അല്ലാഹു അല്ലാത്തവർക്ക് കേൾക്കാനോ ഉത്തരം നൽകാനോ കഴിയില്ല
മരണപ്പെട്ടവർക്ക് നമ്മുടെ വിളി കേൾക്കാനോ സഹായിക്കാനോ കഴിയില്ലെന്ന് ഖുർആൻ വ്യക്തമാക്കുന്നു. അവർക്ക് ഭൗതികമായ കഴിവുകൾ നഷ്ടപ്പെട്ടു കഴിഞ്ഞു.
ഖുർആൻ സൂക്തം
إِن تَدْعُوهُمْ لَا يَسْمَعُوا۟ دُعَآءَكُمْ وَلَوْ سَمِعُوا۟ مَا ٱسْتَجَابُوا۟ لَكُمْ ۖ وَيَوْمَ ٱلْقِيَـٰمَةِ يَكْفُرُونَ بِشِرْكِكُمْ
നിങ്ങൾ അവരോട് പ്രാർത്ഥിക്കുകയാണെങ്കിൽ അവർ നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയില്ല. അവർ കേട്ടാൽ തന്നെയും നിങ്ങൾക്ക് അവർ ഉത്തരം നൽകുകയുമില്ല. ഉയിർത്തെഴുന്നേൽപിന്റെ നാളിലാകട്ടെ നിങ്ങൾ അവരെ പങ്കുചേർത്തതിനെ (ശിർക്കിനെ) അവർ തള്ളിക്കളയുകയും ചെയ്യും.സൂറ ഫാത്വിർ 14)
ഇവിടെ പ്രാർത്ഥന കേൾക്കില്ല എന്ന് പറഞ്ഞത് അവർക്ക് ഭൗതികമായ ശ്രവണശേഷിയോ ഇടപെടാനുള്ള കഴിവോ ഇല്ല എന്നതിനാലാണ്.
സഹായം തേടേണ്ടത് അല്ലാഹുവിനോട് മാത്രം
ഭൗതികമായ കാര്യങ്ങളിൽ പരസ്പരം സഹായിക്കാൻ മനുഷ്യർക്ക് കഴിവുണ്ട്. എന്നാൽ അദൃശ്യമായ മാർഗത്തിലൂടെയുള്ള സഹായം (അഭൗതികം) അല്ലാഹുവിനോട് മാത്രമേ ചോദിക്കാവൂ എന്ന് നബി (സ) ഇബ്നു അബ്ബാസ് (റ) വിനോട് പറഞ്ഞു:
ഹദീസ്
إِذَا سَأَلْتَ فَاسْأَلِ اللَّهَ، وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ
നീ ചോദിക്കുന്നുണ്ടെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുന്നുണ്ടെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക. തിർമിദി)
മരിച്ചവരും ജീവിച്ചിരിക്കുന്നവരും സമമല്ല
ജീവിച്ചിരിക്കുന്നവരോട് സഹായം തേടുന്നതും മരണപ്പെട്ടവരോട് തേടുന്നതും ഒന്നാണെന്ന വാദത്തെ ഖുർആൻ ഖണ്ഡിക്കുന്നു
ഖുർആൻ സൂക്തം
وَمَا يَسْتَوِى ٱلْأَحْيَآءُ وَلَا ٱلْأَمْوَٰتُ ۚ إِنَّ ٱللَّهَ يُسْمِعُ مَن يَشَآءُ ۖ وَمَآ أَنتَ بِمُسْمِعٍ مَّن فِى ٱلْقُبُورِ
ജീവനുള്ളവരും മരണപ്പെട്ടവരും സമമാകുകയില്ല. തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ കേൾപ്പിക്കുന്നു. ഖബറുകളിലുള്ളവരെ കേൾപ്പിക്കാൻ നിനക്ക് കഴിയില്ല. സൂറ ഫാത്വിർ: 22)
ഭൗതികമായ സഹായം (ഉദാഹരണത്തിന് ഒരാളോട് ഒരു ലിഫ്റ്റ് ചോദിക്കുന്നത്) ഒരിക്കലും ആരാധനയല്ല. എന്നാൽ ഖബറിലുള്ളവരോടോ അദൃശ്യരായവരോടോ സഹായം തേടുന്നത് അവരിൽ ദൈവികമായ അല്ലെങ്കിൽ അഭൗതികമായ കഴിവ് ഉണ്ടെന്ന് വിശ്വസിക്കലാണ്. അത് പ്രാർത്ഥനയും ആരാധനയുമാണ്. പ്രാർത്ഥന അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്.
Rauf Bovikanam

0 Comments