി. 1. 3. 71

മതപാണ്ഡിത്യം

മുആവിയ (റ) നിവേദനം: തിരുമേനി ﷺ അരുളി: വല്ലവനും അല്ലാഹു നന്‍മ ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ മതത്തില്‍ അവനെ പണ്ഡിതനാക്കും. അന്ത്യദിനം വരെ അല്ലാഹുവിന്റെ കല്പനകൾ അനുസരിച്ച് ഉറച്ചുനിൽക്കുന്ന ഒരു വിഭാഗം ഈ സമുദായത്തിലുണ്ടാകും.

ബുഖാരി. 1. 3. 73

അസൂയ പാടുള്ള കാര്യങ്ങൾ

അബ്ദുല്ലാഹിബ്‌നു മസ്‌ഊദ്‌ (റ) നിവേദനം: നബി ﷺ അരുളി: രണ്ട് കാര്യങ്ങളിലേ അസൂയ പാടുള്ളൂ. 1. അല്ലാഹു നൽകിയ ധനം സത്യമാർഗ്ഗത്തിൽ ചിലവഴിക്കുന്നവനോട്. 2. അല്ലാഹു നൽകിയ വിദ്യ കൊണ്ട് ജനങ്ങൾക്കിടയിൽ വിധി കല്പിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവനോട്.

ബുഖാരി. 1. 3. 75

ജ്ഞാനത്തിനായുള്ള പ്രാർത്ഥന

ഇബ്‌നുഅബ്ബാസ്‌ (റ) നിവേദനം: നബി ﷺ ഒരിക്കൽ എന്നെ ആലിംഗനം ചെയ്തിട്ട് പ്രാർത്ഥിച്ചു: "അല്ലാഹുവേ! ഇവന് നീ ഖുർആനിക ജ്ഞാനം നൽകേണമേ."

ബുഖാരി. 1. 3. 79

വിദ്യയും മഴയും

അബൂമൂസാ (റ) നിവേദനം: നബി ﷺ അരുളി: ഞാൻ കൊണ്ടുവന്ന വിദ്യയും സന്മാർഗ്ഗവും മഴ പോലെയാണ്. മഴ വെള്ളം വലിച്ചെടുത്തു പുല്ലു മുളപ്പിക്കുന്ന നല്ല ഭൂമിയെപ്പോലെയാണ് വിദ്യ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ. എന്നാൽ വെള്ളം തടഞ്ഞു നിർത്താത്ത വരണ്ട ഭൂമിയെപ്പോലെയാണ് വിദ്യയെ അവഗണിക്കുന്നവൻ.

ബുഖാരി. 1. 3. 80

അറിവ് നഷ്ടപ്പെടൽ

അനസ്‌ (റ) നിവേദനം: തിരുമേനി ﷺ അരുളി: വിജ്ഞാനം നഷ്ടപ്പെടലും അജ്ഞത സ്ഥിരപ്പെടലും മദ്യപാനവും പരസ്യമായ വ്യഭിചാരവും അന്ത്യദിനത്തിൻ്റെ അടയാളങ്ങളാകുന്നു.

ബുഖാരി. 1. 3. 81

സ്ത്രീപുരുഷ അനുപാതം

അനസ് (റ) നിവേദനം: തിരുമേനി ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: അന്ത്യദിനത്തോട് അടുക്കുമ്പോൾ വിദ്യ കുറയുകയും അജ്ഞത വർദ്ധിക്കുകയും ചെയ്യും. അന്ന് അമ്പത് സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന നിലവരും.

ബുഖാരി. 1. 3. 82

സ്വപ്നവും വിജ്ഞാനവും

ഇബ്‌നുഉമര്‍ (റ) നിവേദനം: തിരുമേനി ﷺ അരുളി: ഞാൻ ഉറങ്ങുമ്പോൾ ഒരു പാൽപാത്രം എനിക്ക് നൽകപ്പെട്ടു. ഞാനത് കുടിക്കുകയും ബാക്കി ഉമറിന് നൽകുകയും ചെയ്തു. ഇതിന്റെ വ്യാഖ്യാനമായി അവിടുന്ന് അരുളി: "അത് വിജ്ഞാനമാണ്."

