ഇതൊരു സെലക്റ്റീവ് അന്ധതയാണ്. പഴയ ശാസ്ത്രജ്ഞർ പറഞ്ഞ കാര്യങ്ങളിൽ 80% വും തെറ്റായിരുന്നു. ഭൂമി പരന്നതാണെന്നോ സൂര്യൻ ഭൂമിക്ക് ചുറ്റും കറങ്ങുകയാണെന്നോ ഉള്ള അബദ്ധങ്ങൾ അവർ വിശ്വസിച്ചിരുന്നു.
മുഹമ്മദ് നബി അന്നത്തെ ശാസ്ത്രജ്ഞരിൽ നിന്നാണ് കോപ്പിയടിച്ചതെങ്കിൽ എന്തുകൊണ്ട് ആ ശാസ്ത്രജ്ഞർ വരുത്തിയ ഒരു തെറ്റുപോലും ഖുർആനിൽ വന്നില്ല? 41:57 ആയിരക്കണക്കിന് തെറ്റുകൾക്കിടയിൽ നിന്ന് 'ശരികൾ' മാത്രം തിരഞ്ഞെടുക്കാൻ ഒരു മനുഷ്യന് എങ്ങനെ സാധിക്കും? ശരികൾ മാത്രം വേർതിരിച്ചെടുക്കാൻ ആ അറിവിന്റെ സ്രോതസ്സിന് ആധുനിക ശാസ്ത്രത്തെക്കാൾ വലിയൊരു ദൂരക്കാഴ്ച (Vision) ഉണ്ടായിരുന്നു എന്ന് സമ്മതിക്കേണ്ടി വരും.
നിങ്ങൾ പറയുന്നത് നൂർ എന്ന വാക്കിന് പ്രതിഫലനമെന്ന് അർത്ഥമില്ലെന്നും പഴയ ആൾക്കാർക്ക് ഇതറിയാമായിരുന്നു എന്നുമാണ്.
ഖുർആൻ സൂര്യനെ സിറാജ് (കത്തുന്ന വിളക്ക് സ്വന്തമായി പ്രകാശമുള്ളത്) എന്നും ചന്ദ്രനെ നൂർ (പ്രകാശം) എന്നുമാണ് വിളിച്ചത്.
നൂർ എന്ന വാക്കിന്റെ ധാതുക്കൾ (Root words) പരിശോധിച്ചാൽ അത് ആഗിരണം ചെയ്യപ്പെട്ട പ്രകാശത്തിന് ഉപയോഗിക്കാറുണ്ട്. ഇവിടെ പ്രധാനം വാക്കിന്റെ അർത്ഥം മാത്രമല്ല മറിച്ച് സൂര്യനും ചന്ദ്രനും രണ്ട് തരം പ്രകാശമാണെന്ന് വേർതിരിച്ചു പറഞ്ഞു എന്നതാണ്. 1400 വർഷം മുൻപ് ഒരു മരുഭൂമിയിൽ ഇരുന്നുകൊണ്ട് ഈ വ്യത്യാസം ഒരാൾ പറയാൻ സാധ്യതയുണ്ടോ?
( ഭാഷാപരമായ സംരക്ഷണം (സിനഗോഗിലെ പഴയ ബോർഡ് ഉദാഹരണം.
500 വർഷം മുൻപുള്ള മലയാളം പോലും വായിക്കാൻ കഴിയില്ല അപ്പോൾ 1400 വർഷം മുൻപുള്ള ഭാഷ മാറില്ലേ )
നിങ്ങൾ പറഞ്ഞ ഉദാഹരണം തന്നെ ഖുർആന്റെ അത്ഭുതമാണ്. എല്ലാ ഭാഷകളും മാറുമ്പോൾ ലോകത്ത് ഏകദേശം 160 കോടി ജനങ്ങൾ ഇന്നും ഒരക്ഷരം പോലും മാറാതെ 1400 വർഷം മുൻപുള്ള അതേ ഭാഷയിൽ ഒരു ഗ്രന്ഥം ഓതുന്നുണ്ടെങ്കിൽ അത് ആ ഭാഷയുടെ കഴിവല്ല മറിച്ച് ദൈവികമായ സംരക്ഷണമാണ്.
500 വർഷം മുൻപുള്ള ഒരു ഗ്രന്ഥമെങ്കിലും ഇന്ന് മലയാളികൾക്ക് സുഗമമായി വായിക്കാൻ പറ്റുന്ന രീതിയിൽ മാറ്റമില്ലാതെ കാണിച്ചുതരാൻ നിങ്ങൾക്ക് കഴിയുമോ? ഇല്ല.
ഭ്രൂണശാസ്ത്രം (Embryology) പറയുന്നിടത്ത് ഖുർആൻ ഉപയോഗിച്ച അലഖ (അട്ടയെപ്പോലെ പറ്റിപ്പിടിക്കുന്നത്) എന്ന വാക്ക് നോക്കുക. ഇത് ആധുനിക മൈക്രോസ്കോപ്പിക് പഠനങ്ങൾ കണ്ടുപിടിക്കുന്നതിന് മുൻപ് ആർക്കെങ്കിലും പറയാൻ കഴിയുമോ? ഇത് വ്യാഖ്യാനമല്ല മറിച്ച് വാക്കിന്റെ നേരിട്ടുള്ള അർത്ഥമാണ്. ഭ്രൂണം ഗർഭപാത്രത്തിൽ പറ്റിപ്പിടിച്ചു നിൽക്കുന്നത് അട്ടയെപ്പോലെയാണ് എന്ന് ഇത്ര കൃത്യമായി വിശേഷിപ്പിച്ചത് കേവലം യാദൃശ്ചികമാണെന്ന് പറയുന്നത് ബുദ്ധിശൂന്യതയാണ്.
ലോകത്തെ എല്ലാ ശാസ്ത്രജ്ഞരുടെയും അറിവുകൾ (ഗ്രീക്ക് ഇന്ത്യൻ പേർഷ്യൻ) ഒരാൾക്ക് അന്ന് കിട്ടണമെങ്കിൽ അയാൾക്ക് ലോകം മുഴുവൻ സഞ്ചരിക്കാനുള്ള സംവിധാനവും സകല ഭാഷകളും അറിയാനുള്ള കഴിവും വേണം. അക്ഷരാഭ്യാസമില്ലാത്ത മരുഭൂമിയിൽ ആടുകളെ മേയിച്ചു നടന്ന ഒരാൾക്ക് ഇത് സാധ്യമാണെന്ന് പറയുന്നതാണോ അതോ ഇതൊരു ദൈവിക വെളിപാടാണെന്ന് പറയുന്നതാണോ കൂടുതൽ യുക്തിസഹം?
Rauf Bovikanam

0 Comments