മൌലിദ് കഴിക്കൽ മുൻപ് പതിവില്ലാത്തതാ
അത് ഹിജ്‌റ മുന്നൂറിന്ന് ശേഷം വന്നതാ..എന്നും സഘാവി പറഞ്ഞതായ് കാണുന്നതാ
അത് ഹലബി ഒന്നാം ഭാഗമിൽ നോക്കേണ്ടതാ..
മലിക്കുൽ മുളഫ്ഫർ ധീരനായൊരു രാജനാ
ഇർബർ ഭരിച്ചവരാണ് വൻധർമ്മിഷ്ഠ്നാ..
മൌലിദ് കഴിക്കാൻ ഏറ്റവും ഉത്സാഹമാ
മാസം റബീഉൽ അവ്വലെന്താഘോഷമാ
ശൈഖ്ബ്നുദഹ്‌യത്തു മൌലിതൊന്ന് രചിക്കലായ്
രാജാവിന്നത് കണ്ടേറ്റവും സന്തോഷമായ്
സമ്മാനമായ് പൊന്നായിരം നൽകുന്നതായ്
എന്നുള്ള തിബ്നുകസീർ താൻ പറയുന്നതായ്
മൌലിദ് കഴിക്കുന്നന്ന് ആടയ്യായിരം
പൊരിക്കുന്നതാണേ കോഴിയും പതിനായിരം
പാത്രങ്ങളിൽ അലുവായുമുണ്ടോരോതരം
ഉലമാക്കളനവധി ഹാജറുണ്ടന്ന്
അതുപോലെ സൂഫികൾ കൂടുമേ അതിൽ വന്ന്
പ്രത്യേകമായ് ഇവർക്കൊക്കെയും ബഹുമാനവും
നൽകുന്നതാ രാജാവ് പല സമ്മാനവും
മൌലിദ് ശരീഫോദുന്ന സമയം വന്ന്
ഇരിക്കുന്നതാ സദസിൽ മുളഫ്ഫറുമന്ന്
ചുരുക്കിപറഞ്ഞാൽ മൂന്നുലക്ഷം പൊന്നാ
പ്രതിവർഷവും മൌലിദ് കഴിക്കാനെന്നാ
ഇത് ‘അൽബിദായത്തുവന്നിഹായ’ യിൽ നോക്കണേ
ഒരുന്നൂറ്റിമുപ്പത്തേഴ് പതിമൂന്നാകണേ
നബിക്കുള്ള മൌലിദ് വീട്ടിലും ഓതേണ്ടതാ
അതിനാൽ ‘മുസ്വീബത്തൊക്കെയും’ നീങ്ങുന്നതാ
കള്ളന്റെ ശല്യം തന്നെയും ഒതുങ്ങുന്നതാ
ദാരിദ്ര്യവും നീങ്ങുന്നതായ് കാണുന്നതാ
(1)ഹർഖും (2) വബ ഇവയൊക്കെയും കാക്കുന്നതാ
കണ്ണേറ് ഹസദും നീങ്ങുവാൻ ഉതകുന്നതാ
ഇത് പോലെ തന്നെ സുയൂഥി തന്റെ വസാഇലിൽ
പറയുന്നതാ നീ നോക്ക് ശർഹുശമാഇലിൽ
0 Comments