ബുഖാരി. 1. 3. 85

ഹറജ് അഥവാ കൊലപാതകം

അബൂഹുറൈറ (റ) നിവേദനം: തിരുമേനി ﷺ അരുളി: ജ്ഞാനം നഷ്ടപ്പെടുകയും അജ്ഞതയും കുഴപ്പങ്ങളും പ്രത്യക്ഷപ്പെടുകയും ചെയ്യും. ഹറജ് (Harj) വർദ്ധിക്കും. അത് കൊലപാതകമാണെന്ന് ആംഗ്യത്തിലൂടെ അവിടുന്ന് വ്യക്തമാക്കി.

ബുഖാരി. 1. 3. 88

മുലകുടി ബന്ധം

ഉഖ്ബത്തുബ്‌നുല്‍ ഹാരിസ് (റ) നിവേദനം: താനും ഭാര്യയും ഒരേ സ്ത്രീയുടെ മുലപ്പാൽ കുടിച്ചിട്ടുണ്ടെന്ന അറിവ് ലഭിച്ചപ്പോൾ നബി ﷺ അരുളി: "അവർ അങ്ങനെയെല്ലാം പറയുന്ന സ്ഥിതിക്ക് എങ്ങനെയാണ് നിങ്ങൾ ഭാര്യാഭർത്താക്കളായി ജീവിക്കുക?" തുടർന്ന് അദ്ദേഹം ഭാര്യയെ പിരിച്ചയച്ചു.

ബുഖാരി. 1. 3. 90

നമസ്കാരം ലഘൂകരിക്കുക

അബൂമസ്‌ഊദ്‌ (റ) നിവേദനം: ഇമാം നമസ്കാരം ദീർഘിപ്പിക്കുന്നത് പരാതിപ്പെട്ടപ്പോൾ നബി ﷺ കോപത്തോടെ പറഞ്ഞു: "നിങ്ങൾ ജനങ്ങളെ വെറുപ്പിക്കുന്നവരാണ്. ഇമാമായി നിൽക്കുന്നവർ നമസ്കാരം ലഘൂകരിക്കണം. കാരണം അവരിൽ രോഗികളും ബലഹീനരും ആവശ്യക്കാരുമുണ്ടാകും."

ബുഖാരി. 1. 3. 91

വീണുകിട്ടുന്ന സാധനങ്ങൾ

സെയ്ദ്ബനു ഖാലിദ്‌ (റ) നിവേദനം: വീണുകിട്ടുന്ന സാധനങ്ങളെക്കുറിച്ച് നബി ﷺ അരുളി: ഒരു കൊല്ലം അത് പരസ്യപ്പെടുത്തുക. ഉടമസ്ഥൻ വന്നില്ലെങ്കിൽ ഉപയോഗിക്കാം. എന്നാൽ കളഞ്ഞു കിട്ടിയ ഒട്ടകത്തെ പിടിക്കരുത്, അത് സ്വയം ഭക്ഷണം കണ്ടെത്തിക്കൊള്ളും.

ബുഖാരി. 1. 3. 92, 93

അനാവശ്യമായ ചോദ്യങ്ങൾ

അനസ് (റ), അബൂമൂസ (റ) നിവേദനം: അനാവശ്യ ചോദ്യങ്ങൾ വർദ്ധിച്ചപ്പോൾ നബി ﷺ കോപിച്ചു. അപ്പോൾ ഉമർ (റ) മുട്ടുകുത്തി നിന്ന് പറഞ്ഞു: "അല്ലാഹുവിനെ റബ്ബായും ഇസ്ലാമിനെ മതമായും മുഹമ്മദിനെ നബിയായും ഞങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നു."

ബുഖാരി. 1. 3. 94, 95

സംസാരത്തിലെ ആവർത്തനം

അനസ് (റ) നിവേദനം: തിരുമേനി ﷺ ഒരു വാക്ക് സംസാരിച്ചാൽ ജനങ്ങൾ അത് ശരിക്കും ഗ്രഹിക്കുന്നത് വരെ മൂന്ന് പ്രാവശ്യം ആവർത്തിച്ചു പറയുമായിരുന്നു. സലാം പറയുന്നതും മൂന്ന് പ്രാവശ്യമായിരുന്നു.

ബുഖാരി. 1. 3. 97

സ്ത്രീകളുടെ വിദ്യാഭ്യാസം

ഇബ്‌നുഅബ്ബാസ്‌ (റ) നിവേദനം: പെരുന്നാൾ ദിവസം സ്ത്രീകൾ പ്രസംഗം കേട്ടിട്ടുണ്ടാവില്ലെന്ന് കരുതി നബി ﷺ ബിലാലിനൊപ്പം അവരുടെ അടുക്കൽ ചെന്ന് അവരെ ഉപദേശിച്ചു. ഉടനെ സ്ത്രീകൾ തങ്ങളുടെ ആഭരണങ്ങൾ ഊരി ദാനധർമ്മം ചെയ്തു.

