കരളു പകുത്ത് ഖൽബ് കൊടുത്ത് കനിവൊഴുകും നബിതീരം

സ്നേഹസൗഭഗ സാര പൂരിത സാരസപ്പൂവോരം
സ്നേഹസൗഭഗ സാര പൂരിത സാരസപ്പൂവോരം
മഹിളകളിൽ ഗുണമേറും മാതൃകാ
മഹിമയെഴും ആ വഴികൾ ശോഭിതാ
മഹിളകളിൽ ഗുണമേറും മാതൃകാ
മഹിമയെഴും ആ വഴികൾ ശോഭിതാ
മുത്ത് റസൂലിന്റെ പൂവേ പത്തരമാറ്റൊളിവാലേറി

ഉളയിൽ അനുപമ കരുതലിൻ കവചമാ പത്നി ഖദീജ ബീവി

മഹിമ പൊലിമ എളിമ ഒരുമ മധുരിമ
മഹതിയ ചരിതങ്ങൾ വിരിന്തിടും ഇശലയേ
ആരാമത്തിൻ സുഗന്ധം ആരും വാഴ്ത്തും ചന്തം
ആറ്റൽ നബിക്ക് മുഹബ്ബത്ത് ഏറ്റം കൊടുത്ത സൗജത്ത്

സർവ്വഗുണങ്ങളൊക്കെയും ഒത്തൊരു വസനാം
ജീവിതം വഞ്ചിതം ശോഭിതം തേൻമൊഴികൾ
എല്ലാം സമർപ്പിച്ചു ദീൻ വഴിയിൽ ത്വാഹിറ ഇസ്മും ഖയാദിയുമേ
ത്വാഹ നബിക്കവർ സമ്മതമേ
ത്വാഹിറ ഇസ്മും ഖയാദിയുമേ
ത്വാഹ നബിക്കവർ സമ്മതമേ
കരളു പകുത്ത് ഖൽബ് കൊടുത്ത് കനിവൊഴുകും നബിതീരം
കരളു പകുത്ത് ഖൽബ് കൊടുത്ത് കനിവൊഴുകും നബിതീരം
പാരാവാരം പോലെ മേന്മ ഒഴുകിടുന്നീല
സുന്ദര സഫല പ്രയാണങ്ങൾ സന്തത വിജയ പ്രമാണങ്ങൾ

ഏകവാസമായ് ഹിറയിലാകുമാ നേരം
വഹിയുമായെത്തി പാകവീഥിയായ് വന്ന്
വിറയുമായ് വീട്ടിൽ ബീവി ഹളറത്തിൽ സ്വാന്തനമേകി പറഞ്ഞു
സങ്കടമപ്പോൾ മറഞ്ഞു സത്യമതത്തിലറിഞ്ഞു
മുത്ത് റസൂല് പുണർന്നു
തിരുജീവിതസരണി ദർശനം
തിരുലോകജയത്തിൻ കാരണം
തിരുജീവിതസരണി ദർശനം
തിരുലോകജയത്തിൻ കാരണം
സദയം സപിതം സഗുണം സുകൃതം ബീവി ഖദീജ

0 Comments