അള്ളാഹു തനിയെ ഉണ്ടായതല്ലേ

സമയത്തിനും സ്ഥലത്തിനും അതീതൻ (Beyond Time and Space) നമ്മൾ ജീവിക്കുന്ന ഈ പ്രപഞ്ചത്തിന് ഒരു സമയമുണ്ട് (Time). അതുകൊണ്ടാണ് നമുക്ക് ജനനവും മരണവും തുടക്കവും ഒടുക്കവുമുള്ളത്. എന്നാൽ ഈ പ്രപഞ്ചത്തെയും സമയത്തെയും സൃഷ്ടിച്ച സ്രഷ്ടാവ് ആ സമയത്തിന് ഉള്ളിലല്ല. സമയത്തിന് പുറത്തുള്ള ഒരാൾക്ക് എപ്പോൾ ഉണ്ടായി? എന്ന ചോദ്യം പ്രസക്തമല്ല. ഉദാഹരണത്തിന് ഒരു വീഡിയോ ഗെയിം നിർമ്മിച്ച പ്രോഗ്രാമർ ആ ഗെയിമിനുള്ളിലെ നിയമങ്ങൾക്കോ (Gravity Time) വിധേയനല്ലല്ലോ. അനന്തമായ ശൃംഖലയുടെ അസംബന്ധം (Infinite Regress) അല്ലാഹുവിനെ ആര് സൃഷ്ടിച്ചു എന്ന് ചോദിച്ചാൽ ആ സ്രഷ്ടാവിനെ ആര് സൃഷ്ടിച്ചു എന്ന അടുത്ത ചോദ്യം വരും. ഇങ്ങനെ പുറകോട്ട് പോയാൽ ഒരിടത്തും അവസാനിക്കില്ല. ഒരു ട്രെയിൻ ഓടണമെങ്കിൽ അതിന് മുന്നിൽ ഒരു എൻജിൻ വേണം. ആ എൻജിനെ വലിക്കാൻ മറ്റൊരു എൻജിൻ അതിനെ വലിക്കാൻ വേറൊന്ന് ഇങ്ങനെ അനന്തമായി പോയാൽ ട്രെയിൻ ഒരിക്കലും നീങ്ങില്ല. സ്വയം ചലിക്കുന്ന മറ്റൊന്നിന്റെ സഹായമില്ലാത്ത ഒരു ഫസ്റ്റ് കോസ് (First Cause) ഉണ്ടായേ തീരൂ. ആ തുടക്കമില്ലാത്ത ശക്തിയാണ് അല്ലാഹു. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള വ്യത്യാസം ഉണ്ടാകുക എന്നത് സൃഷ്ടികളുടെ ഗുണമാണ്. സ്രഷ്ടാവിന് സൃഷ്ടികളുടെ ഗുണം ഉണ്ടാകാൻ പാടില്ല. ഉണ്ടായ ഒന്നാണെങ്കിൽ അവൻ ദൈവമാവില്ല വെറുമൊരു സൃഷ്ടി മാത്രമായിരിക്കും. എല്ലാറ്റിനും കാരണമായവൻ (The Uncaused Cause) മറ്റൊന്നിൽ നിന്ന് ഉണ്ടായവനാകാൻ പാടില്ല എന്നത് ഒരു ലോജിക്കൽ നെസസിറ്റിയാണ്. നമ്മുടെ പരിമിതമായ ബുദ്ധി നിങ്ങൾ പറഞ്ഞത് പോലെ നമ്മൾ ജനനവും മരണവും കണ്ടു ശീലിച്ചതുകൊണ്ടാണ് എല്ലാറ്റിനും ഒരു തുടക്കം വേണമെന്ന് വാശി പിടിക്കുന്നത്. ഒരു ഉറുമ്പിന് മനുഷ്യന്റെ ഇന്റർനെറ്റ് ബാങ്കിംഗ് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയില്ല. അതുപോലെ ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവിന്റെ അസ്തിത്വം നമ്മുടെ പരിമിതമായ ബുദ്ധിയിൽ പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയില്ല. പക്ഷേ, ഒരു സ്രഷ്ടാവില്ലാതെ ഈ സൃഷ്ടിപ്പുകൾ നടക്കില്ല എന്ന് മനസ്സിലാക്കാൻ നമ്മുടെ ബുദ്ധിക്ക് സാധിക്കും. സുഹൃത്തേ സ്നേഹിത സഹോതര. പ്രപഞ്ചം എന്ന ഈ മഹാ അത്ഭുതത്തിന്റെ Source Code പരിശോധിക്കുന്ന ഒരാൾക്ക് അതിന് പിന്നിൽ ഒരു പ്രോഗ്രാമർ ഉണ്ടെന്ന് മനസ്സിലാക്കാൻ വലിയ പ്രയാസമൊന്നുമില്ല. നമ്മുടെ ബുദ്ധിയുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് സ്രഷ്ടാവിനെ അളക്കാൻ ശ്രമിക്കുന്നത് ഒരു ചെറിയ മെമ്മറി കാർഡിൽ അനന്തമായ ഡാറ്റ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്നത് പോലെയാണ്. നിഷേധിക്കാനുള്ള ആവേശത്തേക്കാൾ സത്യം കണ്ടെത്താനുള്ള എളിമയുണ്ടെങ്കിൽ ആ വെളിച്ചം താങ്കൾക്കും കാണാം. എല്ലാ അറിവുകളുടെയും ഉടമസ്ഥനായ നാഥൻ താങ്കളെ നേർവഴിയിലാക്കട്ടെ.
Rauf Bovikanam

Post a Comment

0 Comments