ബുഖാരി. 1. 3. 98

ശുപാർശയ്ക്ക് അർഹരായവർ

അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: എന്റെ ശുപാർശ (ശഫാഅത്ത്) മുഖേന പരലോകത്ത് ഏറ്റവും കൂടുതൽ സഭാഗ്യം ലഭിക്കുന്നത് നിഷ്ക്കളങ്കമായി 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറഞ്ഞവർക്കാണ്.

ബുഖാരി. 1. 3. 100

വിദ്യ പിൻവലിക്കപ്പെടുന്നത്

അബ്ദുല്ലാഹിബ്‌നു അമൃ (റ) നിവേദനം: തിരുമേനി ﷺ അരുളി: അല്ലാഹു ജ്ഞാനത്തെ ഒറ്റയടിക്ക് ഊരിയെടുക്കുകയില്ല. എന്നാൽ പണ്ഡിതന്മാരുടെ മരണം മുഖേന വിദ്യയെ ക്രമേണ പിടിച്ചെടുക്കും. അവസാനം അറിവില്ലാത്തവരെ നേതാക്കളാക്കുകയും അവർ വഴിപിഴച്ച വിധി നൽകുകയും ചെയ്യും.

ബുഖാരി. 1. 3. 101

സ്ത്രീകളുടെ വിജ്ഞാന സദസ്സ്

അബൂസഇദുല്‍ഖുദിരി (റ) നിവേദനം: സ്ത്രീകൾക്കായി നബി ﷺ ഒരു ദിവസം നിശ്ചയിച്ചു നൽകി. അന്ന് അവിടുന്ന് അരുളി: "തനിക്ക് മുമ്പ് രണ്ട് സന്താനങ്ങളെ പരലോകത്തേക്ക് അയക്കുന്ന (മരണപ്പെടുന്ന) ഏത് സ്ത്രീക്കും അവർ നരകത്തിൽ നിന്ന് ഒരു മറയായിരിക്കും."

ബുഖാരി. 1. 3. 103

വിചാരണയിലെ ലഘൂകരണം

ആയിശ (റ) നിവേദനം: നബി ﷺ അരുളി: "വല്ലവനും വിചാരണ ചെയ്യപ്പെട്ടാൽ അവൻ ശിക്ഷിക്കപ്പെട്ടു." ലഘുവായ വിചാരണയെക്കുറിച്ച് ചോദിച്ചപ്പോൾ അവിടുന്ന് വിശദീകരിച്ചു: അത് അല്ലാഹുവിന്റെ മുമ്പിൽ കർമ്മങ്ങൾ ഹാജരാക്കുന്നതാണ്. എന്നാൽ നിഷ്കൃഷ്ടമായി പരിശോധിച്ചാൽ അവൻ നശിച്ചു.

ബുഖാരി. 1. 3. 106 - 108

പ്രവാചകന്റെ പേരിൽ കള്ളം പറയൽ

അലി (റ), അനസ് (റ), സുബൈർ (റ) നിവേദനം: തിരുമേനി ﷺ അരുളി: "നിങ്ങൾ എന്റെ പേരിൽ കള്ളം പറയരുത്. വല്ലവനും മനഃപൂർവ്വം എന്റെ പേരിൽ കളവ് പറഞ്ഞാൽ അവൻ്റെ ഇരിപ്പിടം നരകത്തിൽ ഒരുക്കിക്കൊള്ളട്ടെ."

ബുഖാരി. 1. 3. 113

ഹദീസുകൾ രേഖപ്പെടുത്തൽ

അബൂഹുറൈറ (റ) നിവേദനം: സ്വഹാബികളിൽ അബ്ദുല്ലാഹിബ്‌നു അംറ് (റ) ഒഴികെ മറ്റാരും എന്നേക്കാൾ കൂടുതൽ ഹദീസ് നിവേദനം ചെയ്തിട്ടില്ല. കാരണം അദ്ദേഹം ഹദീസുകൾ എഴുതി വെക്കുമായിരുന്നു, എനിക്ക് എഴുതാൻ അറിയില്ലായിരുന്നു.

