🕌 🟢 ✨ മദീനയിലെ പച്ചഖുബ്ബ ചരിത്രവും യാഥാർത്ഥ്യവു

മദീനയിലെ പച്ചഖുബ്ബ ചരിത്രവും യാഥാർത്ഥ്യവും

റസൂലിന്റെ (സ) കാലത്തോ സ്വഹാബത്തോ താബിഉകളോ നാല് ഇമാമുകളോ ഈ ഖുബ്ബ നിർമ്മിച്ചിട്ടില്ല. നബി (സ) വഫാത്തായി ഏകദേശം 650 വർഷങ്ങൾക്ക് ശേഷം എ.ഡി. 1279-ൽ (ഹിജ്റ 678) അന്നത്തെ ഭരണാധികാരിയായിരുന്ന ഖലാവൂൻ അസ്സ്വാലിഹി ആണ് ആദ്യമായി അവിടെ ഒരു മരം കൊണ്ട് കൂര നിർമ്മിച്ചത്. അതിനുശേഷം പല കാലഘട്ടങ്ങളിലും മാറ്റങ്ങൾ വരുത്തിയാണ് ഇന്നത്തെ രൂപത്തിലായത്. ഇതിന് പച്ച നിറം നൽകുന്നത് പോലും 1837 ൽ ഉസ്മാനിയാ ഭരണകാലത്താണ്.

ഇസ്ലാമിൽ ഒരു കാര്യം പുണ്യകർമ്മമോ വിശ്വാസമോ ആകണമെങ്കിൽ അതിന് ഖുർആന്റെയോ സുന്നത്തിന്റേയോ പിൻബലം വേണം. മദീനയിൽ പിൽക്കാലത്ത് വന്ന ഭരണാധികാരികൾ ചെയ്ത ഒരു കാര്യം ഇസ്ലാമിലെ പ്രമാണമായി മാറില്ല. നബി (സ) പറഞ്ഞു നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) ആരെങ്കിലും പുതുതായി വല്ലതും ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ് നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) ആരെങ്കിലും പുതുതായി വല്ലതും ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ് (ബുഖാരി മുസ്ലിം).

ഖബറുകൾ കെട്ടിപ്പൊക്കുന്നതിനെ കുറിച്ചുള്ള നബിചര്യ

ഖബറുകൾ കെട്ടിപ്പൊക്കുന്നതിനെ നബി (സ) കർശനമായി വിലക്കിയിട്ടുണ്ട്. ഖബറുകൾക്ക് മുകളിൽ കെട്ടിടം നിർമ്മിക്കുന്നതിനെ നബി (സ) നിരോധിച്ചു (സ്വഹീഹ് മുസ്ലിം 970). ജലീൽ ഇബ്നു അബ്ദില്ല (റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഉയർന്നുനിൽക്കുന്ന എല്ലാ ഖബറുകളും നിരപ്പാക്കാൻ നബി (സ) കൽപ്പിച്ചതായി കാണാം.

യഥാർത്ഥത്തിൽ നബിയുടെ (സ) ഖബറിന് മുകളിലല്ല ഈ ഖുബ്ബ സ്ഥിതി ചെയ്യുന്നത്. നബിയുടെ ഖബറിന് ചുറ്റും മൂന്ന് മതിലുകൾ കെട്ടി അത് പള്ളിയുടെ ഭാഗത്ത് നിന്നും വേർതിരിച്ചിട്ടുണ്ട്. ആളുകൾ ഖബറിനെ വന്ദിക്കാതിരിക്കാൻ പണ്ഡിതന്മാർ എടുത്ത മുൻകരുതലാണത്. പള്ളി വികസിപ്പിച്ചപ്പോൾ നബിയുടെ വീട് (ആയിശ ബീവിയുടെ മുറി) പള്ളിയുടെ ഉള്ളിലായി എന്ന് മാത്രം.

Project Completion
Created by Rauf Bovikanam
Software Engineer
Full-Stack Developer | Flutter, React & UI/UX Expert

Post a Comment

0 Comments