ഹാസ്യവും ശാന്തതയും ഒരു ആശയത്തിന്റെ സത്യസന്ധതയ്ക്ക് തെളിവല്ല. വളരെ ശാന്തമായി നുണകൾ പറയുന്നതും തമാശ കലർത്തി അറിവില്ലായ്മ വിളമ്പുന്നതും ഇന്ന് സോഷ്യൽ മീഡിയയിലെ ഒരു കലയായി മാറിയിട്ടുണ്ട്.
യഥാർത്ഥ ചിന്ത എന്നത് ഒരാൾ പറയുന്നത് കേട്ട് കൈയടിക്കലല്ല മറിച്ച് അവർ ഉന്നയിക്കുന്ന വാദങ്ങളിൽ എത്രത്തോളം വസ്തുതയുണ്ടെന്ന് സ്വയം പരിശോധിക്കലാണ്. അറബി ഭാഷയുടെ വ്യാകരണമോ ഖുർആൻ അവതരിക്കപ്പെട്ട ചരിത്ര പശ്ചാത്തലമോ അറിയാത്ത ഒരാൾ മർമ്മപ്രധാനമായ കാര്യങ്ങൾ പറയുന്നു എന്ന് തോന്നുന്നത് കേൾക്കുന്നവന്റെ അറിവില്ലായ്മ കൊണ്ടാണ്.
ഒരു കൊച്ചു കുട്ടിക്ക് മുന്നിൽ ഒരു മാന്ത്രികൻ തൊപ്പിയിൽ നിന്ന് മുയലിനെ എടുക്കുമ്പോൾ അത് അത്ഭുതമാണ് എന്നാൽ അതിന്റെ പിന്നിലെ ട്രിക്ക് അറിയുന്നവന് അത് വെറും വിനോദം മാത്രമാണ്. ഖുർആനെ വിമർശിക്കുന്നവരുടെ ശാസ്ത്രീയ വാദങ്ങളും അതുപോലെയാണ് ആഴത്തിൽ പഠിച്ചവർക്ക് മുന്നിൽ അവ വെറും അവരുടെ അരിവില്ലായ്മ മാത്രമാണ് എന്ന് മനസ്സിലാകും.
Rauf Bovikanam

0 Comments