ബുഖാരി. 1. 3. 116

നൂറു വർഷത്തെ അവധി

ഇബ്‌നു ഉമർ (റ) നിവേദനം: തന്റെ ജീവിതവസാനത്തിൽ നബി ﷺ അരുളി: "ഈ രാത്രി മുതൽ നൂറ് വർഷം തികയുമ്പോൾ ഇപ്പോൾ ഭൂമുഖത്ത് ജീവിക്കുന്ന ഒരാളും അവശേഷിക്കുകയില്ല."

ബുഖാരി. 1. 3. 119

മറവി ഇല്ലാതാക്കിയ അത്ഭുതം

അബൂഹുറൈറ (റ) നിവേദനം: ഹദീസുകൾ മറന്നുപോകുന്നുവെന്ന് പരാതിപ്പെട്ടപ്പോൾ നബി ﷺ തൻ്റെ കൈകൊണ്ട് അബൂഹുറൈറയുടെ മുണ്ടിൽ വാരിയിടുന്നതുപോലെ കാണിക്കുകയും അത് നെഞ്ചോട് ചേർക്കാൻ പറയുകയും ചെയ്തു. അതിനുശേഷം ഞാൻ ഒന്നും മറന്നിട്ടില്ല.

ബുഖാരി. 1. 3. 125

യഥാർത്ഥ ധർമ്മസമരം

അബൂമൂസ (റ) നിവേദനം: അല്ലാഹുവിൻ്റെ മാർഗ്ഗത്തിലുള്ള യുദ്ധം ഏതാണെന്ന ചോദ്യത്തിന് നബി ﷺ അരുളി: "അല്ലാഹുവിൻ്റെ മുദ്രാവാക്യം (കലിമത്ത്) ഉയർന്നു നിൽക്കാൻ വേണ്ടി" ആര് പോരാടുന്നുവോ അതാണ് അല്ലാഹുവിൻ്റെ മാർഗ്ഗത്തിലുള്ള യുദ്ധം.

ബുഖാരി. 1. 3. 127

ആത്മാവിനെക്കുറിച്ചുള്ള ചോദ്യം

അബ്ദുല്ല (റ) നിവേദനം: ജൂതന്മാർ ആത്മാവിനെക്കുറിച്ച് ചോദിച്ചപ്പോൾ അല്ലാഹു ഈ വചനം അവതരിപ്പിച്ചു: ഞാന്‍ ഒരിക്കല്‍ തിരുമേനിയോടൊപ്പം മദീനയിലെ വിജനമായ പ്രദേശത്തിലൂടെ നടന്നു കൊണ്ടിരിക്കുകയായിരുന്നു. അവിടുന്നു തന്‍റെ കൂടെയുള്ള ഈത്തപ്പനപ്പട്ടയുടെ ഒരു വടി നിലത്ത്‌ ഊന്നിക്കൊണ്ടാണ്‌ നടന്നിരുന്നത്‌. അങ്ങനെ തിരുമേനി ﷺ ഒരു സംഘം ജൂതന്‍മാരുടെ മുമ്പിലെത്തി. അപ്പോള്‍ അവര്‍ പരസ്പരം പറഞ്ഞു: നിങ്ങള്‍ അവനോട്‌ ആത്മാവിനെക്കുറിച്ച്‌ ചോദിച്ചു നോക്കുവിന്‍ ചിലര്‍ പറഞ്ഞു: ചോദിക്കരുത്‌. ചോദിച്ചാല്‍ നമുക്ക്‌ അനിഷ്ടകരമായ എന്തെങ്കിലും അവന്‍ കൊണ്ടുവരും. മറ്റു ചിലര്‍ പറഞ്ഞു. നിശ്ചയം ഞങ്ങള്‍ ചോദിക്കുക തന്നെ ചെയ്യും. അങ്ങനെ അവരില്‍ ഒരാള്‍ എഴുന്നേറ്റ്‌ നിന്ന്‌ പറഞ്ഞു ഓ അബുഖാസിം എന്താണ്‌ ആത്മാവ്‌ അവിടുന്ന്‌ മൗനം ദീക്ഷിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു നിശ്ചയം നബി ﷺ ക്ക്‌ ദിവ്യസന്ദേശം ലഭിക്കുകയാണ്‌. എന്നിട്ട്‌ ഞാന്‍ അവിടെതന്നെ നിന്നു. അങ്ങനെ ആ പ്രത്യേക പരിതസ്ഥിതി തിരുമേനിയെ വിട്ട്‌ മാറിയപ്പോള്‍ അവിടുന്ന്‌ ഇപ്രകാരം പാരായണം ചെയ്തു. ആത്മാവിനെക്കുറിച്ച്‌ അവര്‍ നിന്നോട്‌ ചോദിക്കുന്നു. നീ പറയുക ആത്മാവ് എന്‍റെ രക്ഷിതാവിന്‍റെ മാത്രം അറിവില്‍ സ്ഥിതിചെയ്യുന്ന കാര്യങ്ങളില്‍ പെട്ടതാണ്‌. വളരെ കുറഞ്ഞ വിജ്ഞാനം മാത്രമേ അവര്‍ക്ക്‌ (മനുഷ്യര്ക്ക‌) നല്‍കപ്പെട്ടിട്ടുള്ളൂ

