ഹദീസുൽ ജാരിയാ
അല്ലാഹു ആകാശത്തിലാണെന്ന് പരാമർശിക്കുന്ന പ്രശസ്തമായ ഹദീസാണ് ഹദീസുൽ ജാരിയാ. ഇമാം മുസ്‌ലിം തന്റെ സ്വഹീഹിൽ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹദീസിന്റെ സാരം
മുആവിയത്തുബ്നുൽ ഹകം (റ) തന്റെ ദാസിപ്പെണ്ണുമായി പ്രവാചകൻ ﷺ യുടെ അടുത്തെത്തി. അവളുടെ വിശ്വാസം പരിശോധിക്കാൻ പ്രവാചകൻ ചോദിച്ചു:
أَيْنَ اللهُ؟
"അല്ലാഹു എവിടെയാണ്?"
അവൾ മറുപടി നൽകി:
فِي السَّمَاءِ
"ആകാശത്തിൽ"
തുടർന്ന് പ്രവാചകൻ ചോദിച്ചു: "ഞാൻ ആരാണ്?". അവൾ പറഞ്ഞു: "താങ്കൾ അല്ലാഹുവിന്റെ റസൂലാണ്." ഇത് കേട്ടപ്പോൾ പ്രവാചകൻ കൽപ്പിച്ചു: "നീ അവളെ മോചിപ്പിക്കുക, തീർച്ചയായും അവൾ വിശ്വാസിനിയാണ്."
പണ്ഡിത വീക്ഷണങ്ങൾ
01. അസരി / സലഫി വീക്ഷണം
അല്ലാഹു അവന്റെ ഉന്നതിക്ക് അനുയോജ്യമായ വിധത്തിൽ അർശിന് മുകളിലാണെന്നും (ഇസ്തിവാഅ്), 'ആകാശത്തിൽ' എന്നത് കൊണ്ട് അല്ലാഹുവിന്റെ ഉന്നതിയെയാണ് (Aliya) ഉദ്ദേശിക്കുന്നതെന്നും ഇവർ വിശ്വസിക്കുന്നു.
02. അശ്അരി / മാതുരീദി വീക്ഷണം
അല്ലാഹു സ്ഥലകാലങ്ങൾക്കും മുകളിലാണെന്നും, ദാസിപ്പെണ്ണിന്റെ മറുപടി അല്ലാഹുവിന്റെ മഹത്വത്തെയും ഔന്നത്യത്തെയും സൂചിപ്പിക്കുന്നതാണെന്നും ഇവർ വിശദീകരിക്കുന്നു.

0 Comments