മരിച്ചവര്‍ കേള്‍ക്കുമെന്നതിന് ഖുര്‍ആനില്‍ തെളിവോ?
മരിച്ചവര്‍ കേള്‍ക്കുകയില്ലെന്ന് ഖുര്‍ആനില്‍ ഒരിടത്തും പറയുന്നില്ല. ഭൗതികവാദത്തിന്റെയും യുക്തിവാദത്തിന്റെയും അധിനിവേശത്തിന്നിരയായ മതനവീകരണവാദികള്‍ ചില ഖുര്‍ആനിക വചനങ്ങളുടെ കഷ്‌ണങ്ങളെടുത്ത് തെറ്റിദ്ധരിപ്പിക്കുകയാണ് വാസ്‌തവത്തില്‍. ചോദ്യത്തില്‍ ഉദ്ധരിക്കപ്പെട്ട ഖുര്‍ആനിക വചനം ഇങ്ങനെ വായിക്കാം: മരണപ്പെട്ടവരെ താങ്കള്‍ കേള്‍പിക്കുകയില്ല, ബധിരന്മാര്‍ പുറംതിരിഞ്ഞു മാറിപ്പോയാൽ അവരെയും താങ്കൾ വിളി കേൾപ്പിക്കുകയില്ല”
(ഖുര്‍ആന്‍ 27:80, 30:52).
മമരണപ്പെട്ടവര്‍ കേള്‍ക്കുകയില്ല എന്നല്ല ഈ വചനത്തിന്റെ ഉദ്ദേശ്യം. മറിച്ച് ഹൃദയങ്ങള്‍ ചത്തുപോകുകയും മനസ്സിനു ബധിരത ബാധിക്കുകയും ചെയ്‌ത അവിശ്വാസികള്‍ക്ക് ഇസ്‌ലാമിക സന്ദേശം എത്തിക്കാന്‍ സാധിക്കുകയില്ല എന്നാണ്. (സത്യധാര -2008 ജൂണ്‍ 16-30, പേജ് 23)
(സത്യധാര -2008 ജൂണ്‍ 16-30, പേജ് 23)
ഈ സൂക്തങ്ങളെ പ്രമുഖ മുഫസ്സിറുകള്‍ വ്യാഖ്യാനിക്കുന്നത് കാണുക:
ഈ ആയത്തിനെ ഇബ്നുകസീർ(റ) വ്യാഖ്യാനിക്കുന്നത് കാണുക:
ليس في قدرتك أن تسمع الأموات في أجداثها، ولا تبلغ كلامك الصم الذين لا يسمعون
ഖബറുകളിലുള്ള മൃതശരീരങ്ങളെ കേൾപ്പിക്കാൻ നിനക്ക് സാധ്യമല്ല; (സത്യത്തിന് നേരെ) പുറംതിരിഞ്ഞു കളയുന്ന ബധിരരെ നിന്റെ വിളി കേൾപ്പിക്കാനും നിനക്ക് കഴിയില്ല
(ഇബ്നു കസീർ‐30:52)
فَإِنَّكَ لَا تُسْمِعُ الْمَوْتَى وَلَا تُسْمِعُ الصُّمَّ الدُّعَاءَ إِذَا وَلَّوْا مُدْبِرِينَ (52)
وَإِنَّمَا هَذَا مَثَلٌ مَعْنَاهُ: فَإِنَّكَ لَا تَقْدِرُ أَنْ تُفْهِمَ هَؤُلَاءِ الْمُشْرِكِينَ الَّذِينَ قَدْ خَتَمَ اللَّهُ عَلَى أَسْمَاعِهِمْ، فَسَلَبَهُمْ فَهْمَ مَا يُتْلَى عَلَيْهِمْ مِنْ مَوَاعِظِ تَنْزِيلِهِ، كَمَا لَا تَقْدِرُ أَنْ تُفْهِمَ الْمَوْتَى الَّذِينَ قَدْ سَلَبَهُمُ اللَّهُ أَسْمَاعَهُمْ، بِأَنْ تَجْعَلَ لَهُمْ أَسْمَاعًا.
الكتاب: تفسير الطبري (18/524)
ابن جَرير الطَّبَري (224 - 310 هـ = 839 - 923 م)
ഇമാം ത്വബരി (റ) വിശദീകരിക്കുന്നു:
തീർച്ചയായും നിനക്ക് മരിച്ചവരെ കേൾപ്പിക്കാനാവില്ല (സത്യത്തിന് നേരെ) പുറംതിരിഞ്ഞ് ഓടിക്കളയുന്ന ബധിരരെ നിന്റെ വിളി കേൾപ്പിക്കാനും നിനക്ക് കഴിയില്ല. (സൂറത്തുർ റൂം: 52)
ഇതൊരു ഉപമയാണ് (മഥൽ). ഇതിന്റെ അർത്ഥം ഇതാണ്: അല്ലാഹു അവരുടെ കേൾവിക്ക് മുദ്രവെക്കുകയും തന്റെ വേദഗ്രന്ഥത്തിലെ ഉപദേശങ്ങൾ ഗ്രഹിക്കാനുള്ള കഴിവ് അവരിൽ നിന്ന് എടുത്തുമാറ്റുകയും ചെയ്തിരിക്കുന്നു. അതിനാൽ ഈ മുശ്രിക്കുകളെ (ബഹുദൈവ വിശ്വാസികളെ) കാര്യങ്ങൾ ഗ്രഹിപ്പിക്കാൻ നിനക്ക് സാധ്യമല്ല. അല്ലാഹു കേൾവിശക്തി എടുത്തുമാറ്റിയ മരിച്ചവർക്ക് നീയായിട്ട് കേൾവിശക്തി നൽകി അവരെ കാര്യങ്ങൾ ഗ്രഹിപ്പിക്കാൻ നിനക്ക് കഴിയാത്തത് പോലെ തന്നെയാണോ ഇതും
الَّذِينَ قَدْ سَلَبَهُمُ اللَّهُ أَسْمَاعَهُمْ
അല്ലാഹു അവരുടെ കേൾവിശക്തി എടുത്തുമാറ്റിയവർ (അഥവാ കേൾക്കാനുള്ള കഴിവ് ഇല്ലാതാക്കിയവർ)
بِأَنْ تَجْعَلَ لَهُمْ أَسْمَاعًا.
