അബൂഹുറയ്‌റാ(റ) നിവേദനം
ചെയ്തു. അന്‍സാരികളില്‍ നിന്ന് ഒരാള്‍ പറഞ്ഞു: 'അല്ലാഹുവിന്‍റെ ദൂതരെ, എന്നെ വളരെക്കൂടുതല്‍ സന്തോഷിപ്പിച്ച ഒരു ഹദീസ് ഞാന്‍ അങ്ങയില്‍ നിന്നു കേള്‍ക്കുന്നു. എന്നാല്‍ എനിക്കതു ഓര്‍മ്മയില്‍ വെക്കുവാന്‍ സാദ്ധ്യമല്ല'. അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പറഞ്ഞു: 'താങ്കളുടെ വലത്തുകൈയുടെ സഹായം തേടുക. ' അവിടുന്നു എഴുതുവാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു
(തിര്‍മിദി)
അബൂഹുറൈറ (റ) നിവേദനം:
തിരുമേനി ﷺ അരുളി: സത്യവിശ്വാസത്തിന് അറുപതില്‍പ്പരം ശാഖകളുണ്ട്. ലജ്ജ സത്യവിശ്വാസത്തിന്‍റെ ഒരു ശാഖയാണ്.
(ബുഖാരി. 1. 2. 8)
അബ്ദുല്ലാഹിബ്‌നു അമൃ(റ) നിവേദനം:
തിരുമേനി ﷺ അരുളി: ആരുടെ നാവില്‍ നിന്നും മുസ്ലിംകള്‍ സുരക്ഷിതരായിരിക്കുന്നുണ്ടോ, അവനാണ് യഥാര്‍ത്ഥ മുസ്ലിം. അല്ലാഹു വിരോധിച്ചത് ആര് വെടിയുന്നുണ്ടോ അവനാണ് യഥാര്‍ത്ഥ മുഹാജിര്‍ (സ്വദേശത്യാഗം ചെയ്തവന്‍ ).
(ബുഖാരി. 1. 2. 9)
അബൂമൂസാ (റ) നിവേദനം:
അനുചരന്‍മാര്‍ ഒരിക്കല്‍ നബി ﷺ യോട് ചോദിച്ചു. ദൈവദൂതരേ! ഇസ്ലാമിലെ ഏത് കര്‍മ്മമാണ് കൂടുതല്‍ ഉല്‍കൃഷ്ടം? തിരുമേനി ﷺ അരുളി: ആരുടെ നാവില്‍ നിന്നും കയ്യില്‍ നിന്നും മുസ്ലിംകള്‍ സുരക്ഷിതരാകുന്നുവോ അവനാണ് (അവന്‍റെ നടപടിയാണ്) ഏറ്റവും ഉല്‍കൃഷ്ടന്‍.
(ബുഖാരി. 1. 2. 10)
അബ്ദുല്ലാഹിബ്‌നു അമൃ(റ) നിവേദനം:
ഇസ്ലാമിന്‍റെ നടപടികളില്‍ ഏതാണ് ഉത്തമമെന്ന് ഒരാള്‍ ചോദിച്ചു. തിരുമേനി ﷺ അരുളി: അന്നദാനം ചെയ്യലും പരിചയമുള്ളവര്‍ക്കും പരിചയമില്ലാത്തവര്‍ക്കും സലാം പറയലും.
(ബുഖാരി. 1. 2. 11)

0 Comments