സ്തീ പള്ളി

الْحَدِيث: لَا تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ (സ്വഹീഹ് ബുഖാരി: 900 സ്വഹീഹ് മുസ്‌ലിം: 442) അല്ലാഹുവിന്റെ ദാസികളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളികളിൽ നിന്ന് നിങ്ങൾ തടയരുത്. الْحَدِيث: "إِذَا اسْتَأْذَنَتِ امْرَأَةُ أَحَدِكُمْ إِلَى الْمَسْجِدِ فَلَا يَمْنَعْهَا (സ്വഹീഹ് മുസ്‌ലിം: 442) നിങ്ങളിൽ ഒരാളുടെ ഭാര്യ പള്ളിയിൽ പോകാൻ അനുവാദം ചോദിച്ചാൽ അവൻ അവളെ തടയരുത്. പള്ളികൾ തടയുന്നവർക്കുള്ള താക്കീത് (ഖുർആൻ) അല്ലാഹുവിനെ സ്മരിക്കുന്ന ഇടങ്ങളിൽ നിന്ന് വിശ്വാസികളെ തടയുന്നത് വലിയ അക്രമമാണെന്ന് ഖുർആൻ വ്യക്തമാക്കുന്നു. الْقُرْآن: "وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَاجِدَ اللَّهِ أَن يُذْكَرَ فِيهَا اسْمُهُ وَسَعَىٰ فِي خَرَابِهَا (സൂറത്തുൽ ബഖറ 114) അല്ലാഹുവിൻ്റെ പള്ളികളിൽ അവന്റെ നാമം സ്മരിക്കപ്പെടുന്നത് തടയുകയും അവയുടെ തകർച്ചയ്ക്കായി പരിശ്രമിക്കുകയും ചെയ്യുന്നവനേക്കാൾ വലിയ അക്രമി ആരുണ്ട്? പള്ളിയിൽ പോകുന്നത് തടയുകയും എന്നാൽ നേർച്ചകൾക്കും ഉത്സവങ്ങൾക്കും (ജാറങ്ങൾ മഖാമുകൾ) സ്ത്രീകളെ കൊണ്ടുപോകാമെന്ന് പറയുകയും അത് വഴി ജറവ്യവസായം നടത്തുന്നതും നിങ്ങൾക്ക് പ്രശ്നമല്ല. അതിനെ കുറിച്ച് നിങ്ങളിൽ ഒരക്ഷരം പോലും മിണ്ടുന്നില്ല എന്തുകൊണ്ട് അതൊക്കെ ചെയ്യുന്നത് പ്രമാണവിരുദ്ധമാല്ലേ . പള്ളിയുടെ മഹത്വം ഭൂമിയിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം പള്ളികളാണ് (സ്വഹീഹ് മുസ്‌ലിം) അല്ലാഹുവിനെ ആരാധിക്കാൻ നിർമ്മിച്ച പള്ളികളിൽ സ്ത്രീകളെ തടയുന്നവർ ആഘോഷങ്ങൾക്കും നേർച്ചകൾക്കും സ്ത്രീകളെ കൊണ്ടുപോകുന്നത് വെറും ആചാരങ്ങൾ മാത്രമാണ്. സിയാറത്ത് സുന്നത്താണെന്ന് വാദിക്കുമ്പോൾ തന്നെ പള്ളിയിൽ വരുന്നത് നബി(സ) വിലക്കാത്ത കാര്യമാണെന്ന് ഓർക്കണം. സ്ത്രീകൾ പള്ളിയിൽ വരുന്നത് തടയരുതെന്ന് നബി(സ) പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഒരു കാര്യം മറ്റൊന്നിനേക്കാൾ ഉത്തമമാണ് എന്ന് പറഞ്ഞാൽ രണ്ടാമത്തെ കാര്യം (നിഷിദ്ധം) എന്നർത്ഥമില്ല. വീട്ടിൽ സുന്നത്ത് നിസ്കരിക്കുന്നതാണ് ഉത്തമം എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അതിനർത്ഥം പള്ളിയിൽ വെച്ച് സുന്നത്ത് നിസ്കരിക്കുന്നത് തെറ്റാണെന്നല്ല. ഇളവ് (റൂഖ്സ) പുരുഷന്മാർക്ക് പള്ളിയിൽ പോകുന്നത് നിർബന്ധമാണ് (വാജിബ്/സുന്നത്ത് മുഅക്കദ). എന്നാൽ സ്ത്രീകൾക്ക് അവരുടെ വീടുകളിൽ നിസ്കരിച്ചാലും ആ പുണ്യം ലഭിക്കുമെന്ന് പറഞ്ഞത് അവർക്ക് നൽകിയ സൗകര്യമാണ്. ആ സൗകര്യത്തെ അവരെ പള്ളിയിൽ നിന്ന് വിലക്കാനുള്ള ആയുധമാക്കാൻ പാടില്ല. ആധുനിക സാഹചര്യം പള്ളിയിൽ പോകുന്നത് വിലക്കുന്നവർ തന്നെ സ്ത്രീകൾ മാർക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും പോകുന്നത് തടയാറില്ല. അല്ലാഹുവിന്റെ പള്ളികളിൽ നിന്ന് മാത്രം അവരെ തടയുന്നത് നബി(സ)യുടെ കൽപ്പനക്ക് വിരുദ്ധമാണ്. ഒരു പുണ്യകർമ്മത്തെ തടയുകയും മറ്റൊന്നിനെ (ഉത്സവങ്ങൾ ഉറൂസ് നേർച്ച ) പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് പ്രമാണങ്ങളോടുള്ള സമീപനം ശരിയല്ലാത്തത് കൊണ്ടാണ്.
Rauf Bovikanam

Post a Comment

0 Comments