അവർക്ക് (പുതിയതായി) കേൾവി നൽകിക്കൊണ്ട് (നിനക്ക് അവരെ ഗ്രഹിപ്പിക്കാൻ കഴിയില്ല)
തഫ്സീർ ത്വബരി (18/524)
ഇമാം ത്വബരി (റ) യുടെ വ്യാക്യാനം കാണുക:
، كَمَا لَا تَقْدِرُ أَنْ تُفْهِمَ الْمَوْتَى الَّذِينَ قَدْ سَلَبَهُمُ اللَّهُ أَسْمَاعَهُمْ، بِأَنْ تَجْعَلَ لَهُمْ أَسْمَاعًا.
അല്ലാഹു കേൾവിശക്തി എടുത്തുമാറ്റിയ മരിച്ചവർക്ക് (നിന്റെ കഴിവിനാൽ) കേൾവി നൽകിക്കൊണ്ട് അവരെ കാര്യങ്ങൾ ഗ്രഹിപ്പിക്കാൻ നിനക്ക് സാധ്യമല്ലാത്തത് പോലെ തന്നെയാണത് (സത്യനിഷേധികളുടെ കാര്യവും).
(ഇബ്‌നുജരീര്‍ 20:36)
(فَإنَّكَ لا تُسْمِعُ المَوْتَى) : هذا مثل ضربه الله للكافر، فكما لا يسمع الميت الدعاء، كذلك لا يسمع الكافر،
(തീർച്ചയായും നിനക്ക് മരിച്ചവരെ കേൾപ്പിക്കാനാവില്ല): ഇത് സത്യനിഷേധിയെ (കാഫിർ) വിവരിക്കാൻ അല്ലാഹു നൽകിയ ഒരു ഉപമയാകുന്നു. ഒരു മൃതശരീരം വിളികേൾക്കാത്തത് എപ്രകാരമാണോ അത് പോലെ തന്നെയാണ് സത്യനിഷേധിയും (അവൻ സത്യം കേൾക്കുകയില്ല).
(ഇബ്‌നുജരീര്‍ 20:36)
Reference:
الكتاب: تفسير الطبري
الطبري، أبو جعفر (224-310هـ ، 839 - 923م).
ഇമാം ഖുര്‍ത്വുബി(റ) ഉൾപ്പെടെയുള്ളവരുടെ വ്യാഖ്യാനങ്ങൾ:
ഖുര്‍ത്വുബി(റ) എഴുതുന്നു:സത്യനിഷേധം മൂലം മനസ്സ് മരിപ്പിച്ച സത്യനിഷേധികളാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. അതായത് മരിച്ചവരെ നീ കേള്‍പിക്കാത്തതുപോലെ മനസ്സ് മരിച്ചവരെയും നീ കേള്‍പിക്കുകയില്ല
(തഫ്‌സീര്‍ ഖുര്‍തുബി 14:340)
അദ്ദേഹം തന്നെ എഴുതുന്നു: മരിച്ചവര്‍ക്ക് പഞ്ചേന്ദ്രിയ ജ്ഞാനമോ ബുദ്ധിശക്തിയോ ഇല്ല. അതിനാല്‍ ചിന്തിക്കാത്ത സത്യനിഷേധികളെ മരിച്ചവരോട് ഉപമിച്ചതാണ്.
(ഖുര്‍ത്വുബി 13:232)
തഫ്‌സീർ ഖാസിൻ: ആയത്തിന്റെ അര്‍ഥം നിശ്ചയം സത്യനിഷേധികള്‍ അവരെ ക്ഷണിക്കുന്നതില്‍ നിന്ന് പിന്തിരിഞ്ഞുകളയുന്നതില്‍ കാഠിന്യം കാണിക്കുന്നതിനാല്‍ അവര്‍ മരിച്ചവര്‍ക്ക് തുല്യമാണ്. മരിച്ചവരെ കേള്‍പിക്കാന്‍ യാതൊരു മാര്‍ഗവുമില്ല. അതുപോലെ കേള്‍ക്കുകയോ ഗ്രഹിക്കുകയോ ചെയ്യാത്ത ബധിരനെപ്പോലെയുമാണവര്‍ (5:156)
തഫ്‌സീര്‍ ബഗ്‌വി: സത്യനിഷേധികളെ എന്തിലേക്ക് ക്ഷണിക്കുന്നുവോ അതില്‍ നിന്ന് പിന്തിരിഞ്ഞു കളയുന്നതില്‍ അവര്‍ അതിര് കവിയുന്നതിനാല്‍ കേള്‍പിക്കാന്‍ യാതൊരു വഴിയുമില്ലാത്ത മരിച്ചവരെപ്പോലെയാണവര്‍. അതുപോലെ കേള്‍ക്കാത്ത ബധിരനെപ്പോലെയും . കേള്‍പിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാത്ത മരിച്ചവരെപ്പോലെയാണ് സത്യനിഷേധികള്‍ എന്നാണ് ഈ ആയത്തിന്റെ വിവക്ഷ. (തഫ്‌സീര്‍ ജമല്‍ 3:326)
(5:156)
അല്ലാഹു പറയുന്നു:
അവരെ നിങ്ങള്‍ വിളിച്ചാല്‍ നിങ്ങളുടെ വിളി അവര്‍ കേള്‍ക്കുകയില്ല. (അഥവാ) അവര്‍ കേള്‍ക്കുമെന്ന് (സങ്കല്‌പിച്ചാല്‍) അവര്‍ നിങ്ങള്‍ക്കുത്തരം ചെയ്യുന്നതുമല്ല.
