📜 🕊️ ⚖️ബനൂ ഖുറൈള

ചോദ്യം: ബനൂ ഖുറൈള വംശ ഹത്യക്കെതിരെ മനുഷ്യർ സംസാരിച്ചു കൊണ്ടേ ഇരിക്കും..

ഉത്തരം:
ഒരു പ്രത്യേക വംശത്തിൽ ജനിച്ചു എന്നതുകൊണ്ട് മാത്രം ആ വംശത്തിലെ സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും അടക്കം എല്ലാവരെയും കൊല്ലുന്നതിനെയാണ് വംശഹത്യ എന്ന് വിളിക്കുന്നത്. എന്നാൽ ബനൂ ഖുറൈളയിൽ നടന്നത് അതല്ല: സ്ത്രീകളെയും കുട്ടികളെയും വധിച്ചില്ല: അവരെ പൂർണ്ണമായും ഒഴിവാക്കി. യുദ്ധക്കുറ്റവാളികളെ മാത്രം ശിക്ഷിച്ചു മദീനയെ ശത്രുക്കൾ വളഞ്ഞപ്പോൾ, കരാർ ലംഘിച്ച് ശത്രുക്കളോടൊപ്പം ചേർന്ന് സ്വന്തം രാജ്യത്തെ തകർക്കാൻ ശ്രമിച്ച 'യുദ്ധ സേവനത്തിന്' പ്രാപ്തിയുള്ള പുരുഷന്മാരെ മാത്രമാണ് ശിക്ഷിച്ചത്. മുസ്‌ലിങ്ങളുടെ നിയമപ്രകാരമല്ല അവിടെ വിധി ഉണ്ടായത്. ബനൂ ഖുറൈളക്കാർ തന്നെ തിരഞ്ഞെടുത്ത മധ്യസ്ഥനായ സഅ്ദ് ബിൻ മുആദ് (റ) വിധി പറഞ്ഞത് ജൂത വേദഗ്രന്ഥമായ തോറയിലെ (Deuteronomy 20:10-14) നിയമം അനുസരിച്ചാണ്. സ്വന്തം വേദഗ്രന്ഥം അനുസരിച്ചുള്ള വിധി നടപ്പിലാക്കിയതിനെ വംശഹത്യ എന്ന് വിളിക്കുന്നത് എന്ത് യുക്തിയാണ്? ഖൻദഖ് യുദ്ധവേളയിൽ മദീനയിലെ ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും ഭയവിഹ്വലരായി ഇരിക്കുമ്പോഴാണ്, അവരെ സംരക്ഷിക്കുമെന്ന് കരാർ ചെയ്ത ബനൂ ഖുറൈളക്കാർ ശത്രുക്കൾക്ക് കോട്ടയുടെ വാതിൽ തുറന്നുകൊടുക്കാൻ ശ്രമിച്ചത്. ആ വഞ്ചന വിജയിച്ചിരുന്നെങ്കിൽ മദീനയിലെ മുസ്‌ലിങ്ങൾ മുഴുവൻ വംശഹത്യ ചെയ്യപ്പെടുമായിരുന്നു. ആ അപകടത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കുകയാണ് പ്രവാചകൻ ചെയ്തത്. ഇന്നത്തെ ആധുനിക നിയമവ്യവസ്ഥയിൽ പോലും യുദ്ധകാലത്ത് ശത്രുവിനെ സഹായിക്കുന്ന (Treason) പൗരന്മാർക്ക് വധശിക്ഷ നൽകുന്നുണ്ട്. 1500 വർഷം മുമ്പ് മരുഭൂമിയിലെ ഗോത്രനിയമങ്ങൾക്കിടയിൽ നീതി നടപ്പിലാക്കിയതിനെ പരിഹസിക്കുന്നവർ, ഹിരോഷിമയിലും നാഗസാക്കിയിലും ലക്ഷക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ യഥാർത്ഥ വംശഹത്യകളെക്കുറിച്ച് മൗനം പാലിക്കുന്നു. മനുഷ്യർ ഇതിനെക്കുറിച്ച് സംസാരിക്കും എന്ന് പറയുന്ന സുഹൃത്തേ, അതേ മനുഷ്യർ തന്നെ 'രാജ്യദ്രോഹത്തെ' കുറിച്ചും സംസാരിക്കും. ഒരു ജനതയെ മുഴുവൻ മരണത്തിലേക്ക് തള്ളിവിടാൻ കരാർ ലംഘിച്ച വഞ്ചകർക്ക് അവരുടെ തന്നെ വേദഗ്രന്ഥം നൽകിയ ശിക്ഷയെ വംശഹത്യ എന്ന് വിളിക്കുന്നത് ചരിത്രത്തോടുള്ള കൊടും വഞ്ചനയാണ്. നിരപരാധികളെയും കുട്ടികളെയും സംരക്ഷിക്കാൻ വേണ്ടി രോമവളർച്ച പോലും പരിശോധിച്ച ആ നീതിബോധത്തെയാണ് നിങ്ങൾ ക്രൂരതയായി ചിത്രീകരിക്കുന്നത്. ഇസ്‌ലാമിനെ തകർക്കാൻ ഇത്തരം ലേബലുകൾ ഒട്ടിച്ചോളൂ, പക്ഷേ ചരിത്രം സത്യം വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കും."

Rauf Bovikanam

Post a Comment

0 Comments