നിങ്ങൾ പറഞ്ഞത് ശരിയാണ് വിഷയങ്ങളെ വളച്ചൊടിക്കാൻ കഴിയുന്ന കാലം കഴിഞ്ഞുപോയി. ഇന്ന് ഇസ്ലാമിക പ്രമാണങ്ങൾ എല്ലാവരുടെയും കൈവെള്ളയിലുണ്ട്. പഠിക്കുന്നവർ അവരുടെ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് അതിനെ വിശകലനം ചെയ്യുന്നുമുണ്ട്.
എന്നാൽ ഒരു സത്യം തിരിച്ചറിയണം ഏകദേശം 1300–1400 ഗ്രാം മാത്രം തൂക്കമുള്ള ഒരു ചെറിയ മാംസപിണ്ഡമാണ് മനുഷ്യന്റെ തലച്ചോറ്. അതിന്റെ പോലും വളരെ ചെറിയൊരു ശതമാനം മാത്രം ഉപയോഗപ്പെടുത്താൻ ശേഷിയുള്ള മനുഷ്യനാണ് തനിക്ക് ലഭിച്ച അതേ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് ദൈവത്തെയോ അവന്റെ വചനങ്ങളെയോ അളക്കാൻ ശ്രമിക്കുന്നത്. മനുഷ്യന്റെ ഈ കുഞ്ഞു ബുദ്ധി കൊണ്ട് പ്രപഞ്ചനാഥന്റെ അറിവിനെ അളക്കാൻ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞ് അഹങ്കാരം വെടിഞ്ഞ് വിനയത്തോടെ കാര്യങ്ങളെ സമീപിക്കുന്നവനാണ് യഥാർത്ഥ വിശ്വാസി.
ഇത്രയും പരിമിതമായ അറിവ് വെച്ച് ഞാൻ എല്ലാം തികഞ്ഞവനാണ് എന്ന് മനുഷ്യൻ വാദിക്കുന്നത് എത്ര വലിയ വിരോധാഭാസമാണ് തനിക്ക് ലഭിച്ച യുക്തിയെ തന്നെ ദൈവത്തിനെതിരെ തിരിക്കാതെ ആ യുക്തിയുടെ പരിമിതി മനസ്സിലാക്കി സ്രഷ്ടാവിലേക്ക് അടുക്കുകയാണ് ബുദ്ധിമാന്മാർ ചെയ്യുന്നത്.
Project Completion
Created by Rauf Bovikanam
Software Engineer
0 Comments