(സൂറത്തു ഫാത്വിര്‍: 14)
ഇമാം ഖുര്‍തുബി(റ) ഈ സൂക്തത്തെ വ്യാഖ്യാനിക്കുന്നു: മലക്കുകള്‍, ജിന്ന്, നബിമാര്‍, പിശാചുക്കള്‍ പോലെ ബുദ്ധിയുള്ള ആരാധ്യരിലേക്ക് ഈ ആയത്ത് മടക്കപ്പെടും'
(തഫ്‌സീര്‍ ഖുര്‍തുബി 14:336)
അല്ലാഹു പറയുന്നു: അന്ത്യദിനം വരെ അല്ലാഹുവിനെ കൂടാതെ ഉത്തരം ചെയ്യാത്തവരെ വിളിച്ച് പ്രാര്‍ഥിക്കുന്നവരെക്കാള്‍ വഴിപിഴച്ചവര്‍ ആരാണ്? അവരാകട്ടെ അവരുടെ വിളിയെക്കുറിച്ച് അശ്രദ്ധരുമാണ് (അഹ്‌ഖാഫ് 5)
നിശ്ചയം അല്ലാഹുവിന്ന് പുറമെ ആരാധിക്കപ്പെടുന്ന മലക്കുകളും ജിന്നും മനുഷ്യരും മറ്റുള്ളവരും ഇവിടെ ഉദ്ദേശിക്കപ്പെടല്‍ അനുവദനീയമാണ്'' (തഫ്‌സീര്‍ അബുസ്സുഊദ് 5:571)
ഇവിടെ അല്ലാഹുവിന് പുറമെ ഇബാദത്തെടുക്കപ്പെടുന്ന മലക്കുകള്‍ ഈസാനബി ഉസൈര്‍ നബി(അ) വിഗ്രഹങ്ങള്‍ മുതലായവരെല്ലാം ഉദ്ദേശിക്കപ്പെടുന്നതാണ്. (റാസി 27:6)
(സൂറത്തു അഹ്‌ഖാഫ്: 5)
നിശ്ചയം അല്ലാഹുവിന്ന് പുറമെ ആരാധിക്കപ്പെടുന്ന മലക്കുകളും ജിന്നും മനുഷ്യരും മറ്റുള്ളവരും ഇവിടെ ഉദ്ദേശിക്കപ്പെടല്‍ അനുവദനീയമാണ്' (5:571)
വ്യാഖ്യാനം ഇവിടെ അല്ലാഹുവിന് പുറമെ ഇബാദത്തെടുക്കപ്പെടുന്ന മലക്കുകള്‍ ഈസാനബി ഉസൈർ നബി(അ), വിഗ്രഹങ്ങള്‍ മുതലായവരെല്ലാം ഉദ്ദേശിക്കപ്പെടുന്നതാണ്. (27:6)
ഈസാനബി(അ) പറയുന്നതായി അല്ലാഹു വിവരിക്കുന്നു:
(അല്ലാഹുവേ) നീ എന്നോട് കല്‌പിച്ചതല്ലാതെ അതായത് എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിന് നിങ്ങള്‍ ഇബാദത്ത് ചെയ്യുക എന്നല്ലാതെ മറ്റൊന്നും ഞാന്‍ അവരോട് പറഞ്ഞിട്ടില്ല. അവരോട് കൂടെ ഉണ്ടായിരുന്നപ്പോഴെല്ലാം ഞാനവരുടെ മേല്‍നോട്ടം ചെയ്യുന്നവനായിരുന്നു. അങ്ങനെ നീ എന്നെ പിടിച്ചെടുത്തപ്പോള്‍ അവരുടെ മേല്‍നോട്ടക്കാരന്‍ നീ തന്നെയായിത്തീര്‍ന്നു. നീ എല്ലാ കാര്യത്തിനും സാക്ഷിയാണല്ലോ
(സൂറത്തു മാഇദ: 117)
കെ വി കൂറ്റനാട് മുസ്ലിയാര്‍ നൽകിയ വ്യാഖ്യാനം:
ഞാന്‍ പഠിപ്പിച്ച ഈ ഏകദൈവത്വാശയം മാത്രമേ അവര്‍ എന്റെ ഭൂലോകവാസക്കാലത്ത് വെച്ച് പുലര്‍ത്തിയിട്ടുള്ളൂവെന്ന് എനിക്ക് തീര്‍ത്തുപറയാന്‍ കഴിയും. എന്നാല്‍ നീ എന്നെ വാനലോകത്തേക്കുയര്‍ത്തിയ ശേഷമാകട്ടെ നീ അവരുടെ മേലുള്ള നിരീക്ഷകനായിരുന്നു. അവര്‍ എന്തൊക്കെ പ്രവര്‍ത്തിച്ചു വിശ്വാസങ്ങള്‍ എങ്ങനെയൊക്കെ വികലമാക്കി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊക്കെ നീ തന്നെ സാക്ഷിയാണ് എന്നാണ് ഈസാനബി(അ) ബോധിപ്പിക്കുന്നത്
(ഫത്‌ഹുര്‌റഹ്മാന്‍ 2:124)
ഇബ്‌നുജരീര്‍(റ) ഈ സൂക്തത്തെ വ്യാഖ്യാനിക്കുന്നത് കാണുക:
നീയാണ് അവരെ സൂക്ഷ്‌മമായി അറിയുന്നവന്‍. ഞാന്‍ അല്ല തന്നെ. ഞാന്‍ അവര്‍ക്കിടയില്‍ ജീവിച്ചിരുന്ന സന്ദര്‍ഭത്തില്‍ അവര്‍ പ്രവര്‍ത്തിച്ചതിന് മാത്രമാണ് സാക്ഷി. നീ എല്ലാ കാര്യത്തിനും സാക്ഷിയാണ്. എന്നാല്‍ ഞാന്‍ ചില കാര്യങ്ങള്‍ക്കു മാത്രമാണ് സാക്ഷി. അതുതന്നെ ഞാന്‍ അവര്‍ക്കിടയില്‍ ജീവിച്ചിരുന്ന സന്ദര്‍ഭത്തില്‍ ഞാന്‍ കണ്ടതിന് മാത്രം. (ഇബ്‌നുജരീര്‍ 8:149,150)
(ഇബ്‌നുജരീര്‍ 8:149,150)
അല്ലാഹു പറയുന്നു:
അല്ലാഹു ദൂതന്മാരെ ഒരുമിച്ചുകൂട്ടുകയും എന്നിട്ട് അവരോട് നിങ്ങള്‍ക്കെന്തു മറുപടിയാണ് ലഭിച്ചത് എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസത്തെ (ഓര്‍ക്കുവിന്‍). അവര്‍ പറയും: ഞങ്ങള്‍ക്ക് യാതൊരു അറിവുമില്ല. അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍ നീ തന്നെയാണ്
(സൂറത്തു മാഇദ: 109)
തഫ്‌സീര്‍ ഖാസിനില്‍ ഈ ആയത്തിനെ വ്യാഖ്യാനിക്കുന്നത് കാണുക:
തീര്‍ച്ചയായും ഞങ്ങളുടെ ജീവിത കാലത്ത് അവര്‍ പ്രവര്‍ത്തിച്ചത് ഞങ്ങള്‍ അറിയുന്നു. ഞങ്ങളുടെ മരണശേഷം ഞങ്ങളുടെ ജനത പ്രവര്‍ത്തിച്ചത് ഞങ്ങള്‍ അറിയുന്നില്ല. അവര്‍ ഞങ്ങള്‍ക്ക് ശേഷം പുതിയതായി നിര്‍മിച്ചവയും ഞങ്ങള്‍ക്കറിയുകയില്ല
(തഫ്‌സീർ ഖാസിൻ 2:107)
നബിമാര്‍ പരിഭ്രമം കാരണം ഇപ്രകാരം പറഞ്ഞതാണെന്ന വ്യാഖ്യാനം എന്റെ അടുത്ത് ദുര്‍ബലമാണെന്ന് ഇമാം റാസി(റ) പറയുന്നു.
(തഫ്സീർ റാസി 12:123)
അല്ലാഹു പറയുന്നു:
അല്ലെങ്കില്‍ ഒരു പട്ടണത്തില്‍ കൂടി നടന്നുപോയ ഒരാളെപ്പോലെ. അത് മേല്‍ത്തട്ടോടുകൂടി വീണുകിടക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: ഈ പട്ടണത്തെ ഇതിന്റെ നിര്‍ജീവാവസ്ഥക്ക് ശേഷം അല്ലാഹു എങ്ങനെയാണ് ജീവിപ്പിക്കുക? അപ്പോള്‍ അല്ലാഹു അദ്ദേഹത്തെ നൂറുകൊല്ലക്കാലം മരിപ്പിച്ചു. അനന്തരം അവനദ്ദേഹത്തെ പുനര്‍ജീവിപ്പിച്ചു. എന്നിട്ടു ചോദിച്ചു: നീ എത്ര കാലം മരിച്ചുകിടന്നു? അദ്ദേഹം പ്രതിവചിച്ചു: ഒരു ദിവസമോ ഒരു ദിവസത്തിന്റെ ഏതാനും ഭാഗമോ മരിച്ചുകിടന്നു. നിന്റെ ഭക്ഷണപാനീയങ്ങള്‍ നോക്കൂ. അവയ്‌ക്ക് യാതൊരു പകര്‍ച്ചയും വന്നിട്ടില്ല. നിന്റെ കഴുതയെ നീ നോക്കൂ... എല്ലുകളിലേക്ക് നീ നോക്കുക. അവയെ നാം ഒന്നിനു മീതെ മറ്റൊന്നായി ഉയര്‍ത്തുകയും പിന്നീട് അതിന്മേല്‍ മാംസം പൊതിയുന്നതും എങ്ങനെയാണെന്ന്
(സൂറത്തുൽ ബഖറ: 259)
ഈ വ്യക്തി ഉസൈര്‍(അ) ആണെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും പറയുന്നു. നൂറ് വര്‍ഷം അല്ലാഹു അദ്ദേഹത്തെ മരിപ്പിച്ചു. യാഥാസ്ഥിതികരടക്കമുള്ള ഖുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാം തന്നെ യഥാര്‍ഥ മരണം തന്നെയാണ് ഇവിടെ വിവക്ഷയെന്ന് വ്യാഖ്യാനിക്കുന്നു. തുടര്‍ന്ന് അല്ലാഹു അദ്ദേഹത്തെ ജീവിപ്പിച്ചു. ലോകത്ത് പല സംഭവങ്ങള്‍ നടന്നു. ബാബിലോണിയക്കാരും പേര്‍ഷ്യക്കാരും തമ്മില്‍ നടന്ന യുദ്ധത്തില്‍ ബാബിലോണിയക്കാര്‍ പരാജയപ്പെട്ടു. അതിനെ തുടര്‍ന്ന് ഇസ്‌റാഈലുകള്‍ വിമോചിതരായി. അവര്‍ ബൈതുല്‍മുഖദ്ദസില്‍ തിരിച്ചുവന്നു. പട്ടണം മനോഹരമായി പുതുക്കിപ്പണിതു. ഈ സംഗതിയൊന്നും അവിടെ മരിച്ചുകിടക്കുന്ന ഉസൈര്‍ നബി അറിഞ്ഞില്ല. തന്റെ അടുത്തു ബന്ധിപ്പിക്കപ്പെട്ട കഴുത ചത്ത് അസ്ഥിയായതും അറിഞ്ഞില്ല. ഈ നൂറ് വര്‍ഷത്തിന്റെ ഇടയില്‍ ജീവിച്ചിരുന്ന ഒരു മുശ്‌രിക്ക് (ബഹുദൈവവിശ്വാസി) ആ പ്രവാചകനെ വിളിച്ച് സഹായം തേടിയിരുന്നുവെങ്കില്‍ അദ്ദേഹം അത് അറിയുകയോ കേള്‍ക്കുകയോ കാണുകയോ ചെയ്യുമായിരുന്നില്ലെന്ന് ഖുര്‍ആന്‍ ഉദാഹരണ സഹിതം വ്യക്തമാക്കുന്നു.
