ഇബാദത്തുകളുടെ കാര്യത്തിൽ അല്ലാഹുവും റസൂലും പഠിപ്പിച്ചു തന്നത് മാത്രമേ ചെയ്യാൻ പാടുള്ളൂ.

ഇബാദത്തുകളുടെ കാര്യത്തിൽ അല്ലാഹുവും റസൂലും പഠിപ്പിച്ചു തന്നത് മാത്രമേ ചെയ്യാൻ പാടുള്ളൂ. സ്വന്തം ഇഷ്ടപ്രകാരം ഒന്നും ചെയ്യാൻ പാടില്ല (അതായത് തെളിവില്ലാത്തത് വിലക്കപ്പെട്ടതാണ്).

الأَصْلُ فِي العِبَادَاتِ التَّوْقِيفُ
(ആരാധനകളിൽ അടിസ്ഥാനം നിശ്ചിത പ്രമാണങ്ങളെ (Text) ആശ്രയിക്കലാണ്.)

ഒരു കാര്യം ആരാധനയായി ചെയ്യണമെങ്കിൽ അത് ചെയ്യാൻ പാടുണ്ട് എന്ന തെളിവ് നിർബന്ധമാണ്. തെളിവില്ലെങ്കിൽ അത് ചെയ്യാൻ പാടില്ല.

മുആമലാത്ത് (ദുനിയാവി കാര്യങ്ങൾ / ഇടപാടുകൾ)
ദുനിയാവി കാര്യങ്ങളിൽ എല്ലാം ചെയ്യാൻ പാടുള്ളതാണ്. അല്ലാഹു പ്രത്യേകം വിലക്കിയ കാര്യങ്ങൾ മാത്രമേ ഒഴിവാക്കേണ്ടതുള്ളൂ (അതായത്, വിലക്കപ്പെട്ടതിന് മാത്രമേ തെളിവ് വേണ്ടൂ).


الأَصْلُ فِي الأَشْيَاءِ (أو المُعَامَلَاتِ) الإِبَاحَةُ
കാര്യങ്ങളിൽ (ഇടപാടുകളിൽ) അടിസ്ഥാനം അനുവാദമാണ്.

ഇതിൽ ഓരോന്നിനും ചെയ്യാൻ പാടുണ്ട് എന്ന തെളിവ് തിരയേണ്ടതില്ല. മറിച്ച് ചെയ്യാൻ പാടില്ല എന്ന വിലക്ക് ഉണ്ടോ എന്ന് മാത്രം നോക്കിയാൽ മതി. വിലക്കില്ലെങ്കിൽ അതെല്ലാം അനുവദനീയമാണ്.

ഈ വ്യത്യാസത്തിന്റെ പ്രസക്തി
മരണപ്പെട്ടവരോട് സഹായം തേടുന്നവർ ഈ രണ്ട് കാര്യങ്ങളെയും കൂട്ടിക്കലർത്തുകയാണ് ചെയ്യുന്നത്. നിങ്ങൾ ചോതിക്കാൻ ശ്രമിക്കുന്നത് മരിച്ചവരോട് ചോദിക്കരുത് എന്ന് ഖുർആനിൽ എവിടെയുണ്ട്? എന്നാണ്.


സഹായം തേടൽ (ദുആ) ഇത് ഒരു ഇബാദത്ത് ആണ്. ഇബാദത്തുകളുടെ അടിസ്ഥാനം തൗഖീഫിയ്യ് പഠിപ്പിച്ചത് മാത്രം ചെയ്യുക എന്നതാണ്. അതിനാൽ ഇത് ചെയ്യാൻ പാടുണ്ട് എന്ന തെളിവാണ് ഇങ്ങനെയുള്ളവർ കൊണ്ടുവരേണ്ടത്. അല്ലാതെ പാടില്ല എന്ന തെളിവല്ല തിരയേണ്ടത്.

അതുകൊണ്ട് തന്നെ ഇബാദത്തായ പ്രാർത്ഥനയെ മുആമലാത്തിന്റെ (ഭൗതിക സഹായം) കണക്കിൽ കൂട്ടി പാടില്ല എന്ന് തെളിവുണ്ടോ? എന്ന് ചോദിക്കുന്നത് അടിസ്ഥാനപരമായ തെറ്റാണ്.

قَالَ رَسُولُ اللَّهِ ﷺ: "مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ
(നമ്മുടെ കല്പനയില്ലാത്ത ഏതെങ്കിലും ഒരു കർമ്മം ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്.) (സ്വഹീഹ് മുസ്ലിം)
Rauf Bovikanam

Post a Comment

0 Comments