ബുഖാരി. 1. 3. 128

അസ്‌വദ്‌(റ) നിവേദനംി: രഹസ്യം അദ്ദേഹം പറയുന്നു: ഇബ്‌നുസുബൈര്‍ ഒരിക്കല്‍ എന്നോട്‌ ചോദിക്കുകയുണ്ടായി ആയിശ (റ) താങ്കളോട്‌ ധാരാളം രഹസ്യം പറയാറുണ്ടായിരുന്നുവല്ലോ. കഅ്ബയെ സംബന്ധിച്ച്‌ അവര്‍ എന്താണ്‌ നിന്നോട്‌ പറഞ്ഞിട്ടുള്ളത്‌? ഞാന്‍ പറഞ്ഞു: അവര്‍ എന്നോട്‌ പറഞ്ഞു: തിരുമേനി ﷺ ഒരിക്കല്‍ അരുളി: ഹേ! ആയിശാ! നിന്‍റെ ജനത സത്യനിഷേധവുമായി അടുത്ത കാലക്കാരായിരുന്നില്ലെങ്കില്‍ കഅ്ബ. ഞാന്‍ പൊളിക്കുകയും എന്നിട്ട്‌ അതിന്‌ രണ്ടു വാതിലുകളുണ്ടാക്കുകയും ചെയ്യുമായിരുന്നു. ജനങ്ങള്‍ക്ക്‌ പ്രവേശിക്കുവാന്‍ ഒരു വാതിലും പുറത്തുകടക്കാന്‍ ഒരു വാതിലും. അതിനാല്‍ ഇബ്‌നുസുബൈര്‍ അതു ചെയ്യുകയുണ്ടായി

ബുഖാരി. 1. 3. 129

സംസാരശൈലി

അലി (റ) അരുളി: ജനങ്ങളോട് അവർക്ക് മനസ്സിലാകുന്ന ശൈലിയിൽ നിങ്ങൾ സംസാരിക്കുവിൻ. അല്ലാഹുവും അവന്റെ ദൂതനും കളവാക്കപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?

ബുഖാരി. 1. 3. 130

സംസാരശൈലി

അനസ്‌ (റ) നിവേദനം: മുആദ്‌ തിരുമേനി ﷺ യുടെ കൂടെ ഒരൊട്ടകപ്പുറത്ത്‌ യാത്ര ചെയ്യുകയായിരുന്നു. മുആദ്‌ പിന്നിലാണിരുന്നത്‌. അന്നേരം തിരുമേനി ﷺ ഓ! മുആദ്‌, എന്ന്‌ വിളിച്ചു. അല്ലാഹുവിന്‍റെ ദൂതരേ! ഞാനിതാ ഹാജരായിരിക്കുന്നുവെന്ന്‌ മുആദ്‌ മറുപടി നല്‍കി. ഓ മുആദ്‌ എന്ന്‌ തിരുമേനി ﷺ വീണ്ടും വിളിച്ചു. ഞാനിതാ മറുപടി നല്‍കുന്നുവെന്ന്‌ മുആദ്‌ പറഞ്ഞു. മൂന്ന്‌ പ്രാവശ്യം ഇപ്രകാരം ആവര്‍ത്തിക്കപ്പെട്ടു. തിരുമേനി ﷺ അരുളി: വല്ലവനും അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്‍റെ ദൂതനാണെന്നും സത്യസന്ധമായ മനസ്സോടെ സാക്‍ഷ്യം വഹിച്ചാലോ അവന്‌ അല്ലാഹു നരകം നിഷിദ്ധമാക്കപ്പെടും. ഇതു കേട്ടപ്പോള്‍ അല്ലാഹുവിന്‍റെ ദൂതരേ! ഈ സിദ്ധാന്തം ജനങ്ങളെ ഞാന്‍ അറിയിക്കട്ടെയോ എന്ന്‌ മുആദ്‌ ചോദിച്ചു. മനുഷ്യര്‍ക്ക്‌ സന്തുഷ്ടരും സമാധാനചിത്തരുമായിരിക്കാമല്ലോ എന്നാണ്‌ മുആദ്‌ അതിനു കാരണം പറഞ്ഞത്‌. തിരുമേനി അരുളി; അങ്ങനെ നീ അറിയിച്ചാല്‍ അതിിന്‍മലവര്‍ ചവിട്ടിപ്പിടിച്ചുനില്‍ക്കും. പിന്നീട്‌ തന്‍റെ മരണവേളയില്‍ മാത്രമാണ്‌ മുആദ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. നബി ﷺ യുടെ ഹദീസ്‌ മറച്ചുവെച്ചുവെന്ന കുറ്റത്തില്‍ നിന്ന്‌ ഒഴിവാകാന്‍ വേണ്ടി

