🕋 ✨ 🤲 വിശ്വാസം

ഈമാൻ കാര്യങ്ങൾ (6)

1
الإيمان بالله അല്ലാഹുവിൽ വിശ്വസിക്കൽ
2
الإيمان بالملائكة മലക്കുകളിൽ വിശ്വസിക്കൽ
3
الإيمان بالكتب വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കൽ
4
الإيمان بالرسل പ്രവാചകന്മാരിൽ വിശ്വസിക്കൽ
5
الإيمان باليوم الآخر അന്ത്യദിനത്തിൽ വിശ്വസിക്കൽ
6
الإيمان بالقدر നന്മതിന്മകൾ അല്ലാഹുവിൽ നിന്നാണെന്ന് വിശ്വസിക്കൽ

ഇസ്ലാം കാര്യങ്ങൾ (5)

١. الشَّهَادَتَانِ (ശഹാദത്ത്)

അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹൻ മറ്റാരുമില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കലാണ് ഇസ്ലാമിലെ ഒന്നാമത്തെ അടിസ്ഥാനം.

٢. الصَّلَاةُ (നിസ്കാരം)

മുസ്ലിങ്ങൾ ദിവസവും അഞ്ചുനേരം (സുബ്ഹി, ളുഹ്‌ർ, അസ്വർ, മഗ്‌രിബ്, ഇശാ) നിശ്ചിത സമയങ്ങളിൽ അല്ലാഹുവിന് വേണ്ടി നിസ്കാരം നിർവ്വഹിക്കൽ നിർബന്ധമാണ്.

٣. الزَّكَاةُ (സക്കാത്ത്)

സമ്പത്തുള്ളവർ തങ്ങളുടെ ധനത്തിൽ നിന്നും നിശ്ചിത വിഹിതം അർഹരായ പാവപ്പെട്ടവർക്കും മറ്റു അർഹർക്കും നൽകി തങ്ങളുടെ സമ്പത്തിനെ ശുദ്ധീകരിക്കലാണ് സക്കാത്ത്.

٤. الصَّوْمُ (നോമ്പ്)

വിശുദ്ധമായ റമദാൻ മാസത്തിൽ സുബ്ഹി മുതൽ മഗ്‌രിബ് വരെ ഭക്ഷണപാനീയങ്ങളും മറ്റു വികാരങ്ങളും വെടിഞ്ഞ് അല്ലാഹുവിന്റെ പ്രീതിക്കായി വ്രതം അനുഷ്ഠിക്കലാണ് നാലാമത്തെ കാര്യം.

٥. الحَجُّ (ഹജ്ജ്)

ആരോഗ്യവും സാമ്പത്തിക ശേഷിയുമുള്ളവർ ജീവിതത്തിൽ ഒരിക്കലെങ്കിലും മക്കയിലെ പരിശുദ്ധമായ കഅബ സന്ദർശിച്ച് ഹജ്ജ് കർമ്മം നിർവ്വഹിക്കൽ നിർബന്ധമാണ്.

Digital Architecture by
RAUF BOVIKANAM
Software Engineer | Full-Stack Developer
💬 Contact: 8281308603

Post a Comment

0 Comments