മരിച്ചവര്‍ കേള്‍ക്കുകയും കാണുകയും ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ കൂടുതല്‍ അവകാശം മുസ്ലിയാക്കളെക്കാളും പണ്ഡിതന്മാരെക്കാളും മരിച്ചശേഷം ഈ ഭൂമിയില്‍ ആരെങ്കിലും പുനര്‍ജീവിപ്പിക്കപ്പെട്ടു വന്നിട്ടുണ്ടെങ്കില്‍ അവര്‍ക്കാണ്. ഖുര്‍ആന്‍ അത്തരക്കാരുടെ ചില സംഭവങ്ങള്‍ നമുക്ക് വിവരിച്ചുതന്നിട്ടുണ്ട്. അവരുടെ മരണശേഷം ലോകത്ത് പല മഹത്തായ സംഭവങ്ങള്‍ നടന്നിട്ടും ഒന്നും മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല എന്ന് വിശദീകരിച്ചുതരുന്നു
ജലാലൈനിയുടെ പരിഭാഷയിൽ: രാവിലെ നിദ്രയില്‍ ഏര്‍പ്പെട്ടപ്പോള്‍ ആത്മാവ് പിടിക്കപ്പെടുകയും അസ്‌തമയ സമയം ജീവന്‍ തിരിച്ചുകിട്ടുകയും ചെയ്‌തതിനാല്‍ അതേ ദിവസമാണെന്ന് ധരിച്ചാണ് അദ്ദേഹം അത് പറഞ്ഞത്
(തഫ്‌സീറുല്‍ ഖുര്‍ആന്‍, പേജ് 146)
ഫത്‌ഹുല്‍ബാരി (7:304) വിവരിക്കുന്നത്:
إِنَّكَ لَا تُسْمِعُ الْمَوْتَى وَكَذَلِكَ الْمُرَادُ بِمَنْ فِي الْقُبُورِ فَحَمَلَتْهُ عَائِشَةُ عَلَى الْحَقِيقَةِ وَجَعَلَتْهُ أَصْلًا
(തീർച്ചയായും നിനക്ക് മരിച്ചവരെ കേൾപ്പിക്കാനാവില്ല) എന്ന വചനത്തെയും അത് പോലെ (ഖബറുകളിലുള്ളവരെ കേൾപ്പിക്കാൻ നിനക്ക് കഴിയില്ല) എന്ന വചനത്തെയും ആയിഷ (റ) അതിന്റെ യഥാർത്ഥ അർത്ഥത്തിൽ (الحقيقة) ആണ് സ്വീകരിച്ചത്. ഇതിനെ അവർ ഒരു അടിസ്ഥാന പ്രമാണമായി കാണുകയും ചെയ്തു. ഇതാണ് മിക്ക പണ്ഡിതന്മാരുടെയും അഭിപ്രായം.
എന്നാൽ ഇതൊരു രൂപകമായ (مجاز - Metaphor) പ്രയോഗമാണ് എന്നും ഒരഭിപ്രായമുണ്ട്. ഇവിടെ മരിച്ചവർ ഖബറുകളിലുള്ളവർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സത്യനിഷേധികളെയാണ് (കാഫിറുകൾ). അവർ ജീവിച്ചിരിക്കുന്നവരാണെങ്കിലും മരിച്ചവരോട് ഉപമിക്കപ്പെട്ടിരിക്കുകയാണ്. അതായത് മരിച്ചവരുടെയോ ഖബറിൽ കഴിയുന്നവരുടെയോ അവസ്ഥയിലുള്ളവർ എന്നാണ് ഉദ്ദേശ്യം. ഈയൊരു വ്യാഖ്യാനം സ്വീകരിക്കുകയാണെങ്കിൽ ആയിഷ (റ) നിഷേധിച്ച കാര്യത്തിന് (മരിച്ചവർ കേൾക്കില്ല എന്നതിന്) ഈ ഖുർആൻ വചനത്തിൽ നിന്ന് തെളിവ് ലഭിക്കുകയില്ല. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ
നോക്കു എത്രവ്യക്തമാണ് ഇവിടെ കാര്യങ്ങൾ.കാരണം അല്ലാഹുവിന്റെ റസൂലിനു പോലും കബ്റിലുള്ളവരെ കേൾപിക്കാൻ സാധിക്കുകയില്ല എന്നാണ് പറയുന്നത് പിന്നെയല്ലെ അല്ലാഹുവിന്റെ അടിമകളിൽ ഏറ്റവും താഴെതട്ടിലുള്ള നമ്മൾ
മരിച്ചവർ കേൾക്കുന്നത് അല്ലാഹുവിങ്കൽ നിന്നാണ് എന്ന് കൂടുതൽ വ്യക്തമാകുവാൻ മറ്റൊരു പണ്ഢിത വിശദീകരണവും കൂടി കാണുക.