ബുഖാരി. 1. 3. 132

വിജ്ഞാനവും ലജ്ജയും

ഉമ്മു സലമ (റ) നിവേദനം: ഉമ്മു സുലൈം നബിയോട് ചോദിച്ചു: അല്ലാഹു സത്യം അന്വേഷിക്കുന്നതിൽ ലജ്ജിക്കില്ല, സ്ത്രീക്ക് സ്വപ്നസ്ഖലനമുണ്ടായാൽ കുളിക്കണോ? നബി ﷺ അരുളി: "അതെ, അവൾ ഇന്ദ്രിയം കണ്ടാൽ കുളിക്കണം."

ബുഖാരി. 1. 3. 134

വിജ്ഞാനവും ലജ്ജയും

അലി (റ) നിവേദനം:(കാമവികാര സന്ദര്‍ഭത്തില്‍ ) മദിയ്യ്‌ അധികമുള്ള ഒരാളായിരുന്നു ഞാന്‍ തന്നിമിത്തം നബി ﷺ യോട്‌ അതിനെപ്പറ്റി ചോദിക്കാന്‍ മിക്ദാദിനോട്‌ ഞാന്‍ ആവശ്യപ്പട്ടു. അദ്ദേഹം നബി ﷺ യോട്‌ ചോദിച്ചു. അപ്പോള്‍ തിരുമേനി ﷺ അരുളി: അങ്ങനെ യുണ്ടാവുമ്പോള്‍ വുളു ചെയ്താല്‍ മതി. കുളിക്കേണ്ടതില്ല

ബുഖാരി. 1. 3. 136

ഇബ്‌നുഉമര്‍ (റ) നിവേദനംഹജ്ജില്‍ പ്രവേശിച്ചവന്‍ എന്തു വസ്ത്രമാണ്‌ ധരിക്കേണ്ടതെന്ന്‌ ഒരാള്‍ നബി ﷺ യോട്‌ ചോദിച്ചു. അവിടുന്ന്‌ അരുളി: കുപ്പായം, തലപ്പാവ്‌, പൈജാമ, തൊപ്പി, വര്‍സോ അല്ലെങ്കില്‍ കുങ്കുമമോപൂശിയ വസ്ത്രം ഇവയൊന്നും ധരിക്കരുത്‌. അവന്നു ചെരിപ്പില്ലെങ്കില്‍ ബൂട്ട്സ്‌ ധരിച്ചുകൊള്ളട്ടെ. അവ രണ്ടിനെയും നെരിയാണിയുടെ താഴ്ഭാഗത്തുവെച്ച്‌ അവന്‍ മുറിച്ചുകളയട്ടെ

Project Completion
Created by Rauf Bovikanam
Software Engineer
Full-Stack Developer | Flutter, React & UI/UX Expert
01010010 01000010 01000011 01101111 01110010 01100101 01000110 01101001 01111000 01010010 01000001 01010101 01000110 00100000 01000010 01001111 01010110 01001001 01001011 01000001 01001110 01000001 01001101 00110001 00110000 00110001 00110000 00110000 00110001 00110000 00110002 00110000 00110000 00110001 00110001 00110000 00110000 00110000 00110001 00110000 00110002 00110000 00110000 00110001 00110001 00110000 00110000 00110000 00110001 00110000 00110002 00110000 00110000 00110001 00110001
🔧 🛠️
RAUF BOVIKANAM RAUF BOVIKANAM
RBCoreFix Tech & Repair
⚡ RAUF BOVIKANAM ⚡
👁️ Views: Loading...

Post a Comment

0 Comments