സഹായ തേട്ടം

ഞാൻ പറഞ്ഞത് ഏതെങ്കിലും ഒരു മൗലവിയുടെയോ മുസ്ലിയാരുടെയോ വാക്കല്ല. മറിച്ച് ഖുർആൻ വ്യക്തമാക്കിയ കാര്യമാണ്. സൂറ ഫാത്വിറിലെ (35:14) വചനം നോക്കുക

നിങ്ങൾ അവരെ വിളിച്ചാൽ അവർ നിങ്ങളുടെ വിളി കേൾക്കില്ല. കേട്ടാലും അവർ നിങ്ങൾക്ക് മറുപടി നൽകുകയുമില്ല. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ നിങ്ങൾ അവരെ പങ്കാളികളാക്കിയതിനെ (شرككم – നിങ്ങളുടെ ശിർക്ക്) അവർ നിഷേധിക്കുകയും ചെയ്യും.

ഇവിടെ ഖബറിലുള്ളവരെയോ അദൃശ്യരായവരെയോ വിളിച്ച് സഹായം തേടുന്ന പ്രവൃത്തിയെ അല്ലാഹു നേരിട്ട് ശിർക്ക് എന്നാണ് വിശേഷിപ്പിക്കുന്നത്. എന്തുകൊണ്ടാണ് അത് ശിർക്കാകുന്നത് പ്രാർത്ഥന കേൾക്കാനും അതിന് ഉത്തരം നൽകാനുമുള്ള സവിശേഷ അധികാരം അല്ലാഹുവിന്റേത് മാത്രമാണ്. ആ കഴിവ് മറ്റൊരാൾക്കും ഉണ്ടെന്ന് വിശ്വസിക്കുമ്പോഴാണ് അത് പങ്കുചേർക്കലായി (ശിർക്ക്) മാറുന്നത്.

ഇക്കാര്യം സൂറത്തുൽ അഹ്ഖാഫ് (46:5) ഒന്നുകൂടി വ്യക്തമാക്കുന്നുണ്ട്:
അല്ലാഹുവിനെ വിട്ട് ഉയിർത്തെഴുന്നേൽപിന്റെ നാളുവരെയും തനിക്ക് മറുപടി നൽകാൻ കഴിയാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നവനേക്കാൾ വഴിപിഴച്ചവൻ ആരുണ്ട്. അവർ ഇവരുടെ പ്രാർത്ഥനയെക്കുറിച്ച് അശ്രദ്ധരാണ്.

ജീവിച്ചിരിക്കുന്ന മനുഷ്യരോട് വെള്ളം ചോദിക്കുന്നത് പോലുള്ള ഭൗതികമായ സഹായങ്ങൾ ചോദിക്കുന്നത് ആരും ശിർക്ക് എന്ന് പറയുന്നില്ല. എന്നാൽ ഖബറിലുള്ളവരോടോ അദൃശ്യരായവരോടോ സഹായം ചോദിക്കുമ്പോൾ അവർ അദൃശ്യമായി കേൾക്കാനും സഹായിക്കാനും കഴിവുള്ളവരാണെന്ന വിശ്വാസം അതിൽ വരുന്നു. അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യങ്ങൾ സൃഷ്ടികളോട് ചോദിക്കുന്നതിനെയാണ് അഭൗതിക സഹായതേട്ടം എന്ന് പണ്ഡിതന്മാർ വിവരിക്കുന്നത്. ഇത് ഖുർആൻ പറഞ്ഞ ശിർക്ക് എന്ന ആശയത്തിന്റെ ലളിതമായ വിശദീകരണമാണ്.

ഖബറുകളിലുള്ളവർ കേൾക്കില്ലെന്ന് ഖുർആൻ തന്നെ പറഞ്ഞിരിക്കെ (ഫാത്വിർ 14. 22) അവർ കേൾക്കുമെന്ന് വിശ്വസിക്കുന്നത് ഖുർആനിന് വിരുദ്ധമല്ലേ?

അവരോടുള്ള ഇത്തരം വിളി പ്രാർത്ഥനകളെ ഖുർആൻ ശിർക്ക് എന്ന് വിളിച്ചത് എന്തടിസ്ഥാനത്തിലാണ് പറയൂ .
Rauf Bovikanam

Post a Comment

0 Comments