وَمَا يَسْتَوِي الْأَحْيَاءُ وَلَا الْأَمْوَاتُ ۚ إِنَّ اللَّهَ يُسْمِعُ مَنْ يَشَاءُ ۖ وَമَا أَنْتَ بِمُسْمِعٍ مَنْ فِي الْقُبُورِ
ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക് ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല
(സൂറത്തു ഫാത്വിർ: 22)
ഈ ആയത്തിനെ ഇമാം റാസി(റ) വ്യാഖ്യാനിക്കുന്നത്:
فإن الله يسمع الموتى والنبـي لا يسمع من مات وقبر، فالموتى سامعون من الله
നിശ്ചയമായും അല്ലാഹു മരിച്ചവരെ കേൾപ്പിക്കുന്നു എന്നാൽ പ്രവാചകൻ ﷺ മരണപ്പെട്ട് ഖബറിൽ കഴിയുന്നവരെ കേൾപ്പിക്കുന്നില്ല. ചുരുക്കത്തിൽ മരിച്ചവർ അല്ലാഹുവിൽ നിന്നുള്ള കാര്യങ്ങൾ കേൾക്കുന്നവരാണ് (എന്നാൽ മനുഷ്യർക്ക് അവരെ കേൾപ്പിക്കാൻ കഴിയില്ല)
(തഫ്സീറുൽ കബീർ‐35:22)
ഇമാം അസ്ബഹാനി (റ) വിശദീകരിക്കുന്നു:
وَمِنْ أَسْمَاءِ اللَّهِ تَعَالَى: السَّمِيعُ الْبَصِيرُ... وَالْمَخْلُوقُ يَزُولُ عَنْهُ السّمع بِالْمَوْتِ، وَاللَّهُ تَعَالَى لَمْ يَزَلْ وَلا يَزَالُ يُفْنِي الْخَلْقَ وَيَرِثُهُمْ
അല്ലാഹുവിന്റെ നാമങ്ങളിൽ പെട്ടതാണ്
അസ്സമീഅ് (എല്ലാം കേൾക്കുന്നവൻ)
അൽ-ബസ്വീർ (എല്ലാം കാണുന്നവൻ) എന്നിവ. അവൻ മനുഷ്യനെ സൃഷ്ടിച്ചത് ഒന്നുമറിയാത്ത കേൾവിയില്ലാത്ത ചെറിയ കുഞ്ഞായിട്ടാണ്. അവൻ കേൾക്കാൻ തുടങ്ങിയാൽ തന്നെ താൻ കേൾക്കുന്നത് എന്താണെന്ന് മനസ്സിലാക്കാൻ (ബുദ്ധിമുട്ടാൻ) കഴിയില്ല. പിന്നീട് ബുദ്ധിമുറയ്ക്കുമ്പോൾ കേൾക്കുന്ന ശബ്ദങ്ങൾക്കിടയിൽ അവൻ വേർതിരിവ് നടത്തുന്നു. വാക്കുകൾക്ക് അർഹമായ രീതിയിൽ മറുപടി നൽകുന്നു. നല്ല ശബ്ദത്തെയും ചീത്ത ശബ്ദത്തെയും വേർതിരിച്ചറിയുന്നു.
എന്നാൽ മനുഷ്യന്റെ കേൾവിക്ക് ഒരു നിശ്ചിത പരിധിയുണ്ട് (مدى) അത് കഴിഞ്ഞാൽ അവന് കേൾക്കാൻ കഴിയില്ല. ഒരേ സമയം ഒരു കൂട്ടം ആളുകൾ അവനോട് സംസാരിച്ചാൽ അത് ഗ്രഹിക്കാനോ മറുപടി നൽകാനോ അവൻ അശക്തനാകും (عجز)
എന്നാൽ അല്ലാഹുവാകട്ടെ സൃഷ്ടികൾ ഒറ്റയ്ക്കും കൂട്ടമായും നടത്തുന്ന പ്രാർത്ഥനകളും വാക്കുകളും അവരുടെ ഭാഷകളും ശൈലികളും എത്ര വ്യത്യാസപ്പെട്ടതായാലും ഒരേസമയം കേൾക്കുന്നവനാണ്. ഒരാൾ സംസാരിക്കുന്നതിന് മുമ്പ് അയാളുടെ ഹൃദയത്തിലുള്ളത് അവൻ അറിയുന്നു. തന്റെ ഉദ്ദേശ്യം പ്രകടിപ്പിക്കാൻ ഒരാൾക്ക് വാക്കുകൾ കിട്ടാതെ വരുമ്പോഴും അവന്റെ ഉള്ളിലുള്ളത് അറിഞ്ഞ് അല്ലാഹു അവന് നൽകുന്നു.
സൃഷ്ടികൾ മരണപ്പെടുന്നതോടെ അവരുടെ കേൾവി ഇല്ലാതാകുന്നു (يزول). എന്നാൽ അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനാണ് അവൻ സൃഷ്ടികളെ ഇല്ലാതാക്കുകയും ഭൂമിയെ അനന്തരാവകാശമായി എടുക്കുകയും ചെയ്യുന്നു.
Reference:
الكتاب: الحجة في بيان المحجة وشرح عقيدة أهل السنة (1/138)
قوام السنة (457 - 535 هـ = 1065 - 1141 م)
ഹദീസ് വിശദീകരണം:
الْعَبْدُ إِذَا وُضِعَ فِى قَبْرِهِ ، وَتُوُلِّىَ وَذَهَبَ أَصْحَابُهُ حَتَّى إِنَّهُ لَيَسْمَعُ قَرْعَ نِعَالِهِمْ...
(മുസ്ലിം. ബുഖാരി)
അനസ് (റ) വിൽ നിന്ന് നിവേദനം പ്രവാചകൻ ﷺ പറഞ്ഞു: ഒരു അടിമ ഖബറിൽ വെക്കപ്പെടുകയും അയാളുടെ ആളുകൾ അവിടെനിന്ന് തിരിഞ്ഞു നടക്കുകയും ചെയ്താൽ അവരുടെ ചെരിപ്പടിയൊച്ച പോലും അവൻ കേൾക്കുന്നുണ്ടാകും ആ സമയത്ത് രണ്ട് മലക്കുകൾ അവന്റെ അടുക്കൽ വരികയും അവനെ പിടിച്ചിരുത്തുകയും ചെയ്യും.
അവർ അവനോട് ചോദിക്കും: മുഹമ്മദ് ﷺ എന്ന ഈ വ്യക്തിയെക്കുറിച്ച് നീ എന്തായിരുന്നു പറഞ്ഞിരുന്നത്? അപ്പോൾ സത്യവിശ്വാസി പറയും: അദ്ദേഹം അല്ലാഹുവിന്റെ ദാസനും റസൂലുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അപ്പോൾ അവനോട് പറയപ്പെടും: നരകത്തിലെ നിന്റെ ഇരിപ്പിടത്തിലേക്ക് നോക്കൂ അതിനു പകരം അല്ലാഹു നിനക്ക് സ്വർഗ്ഗത്തിൽ ഒരിടം നൽകിയിരിക്കുന്നു. പ്രവാചകൻ ﷺ പറഞ്ഞു: അവൻ ആ രണ്ട് സ്ഥാനങ്ങളും ഒരേസമയം കാണും.
എന്നാൽ സത്യനിഷേധിയോ (കാഫിർ) കപടവിശ്വാസിയോ (മുനാഫിഖ്) ആണെങ്കിൽ അയാൾ പറയും എനിക്കറിയില്ല ആളുകൾ പറയുന്നത് പോലെ ഞാനും പറഞ്ഞു പോന്നു. അപ്പോൾ പറയപ്പെടും: നീ അറിഞ്ഞതുമില്ല, നീ (വേദം) പിന്തുടർന്നതുമില്ല. ശേഷം വലിയൊരു ഇരുമ്പ് ദണ്ഡുകൊണ്ട് അവന്റെ രണ്ട് ചെവികൾക്കിടയിൽ (പിന്നിൽ) ശക്തമായി ഒരടി നൽകും. അപ്പോൾ അവൻ അലറിക്കരയും. ആ ശബ്ദം മനുഷ്യരും ജിന്നുകളും (ഥഖ്‌ലൈനി) ഒഴികെ അവന്റെ ചുറ്റുമുള്ള സകല ജീവജാലങ്ങളും കേൾക്കും.
പണ്ഡിത മറുപടി:
وأجيب بأن السماع في حديثنا مخصوص بأول الوضع في القبر مقدمة للسؤال
ഇമാം മുനാവി (റ) വിശദീകരിക്കുന്നു:
{ഖബറുകളിലുള്ളവരെ കേൾപ്പിക്കാൻ നിനക്ക് സാധ്യമല്ല} എന്ന ഖുർആൻ വചനവും ഈ ഹദീസും തമ്മിലുള്ള പൊരുത്തക്കേടിന് നൽകപ്പെട്ട മറുപടി ഇപ്രകാരമാണ്: നമ്മുടെ ഹദീസുകളിൽ പരാമർശിക്കപ്പെട്ട കേൾവി മയ്യിത്തിനെ ഖബറിൽ വെച്ച ആദ്യ നിമിഷങ്ങളിൽ മാത്രമായി പരിമിതപ്പെട്ടതാണ് (مخصوص). അതായത് ഖബറിലെ ചോദ്യം ചെയ്യലിന് മുന്നോടിയായി നൽകപ്പെടുന്ന ഒരു പ്രത്യേക കേൾവിയാണത്.
(ഫൈളുൽ ഖദീർ 2/398)
മുഫസ്സിറുകളുടെ സമർത്ഥനം:
وعورض بقوله سبحانه وتعالى {وما أنت بمسمع من في القبور} وأجيب بأن السماع في حديثنا مخصوص بأول الوضع في القبر مقدمة للسؤال
(മരണപ്പെട്ടവർ കേൾക്കുമെന്ന വാദത്തിന്) അല്ലാഹുവിന്റെ
{ഖബറുകളിലുള്ളവരെ കേൾപ്പിക്കാൻ നിനക്ക് സാധ്യമല്ല} എന്ന ഖുർആൻ വചനം എതിരായി വരുന്നു. എന്നാൽ ഇതിന് നൽകപ്പെട്ട മറുപടി ഇപ്രകാരമാണ്:
നമ്മുടെ ഹദീസുകളിൽ പരാമർശിക്കപ്പെട്ട കേൾവി (സമ്അ്), മയ്യിത്തിനെ ഖബറിൽ വെച്ച ആദ്യ നിമിഷങ്ങളിൽ മാത്രമായി പരിമിതപ്പെട്ടതാണ് (مخصوص).
അതായത്, ഖബറിലെ ചോദ്യം ചെയ്യലിന് (മുൻകർ-നകീർ) മുന്നോടിയായി നൽകപ്പെടുന്ന ഒരു പ്രത്യേക കേൾവിയാണത് എന്ന് പണ്ഡിതന്മാർ വ്യക്തമാക്കുന്നു.
Reference:
الكتاب: فيض القدير شرح الجامع الصغير (2/398)
المناوي (952 - 1031 هـ = 1545 - 1622 മ)
ബദറിലെ സംഭവം: മരിച്ചവർ കേൾക്കുമെന്ന വാദത്തിന് മറുപടി
فَقَالَ عُمَرُ يَا رَسُولَ اللَّهِ مَا تُكَلِّمَ مِنْ أَجْسَادٍ لَا أَرْوَاحَ لَهَا قَالَ «وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ مَا أَنْتُمْ بِأَسْمَعَ لِمَا أَقُولُ مِنْهُمْ»...
(ബുഖാരി. മുസ്ലിം)
പ്രവാചകൻ ﷺ ബദറിലെ കിണറ്റിൽ തള്ളപ്പെട്ട മുശ്രിക്കുകളുടെ നേതാക്കളോട് സംസാരിച്ചപ്പോൾ ഉമർ (റ) അത്ഭുതത്തോടെ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ ജീവനില്ലാത്ത വെറും ജഡങ്ങളോടാണോ അങ്ങ് സംസാരിക്കുന്നത്?
അപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം ഞാൻ പറയുന്ന കാര്യങ്ങൾ അവരേക്കാൾ നന്നായി കേൾക്കുന്നവരല്ല നിങ്ങൾ.
ബുഖാരിയിലെ റിപ്പോർട്ടിൽ ഖതാദ (റ) വ്യക്തമാക്കുന്നു:
അവരെ അപമാനിക്കാനും നിസ്സാരരാക്കാനും അവർക്ക് ദുഃഖവും ഖേദവും വർദ്ധിപ്പിക്കാനുമായി പ്രവാചകന്റെ വാക്കുകൾ കേൾപ്പിക്കാൻ അല്ലാഹു ആ നിമിഷം അവർക്ക് ജീവൻ നൽകി."
ചിന്തിക്കുക: മുശ്രിക്കുകളെ നബിയുടെ വാക്കുകൾ കേൾപ്പിക്കുന്നത് വരെ അല്ലാഹു അവർക്ക് ജീവൻ നൽകി എന്നാണ് ഹദീസ് പറയുന്നത്. അല്ലാതെ മരിച്ചവർക്ക് ഒരു സ്ഥിരം കേൾവി ഉണ്ടെന്നാണെങ്കിൽ എന്തിനാണ് ആ നിമിഷം അവർക്ക് പ്രത്യേകം ജീവൻ നൽകുന്നത്? ആ നിമിഷത്തിൽ മാത്രം അല്ലാഹു നൽകിയ ഒരു മുഅ്ജിസത്തായിരുന്നു അത്.
ഇമാം ഇബ്നു ഹജർ അസ്ഖലാനി (റ) ഫത്‌ഹുൽ ബാരിയിൽ വിശദീകരിക്കുന്നു:
لِأَنَّ الْمَوْتَى لَا يَسْمَعُونَ بِلَا شَكٍّ لَكِنْ إِذَا أَرَادَ اللَّهُ إِسْمَاعَ مَا لَيْسَ مِنْ شَأْنِهِ السَّمَاعُ لَمْ يَمْتَنِعْ
കാരണം, മരിച്ചവർ കേൾക്കുകയില്ല എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എങ്കിലും കേൾക്കാൻ പ്രകൃത്യാ കഴിവില്ലാത്ത ഒന്നിനെ കേൾപ്പിക്കാൻ അല്ലാഹു ഉദ്ദേശിച്ചാൽ അത് തടയപ്പെടുകയുമില്ല (അതായത് അല്ലാഹുവിന് അതിന് സാധിക്കും).
(ഫത്‌ഹുൽ ബാരി 3/235)
ആയിഷ (റ) നിവേദനം ചെയ്ത ഹദീസും ബദറിലെ സംഭവവും തമ്മിൽ വൈരുദ്ധ്യമില്ലെന്ന് അദ്ദേഹം സമർത്ഥിക്കുന്നത് ഇപ്രകാരമാണ്
وَحِينَئِذٍ كَانَتِ الرُّوحُ قَدْ أُعِيدَتْ إِلَى الْجَسَدِ
ബദറിലെ കിണറ്റിലുള്ളവരോട് പ്രവാചകൻ ﷺ സംസാരിച്ചത് അവർ (ഖബറിൽ) ചോദ്യം ചെയ്യപ്പെടുന്ന സമയത്തായിരുന്നു. ആ സമയത്ത് അവരുടെ ആത്മാവ് ശരീരത്തിലേക്ക് മടക്കപ്പെട്ടിട്ടുണ്ടായിരുന്നു. (അതുകൊണ്ടാണ് അവർ കേട്ടത്).
(ഫത്‌ഹുൽ ബാരി 3/235)
ചുരുക്കത്തിൽ മരിച്ചവർ കേൾക്കുക എന്നത് അവരുടെ പൊതുവായ സ്വഭാവമല്ലെന്നും പ്രത്യേക സാഹചര്യങ്ങളിൽ അല്ലാഹു നൽകുന്ന അസാധാരണമായ ഒന്നാണെന്നും ഇമാം അസ്ഖലാനി (റ) ഇവിടെ അടിവരയിടുന്നു.
ഇബ്നു അത്വിയ്യ (റ) സമർത്ഥിക്കുന്നു:
قَالَ ابْنُ عَطِيَّةَ: فَيُشْبِهُ أَنَّ قِصَّةَ بَدْرٍ خَرْقُ عَادَةٍ لِمُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي أَنْ رَدَّ اللَّهُ إِلَيْهِمْ إِدْرَاكًا سَمِعُوا بِهِ مَقَالَهُ...
ഇബ്നു അത്വിയ്യ (റ) പറഞ്ഞു: ബദറിലെ സംഭവം മുഹമ്മദ് നബി ﷺ ക്ക് നൽകപ്പെട്ട ഒരു അസാധാരണ കൃത്യമായി (ഖർഖുൽ ആദ/അത്ഭുതം) കണക്കാക്കാവുന്നതാണ്. പ്രവാചകന്റെ വാക്കുകൾ കേൾക്കാനായി അല്ലാഹു ആ നിമിഷം അവർക്ക് ബോധം തിരിച്ചു നൽകുകയായിരുന്നു.
ശത്രുക്കൾ അത് കേട്ടു എന്ന് പ്രവാചകൻ ﷺ വ്യക്തമായി അറിയിച്ചിട്ടില്ലായിരുന്നുവെങ്കിൽ, പ്രവാചകൻ അവരെ വിളിച്ചു സംസാരിച്ചതിനെ കേവലം ഒരു ശാസനയായോ (തൗബീഖ്) സത്യവിശ്വാസികളുടെ ഹൃദയങ്ങൾക്ക് ആശ്വാസം നൽകാനുള്ള ഒരു നടപടിയായോ മാത്രമേ നാം കരുതുമായിരുന്നുള്ളൂ. എന്നാൽ പ്രവാചകൻ അവർ കേൾക്കുന്നുണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞതുകൊണ്ട് അതൊരു അസാധാരണ സംഭവമായി (Miracle) നാം വിശ്വസിക്കുന്നു."
(തഫ്‌സീർ ഖുർത്വുബി 13/232)
Project Completion
Created by Rauf Bovikanam
Software Engineer
Full-Stack Developer | Flutter, React & UI/UX Expert
0 Comments